ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നാണ് വീട്. സ്വന്തമായൊരു വീട് നിർമിക്കാൻ അല്ലെങ്കിൽ വാങ്ങാൻ നാമോരോരുത്തരും ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. പ്രത്യേകിച്ചും പണത്തിന്റെ കാര്യത്തിൽ നമ്മൾ വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നു. അങ്ങനെയുള്ളപ്പോൾ ഒരു ബാങ്ക് വായ്പയെ നമ്മൾ സമീപിക്കുന്നു. എങ്കിലും നമുക്ക് വായ്പയെടുക്കാൻ പറ്റുന്ന തുക നിർണയിക്കുന്നതിന് പലിശ നിരക്ക് പ്രധാന ഘടകമാണ്. അങ്ങനെയുള്ളപ്പോൾ നമ്മുടെ ബജറ്റും വ്യത്യാസപ്പെടുന്നു.
കുറഞ്ഞ പലിശ നിരക്കിൽ ഭവന വായ്പ ഉറപ്പാക്കുന്നതിനും നിങ്ങളുടെ ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായത് കണ്ടെത്തുന്നതിനും വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ നിരക്കുകൾ താരതമ്യം ചെയ്യേണ്ടതുണ്ട്. നിങ്ങൾക്ക് അനുയോജ്യമായതും താങ്ങാൻ പറ്റുന്നതുമായ ഭവന വായ്പ തിരഞ്ഞെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളെ നമുക്ക് നോക്കാം.

വിവിധ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകൾ താരതമ്യം ചെയ്യുക എന്നതാണ് ഏറ്റവും കുറഞ്ഞ ഭവന വായപ കണ്ടെത്തുന്നതിനുള്ള ആദ്യപടി. അതിനായി നിലവിലെ നിരക്കുകളുടെയും ഓഫറുകളുടെയും ഒരു അവലോകനം ലഭിക്കാൻ ഓൺലൈൻ താരതമ്യ സംവിധാനങ്ങളും വെബ്സൈറ്റുകളും ഉപയോഗിക്കുക. അതുപോലെ തന്നെ, പ്രത്യേക പദ്ധതികളെ കൂടുതലായി അറിയുക. ഉദാഹരണമായി, വായ്പ നൽകുന്ന പല സ്ഥാപനങ്ങളും വായ്പയെടുക്കുന്ന സ്ത്രീകൾക്കും സർക്കാർ ജീവനക്കാർക്കും ആദ്യമായി വീട് വാങ്ങുന്നവർക്കും കുറഞ്ഞ പലിശ നിരക്കിൽ പ്രത്യേക പദ്ധതികൾ നൽകുന്നുണ്ട്. ഈ പദ്ധതികൾക്ക് നിങ്ങളുടെ വായ്പാ ചെലവ് ഗണ്യമായി കുറയ്ക്കാൻ കഴിയും.
പുതിയ ഫോൺ വാങ്ങാൻ ഏറ്റവും നല്ല മാർഗം വ്യക്തിഗത വായ്പയോ ഇ.എം.ഐയോ? കൂടുതലറിയാം
മറ്റൊരു പ്രധാന കാര്യമാണ് ഉയർന്ന ക്രെഡിറ്റ് സ്കോർ നിലനിർത്തുക എന്നുള്ളത്. നിങ്ങളുടെ ഭവന വായ്പയുടെ പലിശ നിരക്ക് നിർണയിക്കുന്നതിൽ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ പ്രധാന പങ്ക് വഹിക്കുന്നു. അതുപോലെ തന്നെ, കുറഞ്ഞ കാലാവധി തിരഞ്ഞെടുക്കാനും ശ്രദ്ധിക്കുക. കാരണം ദൈർഘ്യമേറിയ ലോൺ കാലാവധി നിങ്ങളുടെ പ്രതിമാസ ഇ.എം.ഐ കുറയ്ക്കുമെങ്കിലും ഉയർന്ന പലിശ നിരക്കിന് കാരണമാകും. ഒരു മികച്ച ഇടപാടിനായി നിങ്ങൾക്ക് വായപ നൽകുന്നവരുമായി ചർച്ച ചെയ്യാതിരിക്കരുത്. പ്രത്യേകിച്ച് നിങ്ങൾക്ക് നല്ല മുൻ വായ്പാ വിവരണങ്ങളും സ്ഥിരമായ വരുമാനവുമുണ്ടെങ്കിൽ, അത് ഏറ്റവും മികച്ചതായിരിക്കും.
മുൻകൂട്ടി അംഗീകരിച്ച വായ്പകൾ പരിശോധിക്കുന്നത് വളരെ നല്ലതാണ്. കാരണം മുൻകൂട്ടി അംഗീകരിച്ച ലോണുകൾ വേഗത്തിലുള്ള അനുമതി പ്രക്രിയകളും മികച്ച നിബന്ധനകളുമായാണ് വരുന്നത്. നിങ്ങൾ സമീപിക്കുന്ന ധനകാര്യ സ്ഥാപനം മുൻകൂട്ടി അംഗീകരിച്ച ഒരു വായപ വാഗ്ദാനം ചെയ്യുന്നുവെങ്കിൽ, സമയവും പണവും ലാഭിക്കാൻ കഴിയുന്നതിനാൽ അത് പരിഗണിക്കേണ്ടതാണ്. അതുപോലെ ഫ്ലോട്ടിങ് റേറ്റ് ലോണുകളെ പരിഗണിക്കുന്നത് നല്ല തിരഞ്ഞെടുപ്പിനുള്ള സാധ്യത വർധിപ്പിക്കുന്നു. കാരണം ഫ്ലോട്ടിങ് റേറ്റ് ലോണുകൾ ഫിക്സഡ് റേറ്റ് ലോണുകളെക്കാൾ വിലകുറഞ്ഞതാണ്. ഒരു വായപ തിരഞ്ഞെടുക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ, സാധ്യമായ ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ ഒരു ഭവന വായപ ഉറപ്പിക്കുന്നതിനും നിങ്ങളുടെ സാധ്യതകൾ വർധിപ്പിക്കുകയും സാമ്പത്തിക ഭാരം ഗണ്യമായി കുറയ്ക്കുകയും ചെയ്യാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
