ബാങ്ക് ഓഫ് ബറോഡ വമ്പൻ പ്രഖ്യാപനവുമായി എത്തിയിരിക്കുന്നു. ഉപയോക്താക്കൾക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ ക്രോസ്-ബോർഡർ ഡിജിറ്റൽ പേയ്‌മെന്റുകൾ നൽകുന്നതിനായി 'ബോബ് ഇ പേ' അല്ലെങ്കിൽ 'ബോബ് ഇ-പേ' എന്ന പുതിയ യുപിഐ ആപ്പ് അവതരിപ്പിക്കുന്നു. ഇന്നലെ ആഗസ്റ്റ് 11നാണ് ഈ പ്രഖ്യാപനമുണ്ടായത്. എൻആർഐ ഉപയോക്താക്കളെയാണ് ഈ ആപ്പ് ലക്ഷ്യമിടുന്നത്.
യുപിഐ ഗ്ലോബൽ അക്സപ്റ്റൻസ്, ഫോറിൻ ഇൻവേർഡ് റെമിറ്റൻസ്, പ്രവാസി ഇന്ത്യക്കാർക്കു വേണ്ടിയുള്ള യുപിഐ സേവനങ്ങൾ എന്നീ മൂന്ന് പ്രധാന സവിശേഷതകളിലൂടെ അന്താരാഷ്ട്ര ഇടപാടുകൾ നടത്താൻ ഉപയോക്താക്കളെ സഹായിക്കുന്നതിനാണ് ബാങ്ക് ഓഫ് ബറോഡയുടെ ഈ പുതിയ നീക്കം. യുപിഐ സേവനങ്ങൾ എല്ലാ രാജ്യങ്ങളിലേക്കും വിപുലമായി എത്തിക്കുന്നതിനുള്ള സമീപകാലത്തെ ശ്രമഫലങ്ങളെല്ലാം വിജയകരമാവുന്നു. അത്തരത്തിൽ ബാങ്ക് ഓഫ് ബറോഡയുടെ പുതിയ ആപ്പും സാധാരണക്കാരായ പ്രവാസികൾക്കും ആശ്വാസകരമാവും.
അന്താരാഷ്ട്ര യുപിഐ സേവനങ്ങൾ
1. യുപിഐയുടെ ആഗോള സ്വീകാര്യത: ബോബ് ഇ-പേ ആപ്പ് ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് അവരുടെ ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് നേരിട്ട് അന്താരാഷ്ട്ര വ്യാപാരികൾക്ക് ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റുകൾ നടത്താൻ കഴിയും. മൗറീഷ്യസ്, സിംഗപ്പൂർ, യുഎഇ, യുഎസ്എ, ഫ്രാൻസ്, ശ്രീലങ്ക, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങൾ മാത്രമാണ് യുപിഐ പേയ്‌മെന്റ് സ്വീകരിക്കുന്നത്.

2. സിംഗപ്പൂരിൽ താമസിക്കുന്നവരുമായി ഇടപാട്: ബാങ്ക് ഓഫ് ബറോഡയുടെ ബോബ് ഇ-പേ ആപ്പ് ഉപയോഗിച്ച് സിംഗപ്പൂരിൽ നിന്നും ഇന്ത്യയിലേക്ക് പണം അയക്കാം. ഇന്ത്യയിലെ സ്വന്തം കുടുംബത്തിന് ലളിതമായ രീതിയിൽ പണമടക്കാനുള്ള ഓപ്ഷനാണ് ഈ ആപ്പ് വാഗ്ദാനം ചെയ്യുന്നത്. സിംഗപ്പൂരിൽ നിന്നും പണം അയക്കുന്ന വ്യക്തിക്ക് സിംഗപ്പൂർ ഡോളറിൽ (SGD) തുക അയക്കാം. എന്നാൽ ഗുണഭോക്താവിന് ഇന്ത്യൻ രൂപയിൽ തന്നെ ആ തുക അവരുടെ യുപിഐയുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് ലഭിക്കുന്നു.
3. എൻആർഐ യുപിഐ സേവനങ്ങൾ: ബാങ്ക് ഓഫ് ബറോഡയുടെ എൻആർഐ ഉപയോക്താക്കൾക്ക് ബാങ്ക് ഓഫ് ബറോഡയുടെ ഈ പുതിയ ആപ്പ് ഉപയോഗിച്ച് യുപിഐ വഴി ഫണ്ട് അയയ്ക്കാനും സ്വീകരിക്കാനും കഴിയും. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് അവരുടെ നാട്ടിലേക്ക് പണം അയക്കാനുള്ള ലളിതമായ മാർഗമാണ് ഈ ആപ്പിലൂടെ ബാങ്ക് ഓഫ് ബറോഡ ഉറപ്പാക്കുന്നത്.
ഇന്ത്യയിൽ എത്തുമ്പോൾ പ്രവാസികൾക്ക് അവരുടെ എൻആർഇ/എൻആർഒ അക്കൗണ്ടുകൾ ഒരു ഇന്ത്യൻ മൊബൈൽ നമ്പർ ഉപയോഗിച്ച് ബോബ് ഇ-പേ ആപ്പുമായി ലിങ്ക് ചെയ്യാനും മർച്ചന്റ് ഔട്ട്‌ലെറ്റുകളിൽ യുപിഐ പേയ്‌മെന്റുകൾ നടത്താനും പിയർ-ടു-പിയർ ഫണ്ട് ട്രാൻസ്ഫറുകൾ നടത്താനും സാധിക്കും.
ഇടപാട് പരിധി
ഈ അന്താരാഷ്ട്ര യുപിഐ സേവനങ്ങൾക്ക് ഇടപാട് പരിധിയുണ്ട്. ഓരോ ദിവസവും നിങ്ങൾക്ക് 1,00,000 രൂപ വരെ മാത്രമേ ഇടപാട് നടത്താൻ സാധിക്കുകയുള്ളൂ. ബോബ് ഇ-പേ ആപ്ലിക്കേഷൻ ആൻഡ്രോയിഡ്, iOS ഉപയോക്താക്കൾക്കായി പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ ഡൗൺലോഡ് ചെയ്യാം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications