ഈ ആഴ്ച ബാങ്കിൽ നേരിട്ടെത്തി ഇടപാടുകൾ നടത്താൻ പ്ലാനുണ്ടോ? പക്ഷേ ബാങ്കിൽ പോകുന്നതിനു മുന്നേ ഏതെല്ലാം ദിവസങ്ങളിൽ ബാങ്ക് തുറന്നു പ്രവർത്തിക്കുമെന്ന് തിരിച്ചറിയണം. അതെ ഈ ആഴ്ച നാല ദിവസങ്ങളിൽ ബാങ്കുകൾ അവധിയായിരിക്കും. ഈ ആഴ്ചയിൽ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ നിരവധി ആഘോഷങ്ങളാണ് നടക്കാനിരിക്കുന്നത്. അതിനാൽ രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ ബാങ്കുകൾക്ക് അവധിയുണ്ട്. സ്വാതന്ത്ര്യദിനം, ജന്മാഷ്ടമി, വാരാന്ത്യ അവധികൾ തുടങ്ങിയ അവധികളാണ് ഇതിൽ ഉൾപ്പെടുന്നത്.
ഈ ആഴ്ചയിലെ ബാങ്ക് അവധികൾ (ആഗസ്റ്റ് 11-17)
ഓഗസ്റ്റ് 13, ബുധൻ : ദേശസ്നേഹ ദിനമായതിനാൽ മണിപ്പൂരിലെ ബാങ്കുകൾക്ക് ഈ ദിവസം ബാങ്ക് പ്രവർത്തിക്കില്ല.
ഓഗസ്റ്റ് 15, വെള്ളിയാഴ്ച : രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിനാൽ എല്ലാ വർഷവും ഈ ദിവസം കേരളം ഉൾപ്പെടെ രാജ്യത്തുടനീളമുള്ള എല്ലാ സംസ്ഥാനങ്ങളിലെയും ബാങ്കുകൾക്ക് അവധിയാണ്.
ഓഗസ്റ്റ് 16, ശനി : ജന്മാഷ്ടമി (ശ്രാവണ വാദ്-8), കൃഷ്ണ ജയന്തി എന്നീ ആഘോഷങ്ങൾ നടക്കുന്നതിനാൽ ഈ ദിവസം ഗുജറാത്ത്, മിസോറം, മധ്യപ്രദേശ്, ചണ്ഡീഗഡ്, തമിഴ്നാട്, ഉത്തരാഖണ്ഡ്, സിക്കിം, തെലങ്കാന, രാജസ്ഥാൻ, രാജസ്ഥാൻ, മേഘാലയ, ജമ്മു ആൻഡ് ശ്രീനഗർ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ ബാങ്ക് അടച്ചിടും.
ഓഗസ്റ്റ് 17, ഞായർ : എല്ലാ ഞായറാഴ്ചയും ബാങ്കുകൾ പ്രവർത്തിക്കില്ല.

ബാങ്ക് അവധി ദിവസങ്ങളിൽ സാമ്പത്തിക ഇടപാടുകൾ നടത്തുമോ?
ബാങ്ക് അവധി ദിവസങ്ങളിൽ ബാങ്കിൽ നേരിട്ടെത്തി ഇടപാടുകൾ നടത്താൻ സാധിക്കില്ല. പക്ഷേ നിങ്ങൾക്ക് മൊബൈൽ ബാങ്കിംഗ് സേവനങ്ങൾ ഉപയോഗിക്കാം. മാത്രമല്ല ബാങ്ക് അവധിയാണെങ്കിലും നിങ്ങൾക്ക് പണം പിൻവലിക്കുന്നതിന് എടിഎമ്മുകൾ സന്ദർശിക്കാവുന്നതാണ്. ഒപ്പം ചെറിയ ഇടപാടുകൾ നടത്തുന്നതിന് യുപിഐ ആപ്പുകൾ ബെസ്റ്റ് ഓപ്ഷനാണ്.
ആഗസ്റ്റിൽ വരാനിരിക്കുന്ന ബാങ്ക് അവധികൾ
- ഓഗസ്റ്റ് 19, ചൊവ്വ: മഹാരാജ ബീർ ബിക്രം കിഷോർ മാണിക്യ ബഹദൂറിന്റെ ജന്മദിനമായതിനാൽ ത്രിപുരയിലെ ബാങ്കുകൾക്കെല്ലാം ഈ ദിവസം അവധിയാണ്.
- ഓഗസ്റ്റ് 25, തിങ്കളാഴ്‌ച: ശ്രീമന്ത ശങ്കരദേവന്റെ തിരുഭാവ തിഥി കാരണം അസമിലെ എല്ലാ ബാങ്കുകളും അടച്ചിരിക്കും.
- ഓഗസ്റ്റ് 27, ബുധൻ: ഗണേശപൂജയും വിനായകർ ചതുർത്ഥിയും ആഘോഷിക്കുന്നതിനാൽ ഈ ദിവസം ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, ഒഡീഷ, തമിഴ്നാട്, തെലങ്കാന, ഗോവ, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ബാങ്കുകൾ പ്രവർത്തിക്കില്ല.
- ഓഗസ്റ്റ് 28, വ്യാഴം : അയ്യങ്കാളി ദിനമായതിനാൽ ഈ ദിവസം കേരളത്തിലെ ബാങ്കുകൾ പ്രവർത്തിക്കില്ല.
ഓഗസ്റ്റ് 23, ഓഗസ്റ്റ് 24, ഓഗസ്റ്റ് 31 ഈ ദിവസങ്ങളിലും ബാങ്കുകൾ പ്രവർത്തിക്കില്ല. ഞായറാഴ്ചയും നാലാം ശനിയാഴ്ചയുമായതിനാണ് ഈ ദിവസങ്ങളിൽ ബാങ്കുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ആർബിഐ ഷെഡ്യൂൾ ചെയ്തിരിക്കുന്ന അവധി കലണ്ടറാണ് ഇത്. എന്നാൽ ഇതിൽ കേരളത്തിലെ ബാങ്കുകൾക്ക് വാരാന്ത്യ അവധി ഒഴിച്ചു നിർത്തിയാൽ ആഗസ്റ്റ് 15നും, ആഗസ്റ്റ് 28നും മാത്രമാണ് അവധിയുള്ളത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ മുന്നേറ്റം: ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ ഇവയാണ്

ഓണം: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം നേരത്തെ ലഭിക്കും; ബാങ്കിംഗ് ഇടപാടുകളിൽ ഈ മുൻകരുതലുകൾ എടുക്കുക

ഇന്ന് ബാങ്കുകൾക്ക് അവധി; ഓണം വരുന്നു, പണമിടപാടുകൾ തടസ്സപ്പെടാതിരിക്കാൻ എന്തുചെയ്യണം?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ

ബാംഗ്ലൂർ മെട്രോയിൽ സാങ്കേതിക തകരാർ: വൈകുന്നേരത്തെ യാത്രക്കാർക്ക് ബിഎംആർസിഎല്ലിന്റെ മുന്നറിയിപ്പ്

റെയിൽടെലിന് വൻ കരാർ: 164 കോടിയുടെ നേട്ടം റെയിൽവേ ഓഹരികളിൽ ചലനമുണ്ടാക്കുമോ?



Click it and Unblock the Notifications