സ്വന്തമായി വീട് എന്നത് എല്ലാവരുടേയും ലക്ഷ്യമാണ്. ആ ലക്ഷ്യം പൂർത്തീകരിക്കുന്നതിനായി ഭൂരിപക്ഷം ആളുകളും ആശ്രയിക്കുന്നത് ഹോം ലോണുകളേയും. രാജ്യത്തെ പ്രമുഖ ബാങ്കുകളെല്ലാം ഹോം ലോണുകൾ വാഗ്ധാനം ചെയ്യുന്നുണ്ട്. ലോൺ തുകയ്ക്കനുസരിച്ചും കാലാവധിക്കനുസരിച്ചും പലിശ നിരക്കുകളിൽ മാറ്റമുണ്ടാകും. എന്തായാലും രാജ്യത്തെ പ്രധാനപ്പെട്ട ബാങ്കുകൾ ഹോം ലോണിന് ഈടാക്കുന്ന പലിശ നിരക്കുകൾ എത്രയാണെന്ന് നമുക്ക് പരിശോധിക്കാം. 20 വർഷത്തെ കാലാവധിയിൽ 75 ലക്ഷം രൂപ ലോണെടുക്കുമ്പോഴുള്ള പലിശ നിരക്കുകളാണ് നമ്മൾ താരതമ്യം ചെയ്യുന്നത്.
1. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
8.35 ശതമാനം മുതലാണ് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഹോം ലോണുകൾ വാഗ്ധാനം ചെയ്യുന്നത്. 20 വർഷത്തെ കാലാവധിയുള്ള 75 ലക്ഷം രൂപയുടെ ഭവന വായ്പയുടെ ഇഎംഐ 63,900 രൂപയാകും.

2. ബാങ്ക് ഓഫ് ബറോഡ/പഞ്ചാബ് നാഷണൽ ബാങ്ക്
ബാങ്ക് ഓഫ് ബറോഡയും പഞ്ചാബ് നാഷണൽ ബാങ്കും 8.4 ശതമാനം പലിശ നിരക്കിലാണ് ഹോം ലോണുകൾ വാഗ്ധാനം ചെയ്യുന്നത്. 20 വർഷത്തെ കാലാവധിയുള്ള 75 ലക്ഷം രൂപയുടെ ഭവനവായ്പയുടെ ഇഎംഐ 64,200 രൂപയാണ്.
3. ഇന്ത്യൻ ബാങ്ക്/ ബാങ്ക് ഓഫ് ഇന്ത്യ
8.4 ശതമാനം പലിശ നിരക്കാണ് ഇന്ത്യൻ ബാങ്കും ബാങ്ക് ഓഫ് ഇന്ത്യയും ഹോം ലോണുകൾക്ക് ഈടാക്കുന്നത്. 64,200 രൂപയാണ് 20 വർഷത്തെ കാലാവധിയുള്ള 75 ലക്ഷം രൂപയുടെ ഭവനവായ്പയുടെ ഇഎംഐ.
4. ഇൻഡസ്ഇൻഡ് ബാങ്ക് / ഐഡിബിഐ ബാങ്ക്
8.4 ശതമാനം മുതൽ പലിശ നിരക്കാണ് ഇൻഡസ്ഇൻഡ് ബാങ്കും ഐഡിബിഐ ബാങ്കും ഭവന വായ്പയ്ക്ക് ഈടാക്കുന്നത്. 20 വർഷത്തെ കാലാവധിയുള്ള 75 ലക്ഷം രൂപയുടെ ഭവനവായ്പയുടെ ഇഎംഐ 64,200 രൂപയാണ്.
5. കാനറ ബാങ്ക്/ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
കാനറ ബാങ്കും സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയും ഭവന വായ്പകൾക്ക് 8.5 ശതമാനം മുതൽ പലിശ നിരക്ക് ഈടാക്കുന്നു. 20 വർഷത്തെ കാലാവധിയുള്ള 75 ലക്ഷം രൂപയുടെ ഭവനവായ്പയുടെ ഇഎംഐ 64,650 രൂപയായിരിക്കും.
6. കൊട്ടക് മഹീന്ദ്ര ബാങ്ക്
8.7 ശതമാനം മുതൽ പലിശയാണ് കൊട്ടക് മഹീന്ദ്ര ബാങ്ക് ഹോം ലോണുകൾക്ക് ഈടാക്കുന്നത്. 20 വർഷത്തെ കാലാവധിയുള്ള 75 ലക്ഷം രൂപയുടെ ഭവനവായ്പയുടെ ഇഎംഐ 65,550 രൂപയായിരിക്കും.

7. ഐസിഐസിഐ ബാങ്ക്
ഐസിഐസിഐ ബാങ്ക് ഭവന വായ്പയ്ക്ക് 9 ശതമാനം മുതൽ പലിശ ഈടാക്കുന്നു. 20 വർഷത്തെ കാലാവധിയുള്ള 75 ലക്ഷം രൂപയുടെ ഭവനവായ്പയുടെ ഇഎംഐ 66,975 രൂപയായിരിക്കും.
8. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവന വായ്പകൾക്ക് 9.15 ശതമാനം മുതൽ പലിശ നിരക്ക് ഈടാക്കുന്നു. 20 വർഷത്തെ കാലാവധിയുള്ള 75 ലക്ഷം രൂപയുടെ ഭവനവായ്പയുടെ ഇഎംഐ 67,725 രൂപയായിരിക്കും.
9. യെസ് ബാങ്ക്
യെസ് ബാങ്ക് ഭവന വായ്പകൾക്ക് 9.4 ശതമാനം മുതൽ പലിശ ഈടാക്കുന്നു. 20 വർഷത്തെ കാലാവധിയുള്ള 75 ലക്ഷം രൂപയുടെ ഭവന വായ്പയുടെ ഇഎംഐ 68,850 രൂപയായിരിക്കും.
10. എച്ച്ഡിഎഫ്സി ബാങ്ക്
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖലയിലെ എച്ച്ഡിഎഫ്സി ബാങ്ക് 9.4 ശതമാനം പലിശ നിരക്കിൽ ഭവനവായ്പ വാഗ്ദാനം ചെയ്യുന്നു. 20 വർഷത്തെ കാലാവധിയുള്ള 75 ലക്ഷം രൂപ വായ്പയുടെ ഇഎംഐ തുക 68,850 രൂപയാകും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
