സുരക്ഷിതത്വം മുന്‍നിര്‍ത്തിയാണ് നമ്മുടെ സമ്പാദ്യം സൂക്ഷിക്കുവാന്‍ നാം ബാങ്ക്് നിക്ഷേപങ്ങളെ തെരഞ്ഞെടുക്കുന്നത്. അതിനൊപ്പം പലിശ ആദായവും ഏത് സ്ഥലത്തു നിന്നായാലും ആവശ്യം വരുമ്പോള്‍ നമ്മുടെ പണം നമുക്ക് പിന്‍വലിക്കുവാന്‍
സുരക്ഷിതത്വം മുന്‍നിര്‍ത്തിയാണ് നമ്മുടെ സമ്പാദ്യം സൂക്ഷിക്കുവാന്‍ നാം ബാങ്ക്് നിക്ഷേപങ്ങളെ തെരഞ്ഞെടുക്കുന്നത്. അതിനൊപ്പം പലിശ ആദായവും ഏത് സ്ഥലത്തു നിന്നായാലും ആവശ്യം വരുമ്പോള്‍ നമ്മുടെ പണം നമുക്ക് പിന്‍വലിക്കുവാന്‍ സാധിക്കുകയും ചെയ്യുമെന്ന പ്രത്യേകതകള്‍ കൂടി ബാങ്ക് നിക്ഷേപങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിക്കുന്നു. നമ്മുടെ ജീവിതകാലം കൊണ്ട് കഷ്ടപ്പെട്ട് സമ്പാദിച്ച തുക മറ്റൊരാളെ സൂക്ഷിക്കുവാന്‍ ഏല്‍പ്പിക്കണമെങ്കില്‍ അത്രയധികം വിശ്വസം നമുക്ക് അവരില്‍ ഉണ്ടാകേണ്ടതുണ്ട്.
ബാങ്കുകളുടെ വിശ്വാസ്യത
കര്‍ശന നിയന്ത്രണങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ തന്നെ ബാങ്കുകളുടെ വിശ്വാസ്യത വളരെ ഏറെയാണ്. ഇത് കാലങ്ങളായി തെളിയിക്കപ്പെട്ടിട്ടുള്ളതുമാണ്. എന്നാല്‍ മറുവശത്ത് ബാങ്കുകളുടെ തകര്‍ച്ചയും സംഭവിക്കാറുണ്ട്. ലക്ഷ്മി വിലാസ് ബാങ്ക്, ദിവാന്‍ ഹൗസിംഗ് ഫിനാന്‍സ് കോര്‍പറേഷന്‍, പഞ്ചാബ് & മഹാരാഷ്ട്ര കോഓപ്പറേറ്റീവ് ബാങ്ക്, യെസ് ബാങ്ക് തുടങ്ങിയ അതിന് ഉദാഹരണങ്ങളാണ്.
നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് കവറേജ്
വലിയതും താരതമ്യേന സുരക്ഷിതവുമായ ബാങ്കുകളില്‍ തങ്ങളുടെ ജീവിത സമ്പാദ്യം നിക്ഷേപം നടത്തിയവര്‍ക്കുപോലും അതേക്കുറിച്ചോര്‍ത്ത് ഇടയ്‌ക്കെങ്കിലും ആശങ്കകള്‍ ഉണ്ടാകുന്നത് സ്വഭാവികമാണ്. ഇവിടെയാണ് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗ്യാരന്റീ കോര്‍പറേഷന്‍ (ഡിഐസിജിസി) വാഗ്ദാനം ചെയ്യുന്ന ഇന്‍ഷുറന്‍സ് കവറേജിന്റെ പ്രാധാന്യം. നേരത്തേ 1 ലക്ഷം രൂപയായിരുന്ന കവറേജ് 2020 ഡിസംബര്‍ 4നാണ് 5 ലക്ഷമാക്കി ഉയര്‍ത്തിയത്.
98.1 ശതമാനം അക്കൗണ്ടുകള്‍ക്ക് ഇന്‍ഷുറന്‍സ് കവറേജ്
ആര്‍ബിഐയുടെ കണക്കുകള്‍ അനുസരിച്ച് 2021 മാര്‍ച്ച് മാസത്തിലെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ 252.6 കോടി അക്കൗണ്ടുകളില്‍ 247.8 കോടി അതായത് 98.1 ശതമാനം അക്കൗണ്ടുകള്‍ ഡിഐസിജിസിയ്ക്ക് കീഴില്‍ ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കുന്നവയാണ്. എന്നാല്‍ ഈ ഇന്‍ഷുര്‍ ചെയ്യപ്പെട്ട അക്കൗണ്ടുകളിലെ തുകയുടെ മൂല്യം യഥാര്‍ഥത്തില്‍ മറ്റൊരു വിഷയമാണ്.
49.1 ശതമാനം നിക്ഷേപ തുകയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയില്ല
ഡിഐസിജിസിയ്ക്ക് കീഴില്‍ ഇന്‍ഷുര്‍ ചെയ്യപ്പെട്ടിരിക്കുന്ന നിക്ഷേപങ്ങള്‍ ആകെ 76,21,258 കോടിയാണ്. എന്നാല്‍ ആകെ നിക്ഷേപങ്ങള്‍ 1,49,67,776 കോടിയാണെന്നും ആര്‍ബിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2021 മാര്‍ച്ച് അവസാനം വരെയുള്ള കണക്കുകളാണിത്. അതായത് രാജ്യത്തെ ആകെ നിക്ഷേപങ്ങളുടെ 50.9 ശതമാനം മാത്രമാണ് നഷ്ടസാധ്യതകളില്‍ നിന്നും കവറേജ് ലഭിക്കുന്നത്. 49.1 ശതമാനത്തിന് മേല്‍ അപ്പോഴും നഷ്ട സാധ്യതകള്‍ നിലനില്‍ക്കുന്നു.
പരമാവധി കവറേജ് തുക 5 ലക്ഷം രൂപ മാത്രം
ഡിഐസിജിസിയ്ക്ക് പ്രീമിയം നല്‍കിക്കൊണ്ടുള്ള ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കായി ബാങ്കുകള്‍ രജിസ്റ്റര്‍ ചെയ്യാത്തതാണ് ഇതിന് കാരണമെന്ന് റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൂടാതെ ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്ന തുക പരിരക്ഷ പരിധിയ്ക്ക് മുകളിലായതും ഇതിന് കാരണമാകാം. അതായത് നിങ്ങള്‍ക്ക് ബാങ്കില്‍ 10 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടെന്ന് കരുതുക. നിങ്ങള്‍ക്ക് ലഭിക്കാവുന്ന പരമാവധി കവറേജ് തുക 5 ലക്ഷം രൂപയാണ്. ബാക്കിയുള്ള 5 ലക്ഷത്തിന് സുരക്ഷ ഉറപ്പുനല്‍കുന്നില്ല എന്നര്‍ഥം.
മുഴുവന്‍ തുകയ്ക്കും കവറേജ് എങ്ങനെ നേടാം?
നിക്ഷേപ ഇന്‍ഷുറന്‍സ് കണക്കാക്കുന്നതിന് മുമ്പായി ഒരേ ഉടമസ്ഥതയിലും, ഒരേ ബാങ്കിലുമുള്ള എല്ലാ ഫണ്ടുകളും ഒന്നിച്ചു ചേര്‍ക്കുകയാണ് ചെയ്യുക. എന്നാല്‍ വ്യത്യസത ഉടമസ്ഥതയിലും വ്യത്യസ്ത ബാങ്കുകളിലും നിക്ഷേപിക്കുകയാണെങ്കില്‍ അവയ്ക്ക് പ്രത്യേകം പ്രത്യേകം ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. നിങ്ങള്‍ക്ക് ഒന്നിലധികം ബാങ്കുകളില്‍ നിക്ഷേപങ്ങളുണ്ടെങ്കില്‍ ഓരോ ബാങ്കിലെയും നിക്ഷേപങ്ങള്‍ക്ക് പ്രത്യേകമായാണ് ഇന്‍ഷുറന്‍സ് കവറേജ് പരിധി കണക്കാക്കുക.


Click it and Unblock the Notifications