ഉറപ്പുള്ള വരുമാനവും സുരക്ഷിതത്വവും ലഭിക്കുന്ന സ്ഥലത്ത് പണം നിക്ഷേപിക്കാൻ എല്ലാവരും ആഗ്രഹിക്കുന്നു. ഇതിനായി, മിക്ക ആളുകളും ഫിക്സഡ് ഡെപ്പോസിറ്റ് അല്ലെങ്കിൽ എഫ്ഡി മികച്ച ഓപ്ഷനായി കണക്കാക്കുന്നു. എഫ്ഡിയിൽ മികച്ച റിട്ടേൺ ലഭിക്കുന്നു, പണം നഷ്ടപ്പെടുമെന്ന ഭയവുമില്ല. എഫ്ഡിയിൽ നിക്ഷേപിക്കുന്നതിലൂടെ, നിശ്ചിത സമയത്ത് പണത്തിന് പലിശ ലഭിക്കും.
സ്ഥിര നിക്ഷേപങ്ങൾക്ക് നിക്ഷേപ സമയത്ത് പലിശ നിരക്ക് നിശ്ചയിക്കുകയും കാലാവധി മുഴുവൻ അത് സ്ഥിരമായി തുടരുകയും ചെയ്യുന്നു. ഉപയോക്താക്കളുടെ ഇഷ്ടാനുസരണം നിക്ഷേപ കാലാവധി തിരഞ്ഞെടുക്കാൻ സാധിക്കും. ദിവസങ്ങൾ മുതൽ വർഷങ്ങൾ വരെ ഓപ്ഷനുകൾ ലഭ്യമാണ്. പലിശ വീണ്ടും നിക്ഷേപിക്കുകയോ, കൃത്യമായ ഇടവേളകളിൽ പിൻവലിക്കുകയോ ചെയ്യാം. കാലാവധിക്കു മുമ്പ് സ്ഥിരനിക്ഷേപങ്ങൾ പിൻവലിക്കുന്നത് നഷ്ടമാണ്. ഇങ്ങനെ നിക്ഷേപങ്ങൾ ബ്രേക്ക് ചെയ്യുന്നത് പിഴകൾക്കും പലിശ നഷ്ടത്തിനും കാരണമാകാം.
ഏറ്റവും സുരക്ഷിതമായ സാമ്പത്തിക നിക്ഷേപങ്ങളിലൊന്നാണ് സ്ഥിര നിക്ഷേപം. 7 ദിവസം മുതൽ 10 വർഷം വരെയുളള കാലയളവിൽ സ്ഥിര നിക്ഷേപം ലഭ്യമാണ്. വിവിധ കാലാവധിക്കനുസരിച്ച് വ്യത്യസ്ഥ പലിശ നിരക്കും ബാങ്കുകൾ വാഗ്ധാനം ചെയ്യുന്നു. 5 വർഷത്തേക്ക് സ്ഥിര നിക്ഷേപം പ്ലാൻ ചെയ്യുന്നവർക്ക് ഇൻകം ടാക്സ് ആക്റ്റ് 80 സി പ്രകാരം നികുതി ഇളവും ലഭിക്കും.

ഓരോ ബാങ്കിന്റെയും എഫ്ഡിയുടെ പലിശ നിരക്കുകൾ വ്യത്യസ്തമാണ്. അത്തരമൊരു സാഹചര്യത്തിൽ, മറ്റ് ബാങ്കുകളെ അപേക്ഷിച്ച് പലിശ നിരക്ക് കൂടുതലുള്ള ഒരു ബാങ്കിൽ എഫ്ഡിയിൽ നിക്ഷേപിക്കണം. ഒരു വർഷത്തെ എഫ്ഡിയിൽ ഏറ്റവും ഉയർന്ന പലിശ ലഭിക്കുന്ന ബാങ്കുകളെ പരിചയപ്പെടാം.
ബന്ധൻ ബാങ്ക്: ബന്ധൻ ബാങ്കിൽ, 1 വർഷത്തെ എഫ്ഡിയിൽ നിങ്ങൾക്ക് 8.05 ശതമാനം പലിശ ലഭിക്കും.
ഇൻഡസ്ഇൻഡ് ബാങ്ക്: ഇൻഡസ്ഇൻഡ് ബാങ്കിൽ, 1 വർഷത്തെ എഫ്ഡിയുടെ പലിശ നിരക്ക് 7.75 ശതമാനമാണ്.
ആർബിഎൽ ബാങ്ക്: ആർബിഎൽ ബാങ്കിൽ 1 വർഷത്തെ എഫ്ഡിയിൽ നിക്ഷേപിക്കുകയാണെങ്കിൽ, 7.5 ശതമാനം പലിശ നിരക്കിൽ റിട്ടേൺ ലഭിക്കും.
കർണാടക ബാങ്ക്: കർണാടക ബാങ്കിൽ 1 വർഷത്തെ കാലാവധിയുള്ള എഫ്ഡികളുടെ പലിശ നിരക്ക് 7.25 ശതമാനമാണ്.
യെസ് ബാങ്ക്: യെസ് ബാങ്കിലും, 1 വർഷത്തെ കാലാവധിയുള്ള എഫ്ഡികളിൽ 7.25 ശതമാനം പലിശ ലഭിക്കും.
കൊട്ടക് മഹീന്ദ്ര ബാങ്ക്: കൊട്ടക് മഹീന്ദ്ര ബാങ്കിൽ 1 വർഷത്തെ എഫ്ഡിയിൽ പണം നിക്ഷേപിക്കുകയാണെങ്കിൽ, നിങ്ങൾക്ക് 7.1 ശതമാനം പലിശ നിരക്കിൽ റിട്ടേൺ ലഭിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
