ഉത്സവ സീസൺ കഴിഞ്ഞാലും രക്ഷയില്ല: നവംബറിൽ 11 ദിവസം ബാങ്കുകൾ അടച്ചിടും, അവധി ദിനങ്ങൾ അറിയാം
ഒക്ടോബർ അവസാനിച്ച് നവംബർ മാസത്തിലേക്ക് എത്തുന്നു. എത്ര പെട്ടെന്നാണ് 10 മാസങ്ങൾ കടന്നു പോയത്. 2026ലേക്കും ഇനി ദൂരം വളരെ കുറവാണ്. ആഘോഷങ്ങൾക്കും ഉത്സവങ്ങൾക്കും താത്കാലിക വിരാമമിട്ട് കൊണ്ടാണ് നവംബറിനെ വരവേൽക്കുന്നത്. അതിനാൽ നവംബറിൽ പൊതുവേ അവധി ദിനങ്ങൾ കുറവായിരിക്കും. നവംബറിൽ ബാങ്ക് ഇടപാടുകൾ നടത്താൻ പ്ലാൻ ചെയ്യുന്നുണ്ടോ? എങ്കിൽ നവംബറിലെ അവധികളെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കണം.
നവംബറിൽ മൊത്തം 11 ദിവസത്തോളം ബാങ്കുകൾ പ്രവർത്തിക്കില്ല. പക്ഷേ, ദേശീയ അവധികളൊന്നും തന്നെ ഈ നവംബറിൽ ഇല്ല എന്നതും ശ്രദ്ധേയമാണ്. വാരാന്ത്യ അവധികളും ഉൾപ്പെടെയാണ് 10 ദിവസങ്ങളിൽ ബാങ്കുകൾക്ക് അവധി കണക്കാക്കിയിരിക്കുന്നത്. ഈ നവംബറിൽ വരാനിരിക്കുന്ന മൊത്തം അവധി ലിസ്റ്റ് പരിശോധിക്കാം;
2025 നവംബറിലെ ബാങ്ക് അവധി ദിനങ്ങൾ
നവംബർ 1, ശനി: ഇത് കേരളപ്പിറവി ദിനമാണ്. പക്ഷേ ഈ ദിനം കേരളത്തിലെ ബാങ്കുകൾക്ക് അവധിയില്ല. എന്നാൽ കന്നഡ രാജ്യോത്സവം നടക്കുന്നതിനാൽ കർണാടകയിലും, ഇഗാസ്-ബാഗ്വാൾ നടക്കുന്നതിനാൽ ഉത്തരാഖണ്ഡിലും ബാങ്കുകൾ അടച്ചിടും.
നവംബർ 2, ഞായർ: രാജ്യവ്യാപകമായി അവധിയാണ്.

നവംബർ 5, ബുധൻ: ഗുരുനാനാക്ക് ജയന്തി, കാർത്തിക് പൂർണിമ എന്നിവ ആഘോഷിക്കുന്നതിനാൽ മിസോറാം, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, ചണ്ഡീഗഢ്, ഉത്തരാഖണ്ഡ്, തെലങ്കാന, അരുണാചൽ പ്രദേശ്, രാജസ്ഥാൻ, ഉത്തർ പ്രദേശ്, ജമ്മു, നാഗാലാൻ്റ്, പശ്ചിമ ബംഗാൾ, നാഗ്പൂർ, ന്യൂഡൽഹി, റായ്പൂർ, റാഞ്ചി, ഷിംല, ശ്രീനഗർ എന്നിവിടങ്ങളിലെ ബാങ്കുകൾക്ക് അവധിയാണ്.
നവംബർ 7, വെള്ളി: പ്രശസ്തമായ വാംഗല ഉത്സവം ആഘോഷിക്കുന്നതിനാൽ ഈ ദിവസം മേഘാലയയിലെ ബാങ്കുകൾ അടച്ചിടും.
നവംബർ 8, ശനി: രണ്ടാം ശനിയാഴ്ച എല്ലാ ബാങ്കുകൾക്കും അവധിയുണ്ട്. കനകദാസ ജയന്തി ആഘോഷിക്കുന്നതിനാൽ കർണാടകയിലെ ബാങ്കുകൾക്ക് പ്രത്യേക അവധിയുണ്ട്.
നവംബർ 9, ഞായർ : രാജ്യവ്യാപകമായി ബാങ്ക് അവധി.
നവംബർ 11, ചൊവ്വ: ബുദ്ധമതക്കാരുടെ പ്രധാന ഉത്സവങ്ങളിലൊന്നായ ലബാബ് ഡച്ചൻ 2025 ആഘോഷിക്കുന്നതിനാൽ സിക്കിംമിലെ ബാങ്കുകൾക്ക് അവധിയുണ്ട്. ഇതൊരു പ്രാദേശിക അവധിയാണ്.
നവംബർ 16, ഞായർ: എല്ലാ ഞായറും ബാങ്ക് അവധിയുണ്ട്.
നവംബർ 22, ശനി : നാലാം ശനിയാഴ്ച രാജ്യത്തെ ബാങ്കുകൾക്ക് അവധിയാണ്.
നവംബർ 23, ഞായർ: ബാങ്ക് അവധി
നവംബർ 30, ഞായർ: രാജ്യവ്യാപകമായി ബാങ്ക് അവധിയാണ്.
ഈ ബാങ്ക് അവധികളെല്ലാം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെ ബാധിക്കുന്നു. എന്നാൽ വാരാന്ത്യ അവധികളല്ലാതെ കേരളത്തിൽ മറ്റു പ്രത്യേക അവധികളൊന്നും തന്നെയില്ല. നവംബറിൽ ബാങ്കിലേക്ക് പോവാൻ പ്ലാൻ ചെയ്യുന്നവർ ഈ അവധി ദിനങ്ങളെ കുറിച്ചു നോക്കി വെച്ചോളൂ. ബാങ്ക് ഇടപാടുകൾക്ക് മാത്രമാണ് അവധി ദിനങ്ങൾ ബാധിക്കുന്നത്. നിങ്ങൾക്ക് എടിഎം, ഡിജിറ്റൽ ബാങ്കിംഗ്, മൊബൈൽ ആപ്പുകൾ എന്നിവ എപ്പോഴും ആക്‌സസ് ചെയ്യാൻ കഴിയും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.


Click it and Unblock the Notifications


