സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ബാങ്ക് ഓഫ് ഇന്ത്യ (ബിഒഐ) സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ഒരു പ്രത്യേക പദ്ധതി അവതരിപ്പിച്ചു. സര്‍ക്കാര്‍ ജീവനക്കാരായിട്ടുള്ള ഉപയോക്താക്കള്‍ക്ക് പ്രത്യേക സാലറി പ്ലസ് അക്കൗണ്ട്
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ബാങ്ക് ഓഫ് ഇന്ത്യ (ബിഒഐ) സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ഒരു പ്രത്യേക പദ്ധതി അവതരിപ്പിച്ചു. സര്‍ക്കാര്‍ ജീവനക്കാരായിട്ടുള്ള ഉപയോക്താക്കള്‍ക്ക് പ്രത്യേക സാലറി പ്ലസ് അക്കൗണ്ട് ആണ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോള്‍ ആവിഷ്കരിച്ചിരിക്കുന്നത്. ഈ പദ്ധതിയ്ക്ക് കീഴില്‍ 1 കോടി രൂപ വരെയുള്ള സൗജന്യ നേട്ടങ്ങളാണ് ജീവനക്കാര്‍ക്ക് ലഭിക്കുക. ഇത് സംബന്ധിച്ചുള്ള വാര്‍ത്ത ബാങ്ക് ഓഫ് ഇന്ത്യ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ടു. എന്താണ് ഈ സ്പെഷ്യല്‍ സാലറി അക്കൗണ്ട് എന്ന് നമുക്ക് വിശദമായി പരിശോധിക്കാം.
സാലറി പ്ലസ് അക്കൗണ്ട് സ്കീം
ബാങ്ക് ഓഫ് ഇന്ത്യ നല്കിയിരിക്കുനന വിവരങ്ങള്‍ പ്രകാരം ബാങ്കിന്റെ ബിഒഐ സാലറി പ്ലസ് അക്കൗണ്ട് സ്കീം പ്രകാരം മൂന്ന് തരത്തിലുള്ള സാലറി അക്കൗണ്ട് സംവിധാനങ്ങളാണുള്ളത്. പാരാ മിലിറ്ററി ഫോഴ്സ്, കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, യുണിവേഴ്സിറ്റി, കോളേജ്, പൊതു മേഖല, സ്വകാര്യ മേഖലാ ജീവനക്കാര്‍ എന്നിവര്‍ക്കായാണ് ബാങ്കിന്റെ ഈ പുതിയ പദ്ധതി. സാലറി അക്കൗണ്ട് കൈകാര്യം ചെയ്യുന്നതില്‍ പ്രയാസമുണ്ടാകാതിരിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സാലറി അക്കൗണ്ട് രീതിയില്‍ മാത്രമാണ് ബാങ്കിന്റെ ഈ സേവനം ഉപയോക്താക്കള്‍ക്ക് ലഭിക്കുക.
1 കോടി രൂപ വരെയുള്ള സൗജന്യ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ
ബാങ്ക് ഓഫ് ഇന്ത്യയുടെ സാലറി പ്ലസ് അക്കൗണ്ട് പദ്ധതി പ്രകാരം ഉപയോക്താക്കള്‍ക്ക് 1 കോടി രൂപ വരെയുള്ള സൗജന്യ അപകട ഇന്‍ഷുറന്‍സ് ലഭിക്കും. സാലറി അക്കൗണ്ട് ഉള്ള ഉപയോക്താക്കള്‍ക്ക് ഈ പദ്ധതിയ്ക്ക് കീഴില്‍ 30 ലക്ഷം രൂപ വരെയുള്ള അപകട മരണ പരിരക്ഷയും വാഗ്ദാനം ചെയ്യുന്നു. ബാങ്ക് പങ്കു വച്ചിരിക്കുന്ന ട്വിറ്റര്‍ സന്ദേശം പ്രകാരം സാലറി അക്കൗണ്ട് ഉടമയ്ക്ക് 1 കോടി രൂപയുടെ സൗജന്യ എയര്‍ ആക്സിഡന്റ് ഇന്‍ഷുറന്‍സും ലഭിക്കും.
മറ്റ് അധിക നേട്ടങ്ങളും
ഇതിന് പുറമേ മറ്റ് പല അധിക നേട്ടങ്ങളും ഉപയോക്താക്കള്‍ക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ബാങ്ക് ഓഫ് ഇന്ത്യയുടെ സാലറി പ്ലസ് അക്കൗണ്ട് പദ്ധതി പ്രകാരം സാലറി അക്കൗണ്ടില്‍ 2 ലക്ഷം രൂപ വരെയുള്ള ഓവര്‍ ഡ്രാഫ്റ്റ് സംവിധാനവും ഉപയോക്താക്കള്‍ക്ക് ലഭിക്കും. ഈ ഓവര്‍ ഡ്രാഫ്റ്റ് സേവനം പ്രകാരം നിങ്ങളുടെ സാലറി അക്കൗണ്ടില്‍ ബാലന്‍സ് തുക ഒന്നും തന്നെ ഇല്ല എങ്കിലപം നിങ്ങള്‍ക്ക് 2 ലക്ഷം രൂപ വരെ പിന്‍വലിക്കുവാന്‍ സാധിക്കും.
ഗോള്‍ഡ് ഇന്റര്‍ നാഷണല്‍ ക്രെഡിറ്റ് കാര്‍ഡ്
സാലറി അക്കൗണ്ട് ഉടമകള്‍ക്ക് സൗജന്യമായി ഗോള്‍ഡ് ഇന്റര്‍ നാഷണല്‍ ക്രെഡിറ്റ് കാര്‍ഡും ബാങ്ക് ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നു. ഇത് കൂടാതെ ഓരോ വര്‍ഷവും സൗജന്യമായി 100 ലെക്ക് ലീഫുകളും ഉപയോക്താക്കള്‍ക്ക് ലഭിക്കും. ഇതിന് പുറമേ, ഉപയോക്താവിന്റെ ഡീമാറ്റ് അക്കൗണ്ടുകളില്‍ നിന്നും ബാങ്ക് എഎംസി ചാര്‍ജുകള്‍ ഈടാക്കുകയുമില്ല.
സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും
ഏറ്റവും പ്രധാനപ്പെട്ട കാര്യം ബാങ്ക് ഓഫ് ഇന്ത്യയുടെ ഈ സാലറി അക്കൗണ്ട് സേവനത്തിന്റെ ഉപയോക്താക്കളാകുവാന് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും സാധിക്കുമെന്നതാണ്. പ്രതിമാസം ചുരുങ്ങിയത് 10,000 രൂപാ വീതം ശമ്പളം വാങ്ങിക്കുന്ന ജീവനക്കാര്‍ക്ക് ഈ പദ്ധതിയ്ക്ക് കീഴില്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ സാലറി അക്കൗണ്ട് ആരംഭിക്കാം. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് നിബന്ധനയില്ല. സാലറി അക്കൗണ്ട് ഉടമയ്ക്ക് 5 ലക്ഷം രൂപ വരെയുള്ള ഗ്രൂപ്പ് പേഴ്സണല്‍ ആക്സിഡന്റ് ഡെത്ത് ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. ഇതില്‍ സൗജന്യ ഗ്ലോബല്‍ ഡെബിറ്റ് കം എടിഎം കാര്‍ഡ് സേവനവും ഉപയോക്താക്കള്‍ക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
