രാജ്യത്തെ പ്രമുഖ ബാങ്കുകളെല്ലാം തങ്ങളുടെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുയർത്തുകയാണ്. റിപ്പോ നിരക്കിൽ തുടർച്ചയായ ആറാം തവണയും റിസർവ് ബാങ്ക് മാറ്റം വരുത്താത്ത പശ്ചാത്തലത്തിൽകൂടിയാണ് ബാങ്കുകൾ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞെടുക്കുന്ന അപകട സാധ്യത കുറഞ്ഞ നിക്ഷേപ രീതിയാണ് എഫ്ഡി. ഈ സാഹചര്യത്തിൽ എഫ്ഡിയിൽ നിക്ഷേപിക്കാൻ തീരുമാനിക്കുകയാണെങ്കിൽ വിവിധ ബാങ്കുകൾ നൽകുന്ന പലിശ നിരക്ക് താരതമ്യം ചെയ്യുന്നത് നല്ലതാണ്. വിവിധ ബാങ്കുകളുടെ എഫ്ഡി നിരക്കുകൾ പരിശോധിക്കാം.
എച്ച്ഡിഎഫ്സി ബാങ്ക്: ഒരു വർഷത്തേക്കുള്ള ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങൾക്ക് സാധര പൗരന്മാർക്ക് 6.60 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 7.10 ശതമാനം പലിശയുമാണ് എച്ച്ഡിഎഫ്സി വാഗ്ദാനം ചെയ്യുന്നത്. 15 മുതൽ 18 മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് 7.10 ശതമാനം പലിശയും 18 മുതൽ 21 മാസം വരെയുള്ള നിക്ഷേപങ്ങളിൽ 7.25 ശതമാനം പലിശയും ലഭിക്കുന്നു. 21 മുതൽ 35 മാസം വരെ നിക്ഷേപിക്കുമ്പോൾ ഏഴ് ശതമാനമാണ് പലിശയായി റിട്ടേൺസ് ലഭിക്കുന്നത്.

ഐസിഐസിഐ ബാങ്ക്: ഒരു വർഷത്തേക്ക് സ്ഥിര നിക്ഷേപത്തിന് 7.40 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്ന ബാങ്കാണ് ഐസിഐസിഐ. 390 ദിവസം മുതൽ 15 മാസം വരെയുള്ള നിക്ഷേപമാണെങ്കിൽ പലിശ 7.30 ശതമാനമായി കുറയും. 15 മാസം മുതൽ രണ്ട് വർഷത്തേക്കുള്ള നിക്ഷേപത്തിന് 7.05 ശതമാനം പലിശ ലഭിക്കുമ്പോൾ രണ്ട് വർഷത്തിന് മുകളിലുള്ള സ്ഥിര നിക്ഷേപങ്ങളിൽ നിക്ഷേപകന് ലഭിക്കുന്നത് ഏഴ് ശതമാനം പലിശയാണ്.
എസ്ബിഐ ബാങ്ക്: 6.80 ശതമാനം പലിശയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും ഒരു വർഷത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് റിട്ടേൺസ് ലഭിക്കുന്നത്. അതേസമയം രണ്ട് മുതൽ മൂന്ന് വർഷം വരെയുള്ള നിക്ഷേപത്തിന് ഏഴ് ശതമാനം പലിശയും എസ്ബിഐ വാഗ്ദാനം ചെയ്യുന്നു. എന്നാൽ നിക്ഷേപ കാലാവധി കൂടുമ്പോൾ വീണ്ടും പലിശ നിരക്ക് താഴേക്ക് വരുന്നു. മൂന്ന് മുതൽ അഞ്ച് വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 6.5 ശതമാനവും അഞ്ച് വർഷത്തിന് മുകളിലേക്കുള്ള നിക്ഷേപങ്ങൾക്ക് ആറ് ശതമാനവുമാണ് എസ്ബിഐയുടെ പുതുക്കിയ പലിശ നിരക്ക്.
ആക്സിസ് ബാങ്ക്: രണ്ട് കോടിയിൽ താഴെയുള്ള ഒരു വർഷത്തെ സ്ഥിര നിക്ഷേപത്തിന് 6.7 ശതമാനമാണ് ആക്സിസ് ബങ്ക് വാഗ്ദാനം ചെയ്യുന്ന പലിശ. രണ്ട് കോടി രൂപയിലധികം ഒരു വർഷത്തേക്ക് നിക്ഷേപിച്ചാൽ നിങ്ങൾക്ക് 7.10 ശതമാനം പലിശയും നേടാം. മൂന്ന് വർഷത്തേക്കുള്ള എസ്സാ നിക്ഷേപങ്ങൾക്കും 7.10 ശതമാനവും അഞ്ച് വർഷത്തേക്ക് ഏഴ് ശതമാനവുമാണ് ആക്സിസ് ബാങ്കിന്റെ പലിശ നിരക്ക്.
ബാങ്ക് ഓഫ് ബറോഡ: ഒന്ന് മുതൽ രണ്ട് വർഷം വരെയുള്ള നിക്ഷേപങ്ങളിൽ 6.85 ശതമാനം വാഗ്ദാനം ചെയ്യുന്നു. കാലാവധി 2-3 വർഷമായി ഉയരുമ്പോൾ ബാങ്ക് ഓഫ് ബറോഡ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 7.25 ശതമാനമായി ഉയരും. 4 വർഷത്തെ നിക്ഷേപങ്ങൾക്ക് ബാങ്ക് 6.5 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications