രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ സ്വകാര്യ മേഖലാ ബാങ്കാണ് ആക്സിസ് ബാങ്ക്. നിലവില്‍ സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളുടെ പല സര്‍വീസ് ചാര്‍ജുകളും ആക്സിസ് ബാങ്ക് പുതുക്കി നിശ്ചയിച്ചിരിക്കുകയാണ്. ഇതില്‍ ചില നിരക്കുകള്‍ 2021
രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ സ്വകാര്യ മേഖലാ ബാങ്കാണ് ആക്സിസ് ബാങ്ക്. നിലവില്‍ സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളുടെ പല സര്‍വീസ് ചാര്‍ജുകളും ആക്സിസ് ബാങ്ക് പുതുക്കി നിശ്ചയിച്ചിരിക്കുകയാണ്. ഇതില്‍ ചില നിരക്കുകള്‍ 2021 മെയ് 1 മുതല്‍ക്ക് തന്നെ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. മറ്റു ചില പുതുക്കിയ ചാര്‍ജുകള്‍ 2021 ജൂലൈ 1 ഒന്ന് മുതല്‍ നിലവില്‍ വരുമെന്ന് ആക്സിസ് ബാങ്ക് അറിയിച്ചു കഴിഞ്ഞു.

സൗജന്യ പരിധിയ്ക്ക് ശേഷമുള്ള എടിഎം പണം പിന്‍വലിക്കലുകള്‍ക്കുള്ള ചാര്‍ജുകള്‍ ബാങ്ക് ഉയര്‍ത്തിയിട്ടുണ്ട്. കൂടാതെ പല തരത്തിലുള്ള സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളുടെ മിനിമം ബാലന്‍സ് തുകയിലും ബാങ്ക് വര്‍ധനവ് വരുത്തിയിട്ടുണ്ട്.
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ പുതുക്കിയ നയങ്ങള്‍ക്കനുസരിച്ച് ആക്സിസ് ബാങ്ക് തങ്ങളുടെ എസ്എംഎസ് സേവനങ്ങളുടെ പലിശ നിരക്കും പുതുക്കി നിശ്ചയിച്ചിരിക്കുകയാണ്. 2021 ജൂലൈ 1 മുതല്‍ ഓരോ എസ്എംഎസ് അലേര്‍ട്ടിനും 25 പൈസാ വീതമാണ് ബാങ്ക് ഉപയോക്താവില്‍ നിന്നും ഈടാക്കുക.
ഒരു മാസം ഈടാക്കുന്ന പരമാവധി തുക 25 രൂപയായിരിക്കും. പ്രമോഷണല്‍ എസ്എംഎസ് സന്ദേശങ്ങള്‍, ഉപയോക്താവിന് അയയ്ക്കുന്ന എസ്എംഎസ് സന്ദേശങ്ങള്‍, ഉപയോക്താവിന് അയയ്ക്കുന്ന ഒടിപി സന്ദേശങ്ങള്‍ എന്നിവ ഈ എസ്എംഎസ് സേവനങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടും. നേരത്തേ മാസം 5 രൂപയായിരുന്നു ആക്സിസ് ബാങ്ക് എസ്എംഎസ് സേവനങ്ങള്‍ക്കുള്ള ചാര്‍ജായി ഈടാക്കിയിരുന്നത്.
അതേ സമയം ഡിജിറ്റല്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ആമസോണ്‍ വെബ് സര്‍വീസസുമായി ആക്സിസ് ബാങ്ക് ഒരു കരാര്‍ തയ്യാറാക്കിയിട്ടുണ്ട്. ആറ് മിനുട്ടുകള്‍ കൊണ്ട് ഓണ്‍ലൈനായി അക്കൗണ്ട് ആരംഭിക്കുവാനും തത്സമയ ഡിജിറ്റല്‍ പെയ്മെന്റുകളും തുടങ്ങി ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ സേവനങ്ങളുടെ പുതിയ അനുഭവം വാഗ്ദാനം ചെയ്യുവാനാണ് ഇതിലൂടെ ആക്സിസ് ബാങ്ക് ലക്ഷ്യമിടുന്നത്.
നിലവില്‍ 200 മില്യണിലേറെ ഉപഭോക്താക്കളാണ് ആക്സിസ് ബാങ്കിനുള്ളത്.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
