ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് പുതിയ പദ്ധതി ആരംഭിക്കുന്നു. രാജ്യത്തെ ഓരോ സംസ്ഥാനത്തും, കേന്ദ്ര ഭരണപ്രദേശത്തും പ്രത്യേക മെഡിക്കൽ ആവശ്യങ്ങൾ, ചികിത്സാ ചെലവുകൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്ക് അനുസൃതമായി ആരോഗ്യ പരിരക്ഷ വാഗ്ദാനം ചെയ്യുന്ന തരത്തിലുള്ള ആദ്യത്തെ "സ്റ്റേറ്റ് വൈസ് ഹെൽത്ത് ഇൻഷുറൻസ് പോളിസി" എന്ന സ്കീം ആരംഭിച്ചു. ഇത് രാജ്യത്തുടനീളമുള്ള ജനങ്ങൾക്ക് നേട്ടം ഉറപ്പാക്കുന്നു.
ആരോഗ്യം സുരക്ഷക്കൊപ്പം സാമ്പത്തിക സുരക്ഷയും ഒരുപോലെ നൽകുന്ന ഇത്തരം സ്കീമുകൾ പൗരൻമാർക്ക് ഉചിതമായ പരിരക്ഷ നൽകുന്നു. രാജ്യത്തെ ഓരോ പ്രദേശത്തിലുമുള്ള പൗരന്മാർക്ക് ആരോഗ്യ ഇൻഷുറൻസ് കൂടുതൽ പ്രസക്തവും, എളുപ്പത്തിൽ ഉപയോഗിക്കാവുന്നതും, താങ്ങാനാവുന്നതുമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് കമ്പനി പറഞ്ഞു.
ഈ പുതിയ സ്കീം നിരവധി മാറ്റങ്ങളോടെയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മാത്രമല്ല എല്ലാ ആരോഗ്യ ആവശ്യങ്ങളെയും പരമാവധി ഈ സ്കീമിൽ ഉൾക്കൊള്ളിക്കാനും ശ്രമിക്കുന്നുണ്ട്. നിലവിലുള്ള ആരോഗ്യ സാഹചര്യങ്ങൾ, ആശുപത്രി ശൃംഖലകൾ, ചികിത്സാ ചെലവ് തുടങ്ങിയ ഓരോ ഘടകങ്ങളെയും ചുറ്റിപ്പറ്റിയാണ് ഓരോ പോളിസിയും രൂപകൽപ്പന ചെയ്തിരിക്കുന്നത്.
25 സംസ്ഥാനങ്ങളിലും 5 കേന്ദ്രഭരണ പ്രദേശങ്ങളിലും കമ്പനി ഈ പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്, ഹിന്ദി സംസാരിക്കുന്ന പ്രദേശങ്ങളിൽ ആപ്കെ ലിയേ എന്നും, ആന്ധ്രാപ്രദേശിലും തെലങ്കാനയിലും മീ കോസം എന്നീ പ്രാദേശിക പേരുകളിലുമാണ് ഈ പദ്ധതി അറിയപ്പെടുക.

എത്ര രൂപ കവറേജ്?
ഈ സ്കീമിൽ ഓരോ പ്ലാനും വ്യക്തിഗത, ഫ്ലോട്ടർ ഓപ്ഷനുകളിൽ ലഭ്യമാണ്. അതായത് 5 ലക്ഷം മുതൽ 20 ലക്ഷം വരെയാണ് ലഭിക്കുന്നത്. ഈ തുക നിങ്ങളുടെ പ്ലാൻ അനുസരിച്ച് വ്യത്യാസപ്പെട്ടേക്കാം.
പോളിസിയിൽ ഉൾപ്പെടുന്നവ
ഇൻപേഷ്യന്റ് ഹോസ്പിറ്റലൈസേഷൻ, ഡേ കെയർ നടപടിക്രമങ്ങൾ, അവയവദാന ചെലവുകൾ, റോബോട്ടിക് സർജറികൾ, സ്റ്റെം സെൽ തെറാപ്പി തുടങ്ങിയ നൂതന ചികിത്സാ രീതികൾ ഇതിൽ ഉൾപ്പെടുന്നു. പോളിസികൾ പ്രായപരിധിയില്ലാതെ ആജീവനാന്ത പുതുക്കലോടെയാണ് രൂപപ്പെടുത്തിയത്.
