ഏറ്റവും ജനപ്രിയ നിക്ഷേപ മാർഗങ്ങളിലൊന്നാണ് സ്ഥിര നിക്ഷേപങ്ങൾ അഥവാ ഫിക്സഡ് ഡിപ്പോസിറ്റുകൾ. വിപണിയെ ചാഞ്ചാട്ടങ്ങളിൽ റിസ്ക് എടുക്കാൻ താൽപ്പര്യമില്ലാത്തവർക്ക് സ്ഥിര നിക്ഷേപമാണ് ഏറ്റവും അനുയോജ്യം. ഭാവിയിലെ ഉയർന്ന ചിലവുകൾ മുന്നിൽ കണ്ട് കൃത്യമായ നിക്ഷേപ പദ്ധതി തിരഞ്ഞെടുക്കുന്നവർക്ക് ജീവിതം സുഗമമാക്കാം. നിക്ഷേപകൻ ഒറ്റത്തവണ നിക്ഷേപം നടത്തുകയും ഒരു നിശ്ചിത കാലയളവിന് ശേഷം തിരിച്ചെടുക്കുകയും ചെയ്യുന്നതാണ് സ്ഥിര നിക്ഷേപം. ദീർഘകാലത്തേക്കായാലും, ഹ്രസ്വകാലത്തേക്കായാലും സ്ഥിര നിക്ഷേപ പദ്ധതി തിരഞ്ഞെടുക്കാം.
നിക്ഷേപകന് കൃത്യമായ ഇടവേളകളിൽ പലിശ സ്വീകരിക്കുകയോ അല്ലെങ്കിൽ കാലാവധി അവസാനിക്കുമ്പോൾ പലിശ ലഭിക്കുകയും ചെയ്യും. വിദ്യാഭ്യാസം, വിവാഹം, വീട് വാങ്ങൽ തുടങ്ങി എല്ലാ കാര്യങ്ങൾക്കും സ്ഥിര നിക്ഷേപം അനുയോജ്യമാണ്. രാജ്യത്തെ വിവിധ ബാങ്കുകൾ നിക്ഷേപ കാലാവധിക്കനുസരിച്ച് വ്യത്യസ്ത പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. 1 കോടി രൂപയുടെ നിക്ഷേപത്തിന് വിവിധ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകൾ വിശദമായി അറിയാം.

ആക്സിസ് ബാങ്ക്
1. 6 മാസം മുതൽ 1 വർഷം വരെ - 5.75 മുതൽ 6 ശതമാനം
2. 1 വർഷം മുതൽ 2 വർഷം വരെ - 6.70 മുതൽ 7.1 ശതമാനം
3. 2 വർഷം മുതൽ 3 വർഷം വരെ - 7. 10 ശതമാനം
4. 3 മുതൽ 5 വർഷം വരെ - 7.10 ശതമാനം
5. 5 വർഷത്തിന് മുകളിൽ - 7 ശതമാനം
എച്ച് ഡി എഫ് സി ബാങ്ക്
1. 6 മാസം മുതൽ 1 വർഷം വരെ - 4.5 മുതൽ 6 ശതമാനം
2. 1 വർഷം മുതൽ 2 വർഷം വരെ - 6.60 മുതൽ 7.1 ശതമാനം
3. 2 വർഷം മുതൽ 3 വർഷം വരെ - 7 മുതൽ 7.15 ശതമാനം
4. 3 മുതൽ 5 വർഷം വരെ - 7 മുതൽ 7.20 ശതമാനം
5. 5 വർഷത്തിന് മുകളിൽ - 7 ശതമാനം
കാനറ ബാങ്ക്
1. 6 മാസം മുതൽ 1 വർഷം വരെ - 6.15 മുതൽ 6.25 ശതമാനം
2. 1 വർഷം മുതൽ 2 വർഷം വരെ - 6.85 മുതൽ 7.25 ശതമാനം
3. 2 വർഷം മുതൽ 3 വർഷം വരെ - 6.85 ശതമാനം
4. 3 മുതൽ 5 വർഷം വരെ - 6.8 ശതമാനം
5. 5 വർഷത്തിന് മുകളിൽ - 6.7 ശതമാനം
യൂണിയൻ ബാങ്ക്
1. 6 മാസം മുതൽ 1 വർഷം വരെ - 4.4 മുതൽ 5.25 ശതമാനം
2. 1 വർഷം മുതൽ 2 വർഷം വരെ - 6.3 മുതൽ 7 ശതമാനം
3. 2 വർഷം മുതൽ 3 വർഷം വരെ - 6.3 ശതമാനം
4. 3 മുതൽ 5 വർഷം വരെ - 6.5 മുതൽ 6.6 ശതമാനം
5. 5 വർഷത്തിന് മുകളിൽ - 6.6 ശതമാനം
ഫെഡറൽ ബാങ്ക്
1. 6 മാസം മുതൽ 1 വർഷം വരെ - 5 മുതൽ 6 ശതമാനം
2. 1 വർഷം മുതൽ 2 വർഷം വരെ - 6.8 മുതൽ 7.4 ശതമാനം
3. 2 വർഷം മുതൽ 3 വർഷം വരെ - 7.05 ശതമാനം
4. 3 മുതൽ 5 വർഷം വരെ - 6.6 ശതമാനം
5. 5 വർഷത്തിന് മുകളിൽ - 6.6 ശതമാനം
എസ്ബിഐ
1. 6 മാസം മുതൽ 1 വർഷം വരെ - 5.25 മുതൽ 5.75 ശതമാനം
2. 1 വർഷം മുതൽ 2 വർഷം വരെ - 6.8 മുതൽ 7.1 ശതമാനം
3. 2 വർഷം മുതൽ 3 വർഷം വരെ - 7 ശതമാനം
4. 3 മുതൽ 5 വർഷം വരെ - 6.5 ശതമാനം
5. 5 വർഷത്തിന് മുകളിൽ - 6.5 ശതമാനം
പഞ്ചാബ് നാഷണൽ ബാങ്ക്
1. 6 മാസം മുതൽ 1 വർഷം വരെ - 6 മുതൽ 6.25 ശതമാനം
2. 1 വർഷം മുതൽ 2 വർഷം വരെ - 6.75 മുതൽ 7.25 ശതമാനം
3. 2 വർഷം മുതൽ 3 വർഷം വരെ - 6.8 മുതൽ 7 ശതമാനം
4. 3 മുതൽ 5 വർഷം വരെ - 6.5 മുതൽ 7 ശതമാനം
5. 5 വർഷത്തിന് മുകളിൽ - 6.5 ശതമാനം
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
