Ayushman Bharat: ചികിത്സാ ചെലവ് പേടിക്കേണ്ട! ആയുഷ്മാൻ ഭാരതിലൂടെ 10 ലക്ഷം വരെ സൗജന്യ പരിരക്ഷ ഉറപ്പാക്കാം
ആരോഗ്യ ഇൻഷുറൻസ് ഒരു സുപ്രധാന കാര്യമാണ്. ഓരോ വ്യക്തിയെയും തളർത്തുന്നത് ഒരു ആശുപത്രി വാസം വരുമ്പോഴായിരിക്കും. ഇത് പലപ്പോഴും സാമ്പത്തികപരമായും മാനസികപരമായും നിങ്ങളെ പ്രതിസന്ധിയിലേക്ക് എത്തിക്കും. ആശുപത്രി ചിലവുകൾക്കും ചികിത്സക്കുമായി വലിയ തുക കണ്ടെത്തുന്നതിന് പകരം അനുയോജ്യമായ ഒരു ആരോഗ്യ ഇൻഷുറസ് പദ്ധതി കണ്ടെത്തുന്നതാണ്.
കേന്ദ്ര സർക്കാർ ആരംഭിച്ച ഏറ്റവും വലിയ ഇൻഷുറൻസ് പദ്ധതിയാണ് ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (AB PM-JAY). യോഗ്യരായ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വരെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ പദ്ധതി ആരംഭിച്ചത്. 70 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാരെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ തന്നെ നിങ്ങളുടെ കുടുംബത്തിൽ 70 വയസ്സിനു മുകളിൽ പ്രായമുള്ളവരുണ്ടെങ്കിൽ മൊത്തം 10 ലക്ഷം വരെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാം.
10 ലക്ഷം കവറേജ്
ഇവിടെ കുടുംബാംഗങ്ങൾക്കെല്ലാം പ്രതിവർഷം 5 ലക്ഷം രൂപയുടെ കവറേജ് ലഭിക്കും. എന്നാൽ കുടുംബത്തിൽ 70 വയസ്സും അതിനു മുകളിലുമുള്ള മുതിർന്ന പൗരൻമാരുണ്ടെങ്കിൽ അവർക്ക് മാത്രം അധികമായി 5 ലക്ഷം രൂപയുടെ കവറേജും ലഭിക്കുന്നു. ഇവിടെ മുതിർന്ന പൗരൻമാർക്കായി നീക്കി വെച്ചിരിക്കുന്ന 5 ലക്ഷം മറ്റുള്ളവർക്ക് ഉപയോഗിക്കാൻ സാധിക്കില്ല.
ഒരു കുടുംബത്തിൽ എത്ര അംഗങ്ങൾ ഉണ്ടായിരിക്കണം എന്നതിനെ കുറിച്ച് ആയുഷ്മാൻ ഭാരത് സ്കീമിൽ വ്യക്തമാക്കുന്നില്ല. സാധാരണയായി ഭർത്താവ്, ഭാര്യ, മക്കൾ എന്നിങ്ങനെയാണ് കുടുംബം വിഭജിച്ചിരിക്കുന്നത്. എങ്കിലും അതിൽ പ്രായമായവരും ഉൾപ്പെടാറുണ്ട്. മാത്രമല്ല ഇതിലും ഉയർന്ന അംഗ സംഖ്യയുള്ള കുടുംബങ്ങളും നിലനിൽക്കുന്നുണ്ട്. എത്ര വലിയ അംഗങ്ങളുള്ള കുടുംബത്തിനും ആരോഗ്യ ഇൻഷുറൻസ് ഉറപ്പാക്കാം. പക്ഷേ കവറേജ് പരിധിയിൽ മാറ്റമുണ്ടാവില്ല.

വരുമാനമല്ല മാനദണ്ഡം
ആയുഷ്മാൻ ഭാരത് പദ്ധതിയുടെ കീഴിൽ, മുതിർന്ന പൗരന്മാർക്കുള്ള ആരോഗ്യ കവറേജിന് അർഹത നിശ്ചയിക്കുന്നത് വരുമാനമോ സാമ്പത്തിക സ്ഥിതിയോ അടിസ്ഥാനമാക്കിയല്ല. അപേക്ഷകൻ 70 വയസ്സ് പൂർത്തിയായിട്ടുണ്ടോ എന്നാണ് പ്രധാനമായും ഇതിൻ്റെ മാനദണ്ഡം. ഗുണഭോക്താവിന്റെ പ്രായം കണക്കാക്കുന്നത് ആധാർ കാർഡ് വെരിഫിക്കേഷൻ വഴിയാണ്. ആയുഷ്മാൻ ഭാരത് ഹെൽത്ത് കാർഡ് ലഭിക്കുന്നതിനായി ആധാർ അധിഷ്ഠിത ഇ-കെ.വൈ.സിയും പൂർത്തിയേക്കേണ്ടി വരും.
ആധാർ കാർഡിൽ ജനന വർഷം മാത്രമാണ് രേഖപ്പെടുത്തിയതെങ്കിൽ ആ വർഷത്തിനു ശേഷമുള്ള ജനുവരി 1 ഔദ്യോഗിക ജനനത്തീയതിയായി കണക്കാക്കാം. ഇത് കവറേജിനുള്ള പ്രായം നിർണ്ണയിക്കും.
ഒന്നിലധികം മുതിർന്ന പൗരൻമാരുണ്ടോ?
നിങ്ങളുടെ കുടുംബത്തിൽ ഒന്നിലധികം മുതിർന്ന പൗരൻമാരുണ്ടെങ്കിൽ ഓരോരുത്തവർക്കും പ്രത്യേകമായി ഇൻഷുറൻസിന് അപേക്ഷിക്കേണ്ടി വരില്ല. പ്രാഥമികമായി ഒരാൾ എൻറോൾ ചെയ്തു കഴിഞ്ഞാൽ മറ്റു മുതിർന്ന പൗരൻമാരായ അംഗങ്ങൾക്ക് ആഡ് മെമ്പർ എന്ന ഫീച്ചറിലൂടെ പദ്ധതിയിൽ ചേരാൻ സാധിക്കും. ഇത് കൂടുതൽ പ്രക്രിയയെ ലളിതമാക്കുന്നു.
മുതിർന്ന പൗരൻമാർക്ക് ആയുഷ്മാൻ കാർഡിനായി ഓൺലൈനായും അപേക്ഷിക്കാം. ഇതിനായി ആയുഷ്മാൻ ഭാരത് പോർട്ടൽ, അല്ലെങ്കിൽ ആയുഷ്മാൻ ആപ്പ് ഡൗൺലോഡ് ചെയ്ത് അപേക്ഷിക്കാം.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.


Click it and Unblock the Notifications