പ്രത്യേക സവിശേഷതകൾ ഇതാ...
സൂപ്പർ ക്യുമുലേറ്റീവ് ബോണസ്: ക്ലെയിം ഇല്ലാത്ത വർഷങ്ങളിൽ 200% വരെ അധിക കവറേജ് ഉറപ്പാക്കാം.
ക്യാഷ്‌ലെസ് ഡിസ്‌കൗണ്ട്: ക്യാഷ്‌ലെസ് ഹോസ്പിറ്റലൈസേഷൻ ലഭിക്കുന്നതിന് കുറഞ്ഞ പ്രീമിയം ആയിരിക്കും.
അപകട മരണ പരിരക്ഷ: അപകട മരണമുണ്ടായാൽ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നേടും.
ഉത്സവ ബോണസ്: രാജ്യത്തെ ഉത്സാവാഘോഷങ്ങളിൽ അടിയന്തര ആശുപത്രി ചികിത്സ ആവശ്യമായി വന്നാൽ പ്രതിദിനം 1,000 രൂപ അധികമായി ലഭിക്കും. ഇത് വർഷത്തിൽ 10 ദിവസം വരെ ഉറപ്പാക്കാം.
പ്രീമിയം കിഴിവുകൾ
നിലവിലെ ജീവിതശൈലി വളരെ അപകടകരമാണ്. ആളുകൾ വ്യായാമം ചെയ്യുകയോ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുകയോ ചെയ്യുന്നില്ല. അതിനായി നിങ്ങളുടെ പോളിസി പുതുക്കുമ്പോൾ വെൽനസ് ലിങ്ക്ഡ് പ്രീമിയം കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. അതായത് 9 മാസത്തിനുള്ളിൽ ഓരോ മാസവും 24 ദിവസത്തേക്ക് ഒരു ദിവസം 7,500 സ്റ്റെപ്പുകൾ നടന്നാൽ ഉപഭോക്താക്കൾക്ക് 5% പ്രീമിയത്തിൽ നിന്ന് കിഴിവ് നേടാം. അല്ലെങ്കിൽ ദിവസവും 10,000 ചുവടുകൾക്ക് 10% കിഴിവ് നേടാം.
"ഇന്ത്യയിലുടനീളം ആരോഗ്യ സംരക്ഷണത്തിനുള്ള ആവശ്യം വ്യത്യസ്തമാണ്. ഞങ്ങളുടെ ഈ സംസ്ഥാനം തിരിച്ചുള്ള പോളിസികൾ ഈ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്നു. നിങ്ങൾക്കായി താങ്ങാനാവുന്നതും എന്നാൽ നിരവധി സവിശേഷതകളോടെയും പരിരക്ഷ നൽകുന്ന പോളിസിയാണ് വാഗ്ദാനം ചെയ്യുന്നത്." പോളിസി അവതരിപ്പിച്ചു കൊണ്ട് ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് എംഡിയും സിഇഒയുമായ തപൻ സിംഗൽ പറഞ്ഞു.
ബജാജ് അലയൻസിന്റെ ശാഖകൾ, പങ്കാളി ബാങ്കുകൾ, ഏജന്റുമാർ, www.bajajallianz.com വെബ്സൈറ്റ്, 'Caringly Yours' എന്ന മൊബൈൽ ആപ്പ് തുടങ്ങിയ മാർഗങ്ങളിലൂടെ പ്ലാനുകൾ ലഭ്യമാണ്. നേരിട്ടുള്ള ഓൺലൈൻ വാങ്ങലുകൾ അല്ലെങ്കിൽ കുടുംബ കവറേജ് തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് അധിക കിഴിവുകളും ലഭിക്കും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications