സ്ഥിര നിക്ഷേപത്തെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ല. ഉറപ്പായ വരുമാനവും സുരക്ഷയും വാഗ്ധാനം ചെയ്യുന്ന സാമ്പത്തിക നിക്ഷേപമാണ് സ്ഥിര നിക്ഷേപം. 7 ദിവസം മുതൽ 10 വർഷം വരെയാണ് നിക്ഷേപ കാലാവധി. ബാങ്കുകളും നിക്ഷേപ കാലാവധിയും മാറുന്നതിന് അനുസരിച്ച് പലിശ നിരക്കിലും മാറ്റങ്ങളുണ്ടാകും.
സ്വകാര്യമേഖലയിലെ പ്രധാന ബാങ്കായ ബന്ധൻ ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ വലിയ മാറ്റം വരുത്തി. സാധാരണ പൗരന്മാരേക്കാൾ മുതിർന്ന പൗരന്മാർക്ക് ബാങ്ക് കൂടുതൽ പലിശ വാഗ്ദാനം ചെയ്യുന്നു.
പലിശ നിരക്ക്
ബന്ധൻ ബാങ്ക് ഒരു വർഷത്തെ കാലാവധിയിൽ സാധാരണ പൗരന്മാർക്ക് 8.05 ശതമാനവും മുതിർന്ന പൗരന്മാർക്ക് 8.55 ശതമാനവും പലിശ പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോൾ ഉപഭോക്താക്കൾക്ക് ഒരു വർഷം 1 ദിവസം മുതൽ 1 വർഷം 9 മാസം വരെയുള്ള സ്ഥിര നിക്ഷേപത്തിന് സാധാരണ പൗരന്മാർക്ക് 8% പലിശയും മുതിർന്ന പൗരന്മാർക്ക് 8.50% പലിശയും ലഭിക്കുന്നു.
7 ദിവസം മുതൽ 10 വർഷം വരെയുള്ള എഫ്ഡികളിൽ സാധാരണ പൗരന്മാർക്ക് ബാങ്ക് ഇപ്പോൾ 3% മുതൽ 8.05% വരെ പലിശ നൽകുന്നു. അതേസമയം, മുതിർന്ന പൗരന്മാർക്കുള്ള കുറഞ്ഞ പലിശ നിരക്ക് 3.75% ഉം കൂടിയത് 8.55% ഉം ആണ്. 1 വർഷത്തിൽ താഴെയുള്ള എല്ലാ കാലാവധികളിലും സാധാരണ പൗരന്മാരെ അപേക്ഷിച്ച് മുതിർന്ന പൗരന്മാർക്ക് ബാങ്ക് 0.75% അധിക പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. അതേ സമയം, മുതിർന്ന പൗരന്മാർക്ക് 1 വർഷത്തിൽ കൂടുതലുള്ള എല്ലാ കാലാവധികളിലും സാധാരണ പൗരന്മാരെ അപേക്ഷിച്ച് 0.50% അധിക പലിശ ലഭിക്കുന്നു.

പുതിയ നിരക്കുകൾ പരിശോധിക്കുക
1. 7 മുതൽ 14 ദിവസം വരെ - 3%
2. 15 മുതൽ 30 ദിവസം വരെ - 3%
3.31 ദിവസം മുതൽ 2 മാസത്തിൽ താഴെ - 3.5%
4. 2 മാസം മുതൽ 3 മാസത്തിൽ താഴെ - 4.50%
5. 3 മാസം മുതൽ 6 മാസത്തിൽ താഴെ - 4.50%
6. 6 മാസം മുതൽ 1 വർഷത്തിൽ താഴെ - 4.50%
7. 1 വർഷം - 8.05%
8. 1 വർഷം 1 ദിവസം മുതൽ 1 വർഷം 9 മാസം വരെ - 8%
9. 1 വർഷം 9 മാസം 1 ദിവസം മുതൽ 2 വർഷത്തിൽ താഴെ - 7.25%
10. 2 വർഷം മുതൽ 3 വർഷം വരെ - 7.25%
11. 3 വർഷം മുതൽ 5 വർഷം വരെ - 7.25%
12. 5 വർഷം മുതൽ 10 വർഷം വരെ - 5.85%
മൂന്ന് വർഷത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 9 ശതമാനം വരെ പലിശ നൽകുന്ന ചില സ്മോൾ ഫിനാൻസ് ബാങ്കുകളുടെ വിവരങ്ങൾ കൂടി നമുക്ക് പരിശോധിക്കാം.

1. നോർത്ത് ഈസ്റ്റ് സ്മോൾ ഫിനാൻസ് ബാങ്ക് : മൂന്ന് വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന എഫ്ഡിക്ക് 9% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
2. സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക്: മൂന്ന് വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന എഫ്ഡികൾക്ക് 8.6% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
3. ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക്: മൂന്ന് വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുമ്പോൾ 8.5% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
4. ജന സ്മോൾ ഫിനാൻസ് ബാങ്ക്: മൂന്ന് വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുമ്പോൾ 8.25% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
5. യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക്: മൂന്ന് വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുമ്പോൾ 8.15% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications