2025 ആഗസ്റ്റ് മാസത്തിൽ നിരവധി അവധികളും ആഘോഷങ്ങളുമാണ് വരാനിരിക്കുന്നത്. നിങ്ങൾ ആഗസ്റ്റിൽ സാമ്പത്തിക ഇടപാടുകൾക്കായി ബാങ്കിൽ പോകുവാൻ ഒരുങ്ങുകയാണോ? എങ്കിൽ ഇത്തവണ ആഗസ്റ്റ് മാസത്തിൽ മൊത്തം 15 ദിവസത്തോളം ബാങ്കുകൾ അടച്ചിടും. രാജ്യത്തുടനീളമുള്ള അവധികളും, വിവിധ നഗരങ്ങളിലെ പ്രാദേശിക അവധികളും ബാങ്ക് അവധികൾക്ക് കാരണമാവുന്നു.
ഇന്ത്യയിലെ എല്ലാ പൊതു, സ്വകാര്യ ബാങ്കുകൾക്കും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകൾ അവധിയാണ്. ഇതിനു പുറമേ മാസത്തിലെ എല്ലാ ഞായറാഴ്ചകളിലും ബാങ്കുകൾ പ്രവർത്തിക്കില്ല. അതിനാൽ അടിയന്തിര ഘട്ടങ്ങളിൽ ബാങ്കിൽ പോകാനുണ്ടെങ്കിൽ ആഗസ്റ്റിലെ ഏറ്റവും പുതിയ അവധി കലണ്ടർ അറിഞ്ഞിരിക്കാം.
2025 ആഗസ്റ്റിലെ ബാങ്ക് അവധി ദിനങ്ങൾ
ഓഗസ്റ്റ് 3, ഞായർ : ഇന്ത്യയിലുടനീളം എല്ലാ ഞായറാഴ്ചയും ബാങ്കുകൾക്ക് അവധിയാണ്.
ഓഗസ്റ്റ് 8, വെള്ളി : ടെൻഡോങ് ലോ റംഫാത്ത് ആഘോഷം നടക്കുന്നതിനാൽ സിക്കിമിലെ ബാങ്കുകൾക്ക് അവധിയാണ്.

ഓഗസ്റ്റ് 9, ശനി : രക്ഷാബന്ധൻ, ജുലാന പൂർണിമ എന്നീ ആഘോഷങ്ങൾ നടക്കുന്നതിനാൽ ഗുജറാത്ത്, മധ്യപ്രദേശ്, ഒഡീഷ, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ബാങ്കുകൾ അടച്ചിടും. മാത്രമല്ല ഈ ദിവസം രണ്ടാം ശനിയായതിനാൽ ഇന്ത്യയിൽ എല്ലാ സ്ഥലങ്ങളിലും അവധിയാണ്.
ഓഗസ്റ്റ് 10, ഞായർ : എല്ലാ ഞായറാഴ്ചയും ബാങ്ക് അവധിയാണ്.
ഓഗസ്റ്റ് 13, ബുധൻ : ദേശസ്നേഹ ദിനമായതിനാൽ മണിപ്പൂരിലെ ബാങ്കുകൾക്ക് ഈ ദിവസം അവധിയായിരിക്കും.
ഓഗസ്റ്റ് 15, വെള്ളിയാഴ്ച : രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിനാൽ ഈ ദിവസം കേരളം ഉൾപ്പെടെ രാജ്യത്തുടനീളമുള്ള എല്ലാ ബാങ്കുകൾക്കും അവധിയാണ്.
ഓഗസ്റ്റ് 16, ശനി : ജന്മാഷ്ടമി (ശ്രാവണ വാദ്-8), കൃഷ്ണ ജയന്തി എന്നീ ആഘോഷങ്ങൾ നടക്കുന്നതിനാൽ ഈ ദിവസം ഗുജറാത്ത്, മിസോറം, മധ്യപ്രദേശ്, ചണ്ഡീഗഡ്, തമിഴ്നാട്, ഉത്തരാഖണ്ഡ്, സിക്കിം, തെലങ്കാന, രാജസ്ഥാൻ, രാജസ്ഥാൻ, മേഘാലയ, ജമ്മു ആൻഡ് ശ്രീനഗർ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കില്ല.
ഓഗസ്റ്റ് 17, ഞായർ : എല്ലാ ഞായറാഴ്ചയും ബാങ്കുകൾ പ്രവർത്തിക്കില്ല.
ഓഗസ്റ്റ് 19, ചൊവ്വ : മഹാരാജ ബീർ ബിക്രം കിഷോർ മാണിക്യ ബഹദൂറിന്റെ ജന്മദിനമായതിനാൽ ത്രിപുരയിലെ ബാങ്കുകൾ അടച്ചിടും.
ഓഗസ്റ്റ് 23, ശനി : എല്ലാ നാലാം ശനിയാഴ്ചയും വാരാന്ത്യ അവധിയാണ്.
ഓഗസ്റ്റ് 24, ഞായർ : എല്ലാ ഞായറാഴ്ചയും ബാങ്കുകൾ അടച്ചിടും.
ഓഗസ്റ്റ് 25, തിങ്കളാഴ്‌ച : ശ്രീമന്ത ശങ്കരദേവന്റെ തിരുഭാവ തിഥി കാരണം അസമിൽ ബാങ്കുകൾ അടച്ചിരിക്കും.
ഓഗസ്റ്റ് 27, ബുധൻ : ഗണേശപൂജയും വിനായകർ ചതുർത്ഥിയും ആഘോഷിക്കുന്നതിനാൽ ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, ഒഡീഷ, തമിഴ്നാട്, തെലങ്കാന, ഗോവ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ ബാങ്കുകൾ പ്രവർത്തിക്കില്ല.
ഓഗസ്റ്റ് 28, വ്യാഴം : അയ്യങ്കാളി ദിനമായതിനാൽ ഈ ദിനം കേരളത്തിലെ ബാങ്കുകൾക്ക് അവധിയായിരിക്കും.
ഓഗസ്റ്റ് 31, ഞായർ : ഇന്ത്യയിലുടനീളമുള്ള ബാങ്കുകൾ ഞായറാഴ്ച പ്രവർത്തിക്കില്ല.
ഈ അവധി ദിനങ്ങളിൽ വാരാന്ത്യ അവധി ഒഴിച്ചു നിർത്തിയാൽ കേരളത്തിൽ ആഗസ്റ്റ് 15നും, ആഗസ്റ്റ് 28നുമാണ് അധികമായ ബാങ്ക് അവധികൾ രേഖപ്പെടുത്തിയിരിക്കുന്നത്. അതിനാൽ ബാങ്ക് ഇടപാടുകൾക്കു മുന്നേ നിങ്ങളുടെ സ്ഥലത്തെ ബാങ്കുകളുടെ അവധി അറിഞ്ഞിരിക്കാം.
More From GoodReturns

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ആർബിഐ പണനയം: നിങ്ങളുടെ വായ്പയും നിക്ഷേപവും സുരക്ഷിതമാണോ?

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ

സ്വർണ്ണവില കുതിക്കുമോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ആർബിഐ പണനയം: നിക്ഷേപകർക്ക് വരാനിരിക്കുന്നത് വലിയൊരു സാമ്പത്തിക മാറ്റം



Click it and Unblock the Notifications