റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റിയിലൂടെ റിപ്പോ നിരക്ക് 25 ബേസിസ് പോയിൻ്റ് കുറക്കുമെന്ന് തീരുമാനിക്കുകയും ഏപ്രിൽ 9 ബുധനാഴ്ച അത് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് പുതിയ പ്രഖ്യാപനവുമായി ബാങ്ക് ഓഫ് ബറോഡ എത്തിയിരിക്കുന്നത്. ബാങ്ക് ഓഫ് ബറോഡ (BoB) ഉടൻ തന്നെ പലിശ നിരക്ക് 25 ബേസിസ് പോയിൻ്റുകൾ കുറക്കുമെന്നാണ് ഇന്നലെ ഏപ്രിൽ 10ന് പ്രഖ്യാപിച്ചത്.
ആർബിഐ പോളിസി നിരക്കിൽ 25 ബേസിസ് പോയിന്റ് കുറക്കുന്നതിനു ശേഷമാണ് ഇത്രയും വലിയ പ്രഖ്യാപനം ബാങ്ക് ഓഫ് ബറോഡ നടത്തുന്നത്. റീട്ടെയിൽ, MSME മേഖലകളിലെ വായ്പകൾക്കുള്ള പലിശ നിരക്കുകളാണ് കുറച്ചിരിക്കുന്നത്.
"വ്യക്തികൾക്കും ബിസിനസുകാർക്കും താങ്ങാനാവുന്ന നിരക്കിൽ വായ്പ നൽകുന്നതിനും വലിയ സാമ്പത്തിക വളർച്ചയ്ക്കും മറ്റും പിന്തുണ നൽകുന്നതിനുമുള്ള ബാങ്ക് ഓഫ് ബറോഡയുടെ പ്രതിബദ്ധത ഈ നീക്കത്തിലൂടെ വീണ്ടും ഉറപ്പിക്കുന്നു," ബാങ്ക് ഓഫ് ബറോഡ ഒരു പ്രസ്താവനയിൽ പറയുന്നു.
യുഎസിൻ്റെ താരിഫ് പ്രഖ്യാപനങ്ങൾ ശക്തമായതോടെ ആഗോള വിപണിയിൽ സാമ്പത്തിക പ്രതിസന്ധികൾ അനുഭവപ്പെട്ടു. പരസ്പര താരിഫ് ഭീഷണിയും ഉയർന്നതോടെ രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചക്കു വേണ്ടിയാണ് തുടർച്ചയായ രണ്ടാം തവണയും റിസർവ് ബാങ്ക് പ്രധാന പലിശ നിരക്കുകളിൽ 25 ബേസിസ് പോയിന്റുകൾ കുറച്ചത്. അതേസമയം, ബാങ്ക് മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് (എംസിഎൽആർ) വായ്പാ നിരക്ക് നിലനിർത്തി. വ്യക്തിഗത വായ്പ, വാഹന വായ്പ തുടങ്ങിയ എല്ലാ ഉപഭോക്തൃ വായ്പകളുടെയും നിരക്കുകൾ നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന ഒരു വർഷത്തെ കാലാവധിയുള്ള എംസിഎൽആർ, 9 ശതമാനമായി തുടരുന്നു.

ഏപ്രിൽ 7ന് ആരംഭിച്ച മോണിറ്ററി പോളിസി ഏപ്രിൽ 9നാണ് അവസാനിച്ചത്. മൂന്ന് ദിവസത്തെ ചർച്ചകൾക്കൊടുവിലാണ് 25 ബേസിസ് പോയിന്റുകൾ കുറച്ച് 6 ശതമാനമാക്കിയത്. ഇത് തുടർച്ചയായ രണ്ടാമത്തെ തവണയാണ് അടിസ്ഥാന പലിശ നിരക്ക് കുറക്കുന്നത്. ഇതിനു മുന്നേ ഫെബ്രുവരിയിൽ ആർബിഐ 25 ബേസിസ് പോയിൻ്റ് തന്നെ കുറിച്ചിരുന്നു. അതായത് 2 മാസത്തിനുള്ളിൽ 50 ബേസിസ് പോയിൻ്റാണ് കുറഞ്ഞത്.
രാജ്യത്തെ വിവിധ ബാങ്കുകളിൽ നിന്നും വായ്പയെടുക്കുന്നവർക്ക് ഇനി മുതൽ കുറഞ്ഞ പലിശ നിരക്കിൽ വായ്പ ഉറപ്പാക്കാൻ സാധിക്കുമെന്നാണ് ഈ നിരക്ക് കുറക്കുന്നതിലൂടെ സംഭവിക്കുന്നത്. മാക്രോ ഇക്കണോമിക് സാഹചര്യങ്ങളും മറ്റു സാമ്പത്തിക പ്രതിസന്ധികളും കണക്കിലെടുത്ത് റിപ്പോ നിരക്ക് കുറയ്ക്കാൻ മോണിറ്ററി പോളിസി കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ചുവെന്നായിരുന്നു ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞത്.
ബാങ്ക് വായ്പാ പലിശ നിരക്കുകൾ കുറയ്ക്കുക എന്നതാണ് റിപ്പോ നിരക്ക് കുറയുന്നതു കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. അതിനാൽ വായ്പയെടുക്കുന്നത് കൂടുതൽ ലളിതമാവുകയും അമിതമായ സാമ്പത്തിക ബാധ്യത കുറക്കുകയും ചെയ്യുന്നു. പല ബാങ്കുകളും വായ്പകൾക്ക് അമിതമായ പലിശ നിരക്കാണ് ഈടാക്കുന്നത്. ബാങ്ക് ഓഫ് ബറോഡയുടെ ഈ നീക്കം സാധാരണക്കാർക്കും വലിയ ആശ്വാസം നൽകുന്നു.
വ്യക്തിഗത വായ്പകൾക്ക് നിലവിൽ 11.30% to 18.75% വരെയാണ് ബാങ്ക് ഓഫ് ബറോഡ പലിശ നിരക്ക് ഈടാക്കുന്നത്. ഭവന വായ്പകൾക്ക് 8.40% മുതൽ പലിശ നിരക്ക് ആരംഭിക്കും. 25 ബേസിസ് പോയിൻ്റുകൾ കുറക്കുന്നതിലൂടെ ഇതിലും കുറഞ്ഞ നിരക്കിൽ ബാങ്ക് ഓഫ് ബറോഡ പലിശ ഈടാക്കുമെന്നും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?



Click it and Unblock the Notifications