സ്വകാര്യ മേഖലാ ബാങ്കായ ആക്സിസ് ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കി. പുതുക്കിയ നിരക്ക് 2021 മെയ് 6 മുതല്‍ പ്രാബല്യത്തിലെത്തും.
സ്വകാര്യ മേഖലാ ബാങ്കായ ആക്സിസ് ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കി. പുതുക്കിയ നിരക്ക് 2021 മെയ് 6 മുതല്‍ പ്രാബല്യത്തിലെത്തും. 7 ദിവസങ്ങള്‍ മുതല്‍ 10 വര്‍ഷം വരെയുള്ള വ്യത്യസ്ത കാലാവധിയില്‍ ആക്സിസ് ബാങ്ക് ഉപയോക്താക്കള്‍ക്ക് സ്ഥിര നിക്ഷേപ സേവനങ്ങള്‍ നല്കി വരുന്നുണ്ട്.

പുതുക്കിയ നിരക്കുകള്‍ പ്രകാരം, 7 ദിവസം മുതല്‍ 29 ദിവസങ്ങള്‍ വരെയുള്ള സ്ഥിര നിക്ഷേപ കാലാവധിയില്‍ ബാങ്ക് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 2.50 ശതമാനമാണ്. 30 ദിവസം മുതല്‍ 3 മാസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 3 ശതമാനമാണ് പുതിയ പലിശ നിരക്ക്. 3 മാസം മുതല്‍ 6 മാസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 3.5 ശതമാനം വരെ പലിശ നിരക്ക് ലഭിക്കും. 6 മാസം മുതല്‍ 11 മാസവും 25 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 4.40 ശതമാനമാണ് പലിശ നിരക്ക്. 15 മാസം മുതല്‍ 18 മാസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.20 ശതമാനം പലിശ ലഭിക്കും.
ദീര്‍ഷകാല നിക്ഷേപങ്ങളില്‍ പുതുക്കിയ മാറ്റങ്ങള്‍ പ്രകാരം, 2 വര്‍ഷം മുതല്‍ 5 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.40 ശതമാനമാണ് പലിശ നിരക്ക്. 5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 5.75 ശതമാനമാണ് ആക്സിസ് ബാങ്കിന്റെ പുതുക്കിയ നിരക്ക്.
തെരഞ്ഞെടുത്ത നിക്ഷേപ കാലാവധികളിലേക്ക് നിക്ഷേപം നടത്തുന്ന മുതിര്‍ന്ന പൗരന്മാര്ക്ക് സാധാരണയിലും ഉയര്‍ന്ന പലിശ നിരക്കാണ് ആക്സിസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 7 ദിവസങ്ങള്‍ മുതല്‍ 10 വര്‍ഷം വരെയുള്ള വ്യത്യസ്ത നിക്ഷേപ കാലാവധിയിലേക്ക് 2.5 ശതമാനം മുതല്‍ 6.50 ശതമാനം വരെയാണ് ആക്സിസ് ബാങ്ക് മുതിര്‍ന്ന പൗരന്മാര്ക്ക് നല്കുന്ന പലിശ നിരക്ക്.
സേവിംഗ്സ് അക്കൗണ്ട് ഉടമകളുടെ വിവിധ സര്‍വീസ് ചാര്‍ജുകള്‍ മെയ് 1 മുതല്‍ ആക്സിസ് ബാങ്ക് പുതുക്കി നിശ്ചിയിച്ചിരുന്നു. ഒപ്പം സൗജന്യ പരിധിയ്ക്ക് പുറത്ത് എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ ഈടാക്കുന്ന ചാര്‍ജും ബാങ്ക് നേരത്തേ ഉയര്‍ത്തിയിരുന്നു. കൂടാതെ വിവിധ സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിലെ മിനിമം ബാലന്‍സ് തുകയുടെ കാര്യത്തിലും ബാങ്ക് മാറ്റങ്ങള്‍ വരുത്തിയിരുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
