ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന് ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് (എല്‍ഐസി എച്ച്എഫ്എല്‍), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), കൊഡാക് മഹീന്ദ്ര ബാങ്ക്, യെസ് ബാങ്ക് തുടങ്ങിയവയ്ക്ക് പിന്നാലെ ഇപ്പോള്‍ ബാങ്ക് ഓഫ് ബറോഡയും ഭവന വായ്പ
ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന് ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് (എല്‍ഐസി എച്ച്എഫ്എല്‍), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), കൊഡാക് മഹീന്ദ്ര ബാങ്ക്, യെസ് ബാങ്ക് തുടങ്ങിയവയ്ക്ക് പിന്നാലെ ഇപ്പോള്‍ ബാങ്ക് ഓഫ് ബറോഡയും ഭവന വായ്പാ പലിശ നിരക്കില്‍ കുറവ് വരുത്തിയിരിക്കുകയാണ്. 25 ബേസിസ് പോയിന്റുകളുടെ കുറവാണ് ബാങ്ക് ഓഫ് ബറോഡയുടെ പലിശ നിരക്കില്‍ വരുത്തിയിരിക്കുന്നത്.

ബാങ്ക് നടപ്പില്‍ വരുത്തിയിരിക്കുന്ന പുതിയ പലിശ നിരക്കുകള്‍ പ്രകാരം 6.50 ശതമാനം പലിശ നിരക്കില്‍ ഉപയോക്താക്കള്‍ക്ക് ബാങ്ക് ഓഫ് ബറോഡ ഭവന വായ്പകള്‍ അനുവദിക്കും. 2021 ഒക്ടോബര്‍ 7 മുതലാണ് പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നത്. നേരത്തേ 6 .75 ശതമാനമായി ബിഒബി ബാങ്ക് ഭവന വായ്പാ പലിശ നിരക്ക് താഴ്ത്തിയിരുന്നു. എന്തായാലും ബാങ്കിന്റെ ഈ പുതിയ തീരുമാനം വരാനിരിക്കുന്ന ഉത്സവ കാലത്ത് എക്കാലത്തെയും കുറഞ്ഞ പലിശ നിരക്കില്‍ ഉപയോക്താക്കള്‍ക്ക് ഭവന വായ് ലഭ്യമാകുന്നതിന് കാരണമാകും.
2021 ഡിസംബര്‍ 31 വരെ ഉത്സവകാല ഓഫറുകളുടെ കാലാവധി ബാങ്ക് ഓഫ് ബറോഡ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. അതായത് 2021 അവസാനം വരെ ഉപയോക്താക്കള്‍ക്ക് 6.50 ശതമാനം പലിശ നിരക്കില്‍ ബാങ്ക് ഓഫ് ബറോഡ ഭവന വായ്പകള്‍ നല്‍കും.
ഭവന വായ്പകള്‍ക്കും മറ്റ് റീട്ടെയില്‍ വായ്പകള്‍ക്കും ഏറ്റവും മികച്ച പലിശ നിരക്കുകള്‍ വാഗ്ദാനം ചെയ്യുവാനാണ് ബാങ്ക് ഓഫ് ബറോഡ എപ്പോഴും ശ്രമിക്കുന്നതെന്ന് ബാങ്കിന്റെ റീട്ടെയില്‍ ആസ്തി വിഭാഗം ജനറല്‍ മാനേജര്‍ എച്ച്ടി സോളങ്കി പറഞ്ഞു. കൂടാതെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെ സഹായത്തോടെ ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദമായ രീതിയിലും എളുപ്പം ലഭ്യമാകുന്ന രീതിയിലും വായ്പാ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതില്‍ ബാങ്ക് ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ബാങ്ക് നടപ്പിലാക്കിയ നിരക്ക് കിഴിവിന്റെ നേട്ടം വരുന്ന ഉത്സവ കാലത്ത് ഉപയോക്താക്കള്‍ക്ക് ലഭ്യമാകും.
പുതിയ ഭവന വായ്പകള്‍ക്ക് പുറമെ നേരത്തെ നിലവിലുള്ള ഭവന വായ്പകള്‍ ബാങ്ക് ഓഫ് ബറോഡയിലേക്ക് ഉപയോക്താക്കള്‍ക്ക് കൈമാറ്റം ചെയ്യുവാനുള്ള സൗകര്യവുമുണ്ട്. കുറഞ്ഞ പലിശ നിരക്കിന്റെ നേട്ടം അങ്ങനെയും ഉപയോക്താക്കള്‍ക്ക് സ്വന്തമാക്കാം. ഇതിനൊക്കെ പുറമേ 2021 ഡിസംബര്‍ 31 വരെ ഭവന വായ്പാ ഉപയോക്താക്കള്‍ക്ക് പ്രൊസസിംഗ് ചാര്‍ജ് ഈടാക്കുകയില്ല എന്ന നേട്ടവുമുണ്ട്.
കൊഡാക് മഹീന്ദ്ര ബാങ്ക് വാഗ്ദാനം ചെയ്യുന്ന ഭവന വായ്പാ പലിശ നിരക്ക് 6.50 ശതമാനമാണ്. എസ്ബിഐയുടെത് 6.70 ശതമാനവും.
വായ്പകളെ സംബന്ധിച്ച് അപേക്ഷകന്റെ ക്രെഡിറ്റ് സ്കോറിന് വലിയ പ്രാധാന്യമാണുള്ളത്. പലപ്പോഴും നിങ്ങളുടെ തിരിച്ചടവ് ചരിത്രവും ക്രെഡിറ്റ് സ്കോറും (സിബില്‍ സ്കോര്‍) അടിസ്ഥാനമാക്കിയാണ് ബാങ്കുകള്‍ ഒരു വ്യക്തിയ്ക്ക് വായ്പ നല്‍കുന്നത് സംബന്ധിച്ച് തീരുമാനം കൈക്കൊള്ളുന്നത്. ക്രെഡിറ്റ് സ്കോര്‍ ഉയര്‍ന്നതാണെങ്കില്‍ വേഗത്തില്‍ വായ്പ ലഭിച്ചേക്കാം. കൂടാതെ ചില ബാങ്കുകള്‍ ഉയര്‍ന്ന ക്രെഡിറ്റ് സ്കോര്‍ ഉള്ള വ്യക്തികള്‍ക്ക് കുറഞ്ഞ ചിലവില്‍ വായ്പ നല്‍കുകയും ചെയ്യുന്നുണ്ട്.
നിങ്ങള്‍ക്ക് ഉയര്‍ന്ന ഒരു തുക വായ്പയായി ആവശ്യമുണ്ട്, പക്ഷേ വരുമാനം കണക്കാക്കുമ്പോള്‍ അത്രയും വലിയ തുക വായ്പയായി ലഭിക്കുവാന്‍ നിങ്ങള്‍ക്ക് അര്‍ഹതയുമില്ല എന്ന അവസ്ഥയിലാണ് നിങ്ങളെങ്കില്‍ ഒരു പങ്കാളിത്ത വായ്പയെക്കുറിച്ച് ആലോചിക്കാം. നിങ്ങളുടെ പങ്കാളിയുമായി ചേര്‍ന്നോ, മാതാപിതാക്കളുമായി ചേര്‍ന്നോ, സഹോദരങ്ങളുമായി ചേര്‍ന്നോ വായ്പ എടുക്കാം. ഇനി നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ വായ്പാ തിരിച്ചടവനായി ഉയര്‍ന്ന കാലയളും വായ്പാ ദാതാവിനോട് ആവശ്യപ്പെടാം. ഇത് ഓരോ മാസത്തെ ഇഎംഐ തുകയില്‍ കുറവ് വരുത്തുകയും ബഡ്ജറ്റിന് തിരിച്ചടിയാകാതെ വായ്പാ തിരിച്ചടവ് കൃത്യമായി നടക്കുകയും ചെയ്യും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
