പ്രീമിയമായി ഒരു രുപ പോലും മുടക്കാതെ തന്നെ നിങ്ങള്‍ക്ക് വര്‍ഷത്തില്‍ ലക്ഷം രൂപയുടെ ചികിത്സാ ആനുകൂല്യങ്ങള്‍ ലഭിക്കും. പ്രധാന മന്ത്രി ജന്‍ ആരോഗ്യ യോജന പദ്ധതിയ്ക്ക് കീഴിലാണ് ഈ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നത്.
പ്രീമിയമായി ഒരു രുപ പോലും മുടക്കാതെ തന്നെ നിങ്ങള്‍ക്ക് വര്‍ഷത്തില്‍ 5 ലക്ഷം രൂപയുടെ ചികിത്സാ ആനുകൂല്യങ്ങള്‍ ലഭിക്കും. പ്രധാന മന്ത്രി ജന്‍ ആരോഗ്യ യോജന പദ്ധതിയ്ക്ക് കീഴിലാണ് ഈ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. സാമ്പത്തീകമായി പിന്നോക്കം നില്ക്കുന്ന വ്യക്തികളുടെ ചികിത്സാ സംബന്ധിയായ എല്ലാ ചിലവുകള്‍ക്കും ഈ പദ്ധതി ഉപയോഗപ്പെടുത്താം.

ആയുഷ്മാന്‍ ഭാരത് യോജന ഔദ്യോഗിക വെബ്സൈറ്റ് വഴി പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിനായി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. mera.pmjay.gov.in എന്ന വെബ്സൈറ്റില്‍ ലോഗ് ഇന്‍ ചെയ്താണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. സാമ്പത്തീകമായി പി്ന്നോക്കം നില്‍ക്കുന്നവര്‍ക്കാണ് സര്‍ക്കാറിന്റെ ഈ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക. അപേക്ഷകര്‍ക്ക് പ്രതിമാസ വരുമാനം 10,000 രൂപയില്‍ കവിയാന്‍ പാടില്ല.
2011 ലെ സെന്‍സസ് പ്രകാരം സര്‍ക്കാര്‍ ജോലിക്കാര്‍ക്കും അഞ്ച് ഏക്കര്‍ ഭൂമി സ്വന്തമായുള്ളവര്‍ക്കും ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരുവാന്‍ സാധിക്കുകയില്ല. സ്വന്തമായി വാഹനങ്ങള്‍ ഉള്ളവരും അപേക്ഷിക്കാന്‍ അര്‍ഹരല്ല. 50,000 രൂപ ക്രെഡിറ്റ് ലിമിറ്റോഡ് കൂടിയ കിസാന്‍ കാര്‍ഡുകള്‍ ഉള്ളവര്‍ക്കും ഈ സഹായം ലഭിക്കില്ല.
വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് റേഷന്‍ കാര്‍ഡ് വിവരങ്ങള്‍ നല്കിയാല് നിങ്ങള്‍ക്ക് ഈ പദ്ധതിയുടെ ഗുണഭോക്താവ് ആകുവാന്‍ സാധിക്കുമോ എന്ന് അറിയുവാന്‍ സാധിക്കും. മഞ്ഞ, പിങ്ക് നിറങ്ങളിലുള്ള മിക്ക വ്യക്തികളും ഈ പദ്ധതിയുടെ ആനൂകൂല്യത്തിന് അര്‍ഹരാണ്.
ഒരു വ്യക്തിയ്ക്ക് മാത്രമല്ല, കുടുംബത്തിലെ അംഗങ്ങള്‍ക്കും ഈ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തന്നെയാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. റേഷന്‍ കാര്‍ഡില്‍ PMJAY, KASP, RSBY, CHIS Plus എന്നിങ്ങനെ എന്തെങ്കിലും അടയാളപ്പെടുത്തിയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഈ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഗുണഭോക്താവ് ആകുവാന്‍ അര്‍ഹതയുണ്ട് എന്നാണ് അര്‍ഥം.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications