ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കാതെ തന്നെ ഉപയോക്താക്കള്‍ക്ക് പണം പിന്‍വലിക്കുവാന്‍ പുതിയ സംവിധാനം അവതരിപ്പിച്ച് ബാങ്ക് ഓഫ് ബറോഡ. എം കണക്ട് പ്ലസ് അപ്ലിക്കേഷന്‍ ഉപയോഗിത്ത് ബാങ്ക് ഓഫ് ബറോഡ ഉപയോക്താക്കള്‍ക്ക് ഡെബിറ്റ് കാര്‍ഡ്
ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കാതെ തന്നെ ഉപയോക്താക്കള്‍ക്ക് പണം പിന്‍വലിക്കുവാന്‍ പുതിയ സംവിധാനം അവതരിപ്പിച്ച് ബാങ്ക് ഓഫ് ബറോഡ. എം കണക്ട് പ്ലസ് അപ്ലിക്കേഷന്‍ ഉപയോഗിച്ച് ബാങ്ക് ഓഫ് ബറോഡ ഉപയോക്താക്കള്‍ക്ക് ഡെബിറ്റ് കാര്‍ഡ് ഇല്ലാതെ എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുവാന്‍ സാധിക്കും.

5,000 രൂപ വരെയാണ് ഇത്തരത്തില്‍ പിന്‍വലിക്കുവാന്‍ സാധിക്കുക. കോവിഡ് വ്യാപനം കാരണം എടിഎമ്മുകള്‍ സന്ദര്‍ശിച്ച് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുന്ന ഉപയോക്താക്കളുടെ എണ്ണത്തിലുണ്ടായ കുറവാണ് പുതിയ അപ്ലിക്കേഷന്‍ സേവനം അവതരിപ്പിക്കാന്‍ കാരണമെന്ന് ബാങ്ക് ഓഫ് ബറോഡ അറിയിക്കുന്നു.പല ബാങ്കുകളും ഇത്തരത്തിലുള്ള കാര്‍ഡ് രഹിത പണ പിന്‍വലിക്കല്‍ സേവനം ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്തു വരുന്നുണ്ട്.
എം കണക്ട് പ്ലസ് എന്ന ബാങ്ക് ഓഫ് ബറോഡയുടെ മൊബൈല്‍ ബാങ്കിംഗില്‍ വിവിധ രീതിയില്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ സാധിക്കും.
നിങ്ങളുടെ ബാങ്കിന്റെ ശാഖയില്‍ ചെന്ന് ഒരു അപേക്ഷ സമര്‍പ്പിക്കുക. അപേക്ഷ സ്വീകരിക്കുന്ന മുറയ്്ക്ക് നിങ്ങളുടെ ബാങ്ക് ശാഖ തന്നെ നിങ്ങളുടെ അക്കൗണ്ട് മൊബൈല്‍ ബാങ്കിംഗ് ആയ എം കണക്ട് പ്ലസില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യും.
അല്ലെങ്കില്‍ ബാങ്ക് ഓഫ് ബറോഡയുടെ ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനമായ ബറോഡ കണക്ട് ഉപയോഗിച്ചും മൊബൈല്‍ ബാങ്കിംഗ് സേവനത്തിനായി അപേക്ഷ നല്‍കാം. നിങ്ങള്‍ ബാങ്ക് ഓഫ് ബറോഡയുടെ ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനമായ ബറോഡ കണക്ട് ഉപയോഗിക്കുന്ന വ്യക്തിയാണെങ്കില്‍ നിങ്ങള്‍ക്ക് നേരിട്ട് തന്നെ മൊബൈല്‍ ബാങ്കിംഗില്‍ രജിസ്റ്റര്‍ ചെയ്യാം.
ബാങ്ക് ഓഫ് ബറോഡയുടെ ഏതെങ്കിലും എടിഎം വഴിയും മൊബൈല്‍ ബാങ്കിംഗില്‍ രജിസ്റ്റര്‍ ചെയ്യാം.
നിങ്ങളുടെ ഡെബിറ്റ് കാര്‍ഡ് ക്രെഡന്‍ഷ്യലുകള്‍ ഉപയോഗിച്ച് ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് എം കണക്ട് അപ്ലിക്കേഷനിലൂടെ തന്നെ രജിസ്റ്റര്‍ ചെയ്യുവാനും സാധിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications