A Oneindia Venture

ബാങ്ക് അവധി 2025: നവംബർ 17 മുതൽ 23 വരെ ഏതെല്ലാം ദിവസങ്ങളിൽ രാജ്യത്ത് ബാങ്കുകൾ അടച്ചിടും?

രാജ്യത്തെ ബാങ്കുകൾ എല്ലാ ദിവസവും പ്രവർത്തിക്കുന്നില്ല. മാസത്തിൽ എല്ലാ രണ്ടാം ശനിയാഴ്ചയും, ഞായറാഴ്ചയും അവധിയായിരിക്കും. ഇത് എല്ലാ മാസവും ഒരുപോലെയായിരിക്കും. ഇതിനു പുറമേയാണ് മറ്റു അവധികൾ വരുന്നത്. നാളെ നവംബർ 17 മുതൽ 23 വരെ രാജ്യത്തെ ബാങ്കുകൾക്ക് എത്ര ദിവസം അവധിയുണ്ടായിരിക്കും? അവധി ദിനങ്ങൾ നേരത്തെ അറിഞ്ഞില്ലെങ്കിൽ ബാങ്ക് ഇടപാടുകൾ നഷ്ടമാവാനും സാധ്യത കൂടുതലാണ്. അടുത്ത ആഴ്ച ഏതെല്ലാം ദിവസങ്ങളിലാണ് ബാങ്ക് അവധിയുള്ളത്?

ഈ ആഴ്ചയിൽ നവംബർ 22 ശനിയാഴ്ചയും നവംബർ 23 ഞായറാഴ്ചയും രാജ്യത്തുടനീളമുള്ള ബാങ്കുകൾക്ക് അവധിയായിരിക്കും. എന്നാൽ അതിനിടയിലുള്ള ദിവസങ്ങളിൽ ബാങ്കുകൾ പതിവു പോലെ പ്രവർത്തിക്കും. ആർബിഐ ഔദ്യോഗിക കലണ്ടർ അനുസരിച്ച്, നവംബർ 22 മാസത്തിലെ നാലാമത്തെ ശനിയാഴ്ചയാണ്. അതിനാലാണ് ബാങ്കുകൾക്ക് ഈ ആഴ്ച തുടർച്ചയായ രണ്ട് ദിനങ്ങളിൽ അവധിയുള്ളത്.

വാരാന്ത്യ അവധികൾക്ക് പുറമേ ദേശീയ അവധികൾ, സംസ്ഥാന തല അവധികൾ, പ്രാദേശിക അവധികൾ, ഉത്സവ അവധികൾ എന്നിവയാണ് പ്രധാനമായും വിവിധ ബാങ്ക് അവധിക്ക് കാരണം. ഒക്ടോബറിൽ ഉത്സവ സീസണായതിനാൽ നിരവധി അവധി ദിനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ നവംബർ മാസത്തിൽ കാര്യമായ അവധി ദിനങ്ങൾ ഇല്ല. വാരാന്ത്യ അവധികളും ചേർത്ത് മൊത്തം 11 ദിവസം മാത്രമാണ് ഈ മാസം രാജ്യത്തെ വിവിധ ബാങ്കുകൾ അവധിയുള്ളത്.

ബാങ്ക് അവധി 2025: നവംബർ 17 മുതൽ 23 വരെ ഏതെല്ലാം ദിവസങ്ങളിൽ രാജ്യത്ത് ബാങ്കുകൾ അടച്ചിടും?

വരാനിരിക്കുന്ന ബാങ്ക് അവധി ദിനങ്ങൾ

  • നവംബർ 22, ശനി : നാലാം ശനിയാഴ്ച രാജ്യത്തെ ബാങ്കുകൾക്ക് അവധിയാണ്.
  • നവംബർ 23, ഞായർ: ബാങ്ക് അവധി
  • നവംബർ 30, ഞായർ: രാജ്യവ്യാപകമായി ബാങ്ക് അവധിയാണ്.

Best FD Rates: ഇത്തിരി പണമുണ്ടെങ്കിൽ ഒത്തിരി പലിശ നേടാം, ഇവിടെയാണ് മികച്ച നിരക്കുകൾ, നോക്കുന്നോ..?
ബാങ്ക് അവധി ദിനത്തിൽ ഇടപാടുകൾ തടസ്സപ്പെടുമോ?

ബാങ്ക് അവധി ദിവസങ്ങളിൽ ബാങ്കുമായി ബന്ധപ്പെട്ട് നടത്തേണ്ട ഇടപാടുകൾ സാധ്യമാകില്ല. അതിനാൽ അവധി ദിനങ്ങൾ നേരത്തെ മനസിലാക്കി അത്തരം ഇടപാടുകൾ പ്ലാൻ ചെയ്യണം. എങ്കിലും പണം പിൻവലിക്കാനോ അല്ലെങ്കിൽ ചെറിയ തുക നിക്ഷേപിക്കാനോ ഉണ്ടെങ്കിൽ ബാങ്ക് അവധിയുണ്ടെങ്കിലും പൂർത്തിയാക്കാം.

പണം പിൻവലിക്കാൻ ബാങ്കുകളുടെ എടിഎം കൗണ്ടറുകൾ പരി​ഗണിക്കാം. ഇത് 24 മണിക്കൂറും പ്രവർത്തിക്കുന്നു. നിങ്ങളുടെ ഡെബിറ്റ് കാർഡ് ഉപയോ​ഗിച്ച് ആവശ്യമുള്ള തുക പിൻവലിക്കാം. എന്നാൽ വലിയ തുക ആവശ്യമുള്ളവർ നേരത്തെ ബാങ്കിൽ നേരിട്ടെത്തി കാര്യം നടപ്പിലാക്കണം.

പണം അയക്കാൻ യുപിഐ പോലുള്ള സംവിധാനങ്ങൾ പരി​ഗണിക്കാം. ഓൺലൈൻ ഇടപാടുകൾക്ക് ബാങ്ക് അവധി ഒരു തടസ്സമല്ല. കൂടാതെ, NEFT/RTGS ട്രാൻസ്ഫർ ഫോമുകൾ, ഡിമാൻഡ് ഡ്രാഫ്റ്റ്, ചെക്ക്ബുക്ക് ഫോമുകൾ എന്നിവ ഉപയോഗിച്ചും പണം അയക്കാം.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X