ഓഹരി വിപണി, മ്യൂച്വൽ ഫണ്ട്, ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ തുടങ്ങിയ നിരവധി നിക്ഷേപ പദ്ധതികൾ ഇന്ന് ലഭ്യമാണ്. അതിൽ ഏറ്റവും ജനപ്രിയമായ നിക്ഷേപ പദ്ധതി ഏതാണ് എന്ന് ചോദിച്ചാൽ ഒരു പക്ഷെ സ്ഥിര നിക്ഷേപമെന്നായിരിക്കും ഉത്തരം. കാരണം സുരക്ഷ, ഉറപ്പായ വരുമാനം എന്നിവ നൽകാൻ സ്ഥിര നിക്ഷേപത്തിന് സാധിക്കാറുണ്ട്. അതൊടൊപ്പം 7 ദിവസം മുതൽ 10 വർഷം വരെയുള്ള വിവിധ കാലയളവുകളിലും സ്ഥിര നിക്ഷേപം ലഭ്യമാണ്.
രാജ്യത്തെ പ്രധാന ബാങ്കുകളിൽ ഒന്നായ ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം പുതിയ സ്ഥിര നിക്ഷേപ പദ്ധതി അവതരിപ്പിച്ചിട്ടുണ്ട്. അത് എന്താണെന്നും എന്തൊക്കെയാണ് പ്രത്യേകതകളെന്നും നമുക്ക് വിശദമായി പരിശോധിക്കാം.
കാലാവധി 666 ദിവസം
മെയ് 31-ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പുതിയ സ്ഥിര നിക്ഷേപത്തെക്കുറിച്ച് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കിയത്. 666 ദിവസമാണ് നിക്ഷേപത്തിന്‍റെ കാലാവധി. 2 കോടി രൂപ വരെയുള്ള തുക നിക്ഷേപിക്കാം.

പലിശ നിരക്ക്
സാധാരണ പൗരന്മാർക്ക് 7.3 ശതമാനം പലിശയാണ് ബാങ്ക് വാഗ്ധാനം ചെയ്യുന്നത്. അതേ സമയം മിതിർന്ന പൗരന്മാർക്ക് 7.8 ശതമാനം പലിശ നേടാം. എന്നാൽ സൂപ്പർ സീനിയർ സിറ്റിസൺമാർക്ക് 666 ദിവസത്തേക്ക് 2 കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് പ്രതിവർഷം 7.95 ശതമാനം പലിശ ലഭിക്കും. 80 വയസിന് മുകളിൽ പ്രായമുള്ള പൗരന്മാരെയാണ് സൂപ്പർ സീനിയർ സിറ്റിസൺ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
ലോൺ ലഭിക്കും
666 ദിവസത്തെ കാലാവധിയുള്ള പുതിയ സ്ഥിര നിക്ഷേപ പദ്ധതിയിൽ അംഗങ്ങളാവുന്നവർക്ക് നിബന്ധനകൾക്ക് വിധേയമായി സ്ഥിര നിക്ഷേപത്തിന് മുകളിൽ വായ്പയെടുക്കാനും സാധിക്കും. അതോടൊപ്പം സ്ഥിര നിക്ഷേപം ആവശ്യമെങ്കിൽ നേരത്തെ പിൻവലിക്കുകയും ചെയ്യാം.
സ്ഥിര നിക്ഷേപത്തിൽ ചേരാം
പുതിയ സ്ഥിര നിക്ഷേം നടത്താൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾ ബാങ്ക് ഓഫ് ഇന്ത്യയുടെ ഏതെങ്കിലും ശാഖ സന്ദർശിച്ചാൽ മതി. അതോടൊപ്പം ബാങ്ക് ഓഫ് ഇന്ത്യയുടെ ഓമ്നി നിയോ ആപ്പ് ഉപയോഗിച്ചും സ്ഥിര നിക്ഷേപം നടത്താൻ സാധിക്കും. അല്ലെങ്കിൽ ഇൻ്റർനെറ്റ് ബാങ്കിംഗ് ഉപയോഗിക്കാം.
ബാങ്ക് ഓഫ് ഇന്ത്യ വാഗ്ധാനം ചെയ്യുന്ന മറ്റ് സ്ഥിര നിക്ഷേപങ്ങൾ കൂടി നോക്കാം.
ഹ്രസ്വകാല നിക്ഷേപങ്ങൾ
7 ദിവസം മുതൽ 12 മാസം വരെ കാലാവധിയുള്ള ബാങ്ക് ഓഫ് ഇന്ത്യ എഫ്ഡിക്ക്, വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 2.85 ശതമാനം മുതൽ 4.35 ശതമാനം വരെയാണ്.

ഇടത്തരം നിക്ഷേപങ്ങൾ
ഇടത്തരം സ്ഥിര നിക്ഷേപങ്ങൾക്ക് 1 വർഷത്തിൽ കൂടുതൽ മുതൽ 5 വർഷത്തിൽ താഴെ വരെ കാലാവധിയുണ്ട്. ഈ നിക്ഷേപങ്ങൾക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്ന പലിശ ഏകദേശം 5.60% - 6.00% ആണ്.
ദീർഘകാല നിക്ഷേപങ്ങൾ
ഈ നിക്ഷേപങ്ങൾക്ക് 5 വർഷം മുതൽ 10 വർഷം വരെ കാലാവധിയുണ്ട് കൂടാതെ 5.75% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
എല്ലാ നിക്ഷേപങ്ങളിലും മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം വരെ കൂടുതൽ പലിശയും ബാങ്ക് വാഗ്ധാനം ചെയ്യുന്നു.
സ്റ്റാർ സുനിധി ടാക്സ് സേവിംഗ് ഡെപ്പോസിറ്റ് സ്കീം
1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം അക്കൗണ്ട് ഉടമകൾക്ക് ആദായനികുതി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന നിക്ഷേപ പദ്ധതി. ഒരു സാമ്പത്തിക വർഷം 1.5 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. 5 വർഷം മുതൽ 10 വർഷം വരെയാണ് കാലാവധി. ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 10,000 രൂപ.
More From GoodReturns

ക്രെഡിറ്റ് കാർഡ് ബില്ലും ഇഎംഐയും ഇന്ന് അടയ്ക്കേണ്ടതുണ്ടോ? അക്കൗണ്ടിൽ പണം ഉറപ്പാക്കി പിഴ ഒഴിവാക്കാം!

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

തിങ്കളാഴ്ച മുതൽ പുതിയ മ്യൂച്വൽ ഫണ്ട് NFO-കൾ; നിക്ഷേപത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വാതന്ത്ര്യദിന അവധി: ബാങ്ക് അടച്ചിട്ടാലും ഇ.എം.ഐയും എസ്.ഐ.പിയും മുടങ്ങുമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications