ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാത്തവർ വിരളമാണ്. പല ആവശ്യങ്ങൾക്കും പർച്ചേസ് ചെയ്യുമ്പോൾ നിരവധി ഓഫറുകളാണ് ഓരോ ക്രെഡിറ്റ് കാർഡും വാഗ്ദാനം ചെയ്യുന്നത്. സിനിമാ ടിക്കറ്റുകൾക്ക് കിഴിവ്, സൗജന്യ എയർപോർട്ട് ലോഞ്ച് ആക്‌സസ്, ഭക്ഷണത്തിന് കിഴിവുകൾ തുടങ്ങിയ ആനുകൂല്യങ്ങളെല്ലാം ഒരുമിച്ച് ഉറപ്പാക്കുന്ന ഒരു ക്രെഡിറ്റ് കാർഡ് വേണോ? എങ്കിൽ ആക്സിസ് ബാങ്ക് സെലക്ട് ക്രെഡിറ്റ് കാർഡ് ധൈര്യമായി സ്വന്തമാക്കൂ. പ്രീമിയം കാർഡുകളിൽ ലഭിക്കുന്ന അതേ നേട്ടങ്ങളാണ് ഈ ക്രെഡിറ്റ് കാർഡ് നൽകുന്നത്. ഈ കാർഡിൻ്റെ പ്രത്യേകതകൾ അറിയാം;
സവിശേഷതകളും നേട്ടങ്ങളും
സ്വാഗത ആനുകൂല്യങ്ങൾ: കാർഡ് ഇഷ്യൂ ചെയ്ത് 30 ദിവസത്തിനുള്ളിൽ ആദ്യ ഇടപാട് നടത്തിയാൽ 2,000 രൂപ വിലമതിക്കുന്ന 10,000 എഡ്ജ് റിവാർഡുകളുടെ നിങ്ങൾക്ക് സ്വന്തമാക്കാം. ഇടപാട് തീയതി മുതൽ 15 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ റിവാർഡുകൾ ലഭിക്കും.
സിനിമാ ടിക്കറ്റുകളിൽ BOGO: നിങ്ങളൊരു സിനിമാ പ്രാന്തനാണോ? എങ്കിൽ ഈ ഓഫർ അഥവാ ബൈ വൺ ഗെറ്റ് വൺ ഓഫർ ആസ്വദിക്കാം. ഈ കാർഡുപയോഗിച്ച് രണ്ടാമത്തെ സിനിമാ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ 250 രൂപ വരെ കിഴിവ് ഉറപ്പാണ്. മാസത്തിൽ രണ്ടുതവണ ഈ ഓഫർ ലഭിക്കും.
ബിഗ്ബാസ്‌ക്കറ്റിൽ 20% കിഴിവ്: ഓരോ മാസവും പലചരക്ക് സാധനങ്ങൾ ബിഗ്ബാസ്‌ക്കറ്റ് വെബ്‌സൈറ്റ്/ആപ്പ് വഴി ഈ കാർഡുപയോഗിച്ച് വാങ്ങിയാൽ 2,500 രൂപയുടെ ഓർഡറിന് 500 രൂപയുടെ ഫ്ലാറ്റ് ഡിസ്കൗണ്ട് ലഭിക്കും.

സ്വിഗ്ഗിയിൽ 20% കിഴിവ്: ഈ കാർഡിലൂടെ നിങ്ങൾ സ്വിഗ്ഗിയിൽ ഫുഡ് ഓർഡർ ചെയ്യാറുണ്ടോ? 1,000 രൂപക്ക് വാങ്ങിയാൽ 200 രൂപ ഫ്ലാറ്റ് ഡിസ്കൗണ്ട് കിട്ടും. മാസത്തിൽ രണ്ടു തവണ ഈ ഓഫർ നേടാം.
സൗജന്യ എയർപോർട്ട് ലോഞ്ച് ആക്‌സസ്: ഈ കാർഡുണ്ടെങ്കിൽ പ്രയോറിറ്റി പാസ് അംഗത്വത്തിലൂടെ നിങ്ങൾക്ക് 12 സൗജന്യ ഇന്റർനാഷണൽ എയർപോർട്ട് ലോഞ്ച് ആക്‌സസുകൾ വരെ ലഭിക്കും. മാത്രമല്ല ഒരു പാദത്തിൽ 2 സൗജന്യ ആഭ്യന്തര വിമാനത്താവള ലോഞ്ച് ആക്‌സസും ലഭിക്കും.
മൈൽസ്റ്റോൺ ആനുകൂല്യങ്ങൾ: ഒരു വർഷം 3 ലക്ഷം രൂപയോ അതിൽ കൂടുതലോ ഈ കാർഡുപയോഗിച്ച് ചെലവഴിച്ചാൽ 5,000 എഡ്ജ് റിവാർഡുകൾ ലഭിക്കും. ഒരു വർഷത്തിൽ 8 ലക്ഷം രൂപയോ അതിൽ കൂടുതലോ ചെലവഴിച്ചാൽ, വാർഷിക പുതുക്കൽ ഫീസ് അടക്കേണ്ടി വരില്ല.
റിവാർഡ്: മുകളിൽ നൽകിയ ഓഫറുകൾക്ക് പുറമേ, നിങ്ങൾ ചെലവഴിക്കുന്ന ഓരോ 200 രൂപയ്ക്കും 10 എഡ്ജ് റിവാർഡ് പോയിന്റുകൾ ലഭിക്കും. 'റീട്ടെയിൽ ഷോപ്പിംഗ്' ചെലവുകളിൽ റിവാർഡ് പോയിന്റുകൾ 2X ആണ്.
ഇന്ധന സർചാർജ് ഇളവ്: 400 രൂപയ്ക്കും 4,000 രൂപയ്ക്കും ഇടയിലുള്ള ഇന്ധന ഇടപാടുകൾക്ക് 1% ഇന്ധന സർചാർജ് ഇളവ് ലഭിക്കും. രാജ്യത്തെ എല്ലാ പെട്രോൾ പമ്പിലും ഈ ഓഫറുണ്ട്. പരമാവധി 400 രൂപ വരെ ഇളവുണ്ട്.
ബുധനാഴ്ചകളിലെ ഓഫർ : മെയ്ക്ക് മൈ ട്രിപ്പിൽ ബുധനാഴ്ച ഫ്ലൈറ്റുകളും, ഹോട്ടലുകളും ബുക്ക് ചെയ്താൽ 15% വരെ ഇൻസ്റ്റൻ്റ് കിഴിവ് നേടാം. ഒപ്പം സ്വിഗ്ഗിയിൽ 10% കിഴിവും ലഭിക്കും.
ആക്സിസ് ബാങ്ക് സെലക്ട് ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുമ്പോൾ ഇതിൻ്റെ ജോയിനിംഗ് ഫീസ് 3,000 രൂപ + ജിഎസ്ടിയാണ്. ഇതേ നിരക്കാണ് വാർഷികമായി പുതുക്കുന്നതിനും. അപേക്ഷിക്കുന്നയാൾ ഒരു ഇന്ത്യൻ പൗരനായിരിക്കണം, മാത്രമല്ല ഏറ്റവും കുറഞ്ഞ വാർഷിക വരുമാനം 6 ലക്ഷം രൂപയായിരിക്കണം. നിങ്ങൾക്ക് ഈ യോഗ്യതകളുണ്ടെങ്കിൽ ഈ കാർഡ് ഇപ്പോൾ തന്നെ ബുക്ക് ചെയ്തോളൂ.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications