സുരക്ഷിതമായ ഒരു നിക്ഷേപ മാര്‍ഗമാണ് നിങ്ങള്‍ അന്വേഷിക്കുന്നത് എങ്കില്‍ ഇവിടെ ഇനി പറയുവാന്‍ പോകുന്ന കാര്യങ്ങള്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് പ്രയോജനകരമായിരിക്കും. യാതൊരു തരത്തിലുമുള്ള റിസ്ക് സാധ്യതകള്‍ ഇല്ലാത്ത നിക്ഷേപങ്ങളെ
സുരക്ഷിതമായ ഒരു നിക്ഷേപ മാര്‍ഗമാണ് നിങ്ങള്‍ അന്വേഷിക്കുന്നത് എങ്കില്‍ ഇവിടെ ഇനി പറയുവാന്‍ പോകുന്ന കാര്യങ്ങള്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് പ്രയോജനകരമായിരിക്കും. യാതൊരു തരത്തിലുമുള്ള റിസ്ക് സാധ്യതകള്‍ ഇല്ലാത്ത നിക്ഷേപങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഒരു തരത്തിലുമുള്ള റിസ്ക് സാധ്യതകളുമില്ലാത്ത നിക്ഷേപങ്ങള്‍ എന്ന് പറയുമ്പോള്‍, അതെ സ്ഥിര നിക്ഷേപങ്ങള്‍ തന്നെ.
സ്ഥിര നിക്ഷേപം
നിക്ഷേപ സുരക്ഷിതത്വത്തിന്റെ കാര്യം പറയുമ്പോള്‍ സ്ഥിര നിക്ഷേപങ്ങളെക്കാള്‍ മുന്നില്‍ നില്ക്കുന്ന മറ്റൊരു നിക്ഷേപ തെരഞ്ഞെടുപ്പും ഇല്ലെന്ന് തന്നെ പറയാം. ഇനി, നിങ്ങള്‍ ഒരു സ്ഥിര നിക്ഷേപം ആരംഭിക്കുവാന്‍ ആലോചിക്കുകയാണ് എന്നിരിക്കട്ടെ. നിങ്ങള്‍ക്ക് ഏതെങ്കിലും ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങള്‍ തെരഞ്ഞെടുക്കാം. പോസ്റ്റ് ഓഫീസുകളിലെ സ്ഥിര നിക്ഷേപങ്ങള്‍ തെരഞ്ഞെടുക്കാം. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സ്ഥിര നിക്ഷേപ പദ്ധതികളുമുണ്ട്.
ബജാജ് ഫിനാന്‍സില്‍ സ്ഥിര നിക്ഷേപം
എന്നാല്‍ സ്ഥിര നിക്ഷേപത്തിന് മുമ്പായി എല്ലാവര്‍ക്കുമുള്ള പ്രധാന ആശങ്കകളില്‍ ഒന്നാണ് ഇതില്‍ എവിടെ നിക്ഷേപിച്ചാലാണ് ഏറ്റവും കൂടുതല്‍ ആദായം ലഭിക്കുക എന്നത്. എവിടെയാണ് ഏറ്റവും ഉയര്‍ന്ന പലിശ നിരക്കുള്ള സ്ഥിര നിക്ഷേപം ഏതാണെന്ന് നമുക്കൊന്ന് പരിശോധിക്കാം. സ്ഥിര നിക്ഷേപത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ ആദായമാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത് എങ്കില്‍ നിങ്ങള്‍ക്ക് ബജാജ് ഫിനാന്‍സില്‍ സ്ഥിര നിക്ഷേപം ആരംഭിക്കാവുന്നതാണ്. ഇവിടെ നിന്നും ലഭിക്കുന്ന പലിശ നിരക്കിന്റെ ആകര്‍ഷണീയത തന്നെയാണ് ബജാജ് ഫിനാന്‍സ് സ്ഥിര നിക്ഷേപങ്ങളെ നിര്‍ദേശിക്കുവാനുള്ള മുഖ്യ കാരണവും.
ബജാജ് ഫിനാന്‍സിലെ പലിശ നിരക്ക്
മറ്റ് ബാങ്ക് സ്ഥിര നിക്ഷേപങ്ങളേക്കാളും പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപത്തെക്കാളും ഉയര്‍ന്ന പലിശ നിരക്ക് ബജാജ് ഫിനാന്‍സ് നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്നു. നിലവില്‍ 1 വര്‍ഷം മുതല്‍ 5 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് ബജാജ് ഫിനാന്‍സില്‍ നിന്നും ലഭിക്കുന്ന പലിശ നിരക്ക് 5.65 ശതമാനം മുതല്‍ 6.60 ശതമാനം വരെയാണ്. അതേ സമയം മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 5.90 ശതമാനം മുതല്‍ 6.75 ശതമാനം വരെ പലിശ നിരക്ക് ബജാജ് ഫിനാന്‍സില്‍ നിന്നും ലഭിക്കും.
ബാങ്കുകളില്‍
അതേ സമയം ബാങ്കുകളില്‍ 7 ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള വിവിധ കാലയളവുകളിലേക്കാണ് സാധാരണയായി സ്ഥി നിക്ഷേപങ്ങള്‍ സ്വീകരിക്കാറുള്ളത്. 5.30 ശതമാനം മുതല്‍ 6.50 ശതമാനം വരെയായിരിക്കും നിക്ഷേപകര്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക്. ഇതേ കാലയളവുകളിലേക്ക് മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 5.80 ശതമാനം മുതല്‍ 6.50 ശതമാനം വരെ പലിശ നിരക്ക് ലഭിക്കും.
പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപം
അതു പോലെ, 7 ദിവസങ്ങള്‍ മുതല്‍ 5 വര്‍ഷം വരെയുള്ള വിവിധ കാലയളവുകളിലേക്കുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 5.50 ശതമാനം മുതല്‍ 6.70 ശതമാനം വരെയാണ്. അതേ സമയം ഇതേ കാലയളവിലെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് മുതിര്‍ന്ന പൗരന്മാര്ക്ക് 5.50 ശതമാനം മുതല്‍ 6.70 ശതമാനം വരെ പലിശ നിരക്ക് ലഭിക്കും.
സ്ഥിര നിക്ഷേപത്തിന് തയ്യാറെടുക്കും മുമ്പായി
സുരക്ഷിതത്വവും ഉറപ്പുള്ള ആദായവുമാണ് സ്ഥിര നിക്ഷേപങ്ങളിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നത്. എന്നാല്‍ സ്ഥിര നിക്ഷേപത്തിന് തയ്യാറെടുക്കും മുമ്പായി ഓരോരുത്തരും ചില കാര്യങ്ങള്‍ ശ്രദ്ധിയ്ക്കേണ്ടതായുണ്ട്. അക്കാര്യങ്ങള്‍ ഇനി നമുക്കൊന്ന് നോക്കാം. സ്ഥിര നിക്ഷേപത്തിന്റെ കാലയളവും, ആ കാലയളവിലേക്ക് ലഭിക്കുന്ന പലിശ നിരക്കും പരിശോധിക്കുക. നിലവില്‍ വിപണിയിലെ പലിശ നിരക്ക് പരിശോധിക്കുക. 6.7 ശതമാനത്തിനടുത്താണ് ഇപ്പോഴത്തെ സ്ഥിര നിക്ഷേപ പലിശ നിരക്ക്. മുതിര്‍ന്ന പൗരന്മാരാണെങ്കില് ചുരുങ്ങിയത് 0.25 ശതമാനം ഉയര്‍ന്ന പലിശ നിരക്ക് ലഭിക്കും.
ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം
നിക്ഷേപം ആരംഭിക്കുന്നതിന് മുമ്പായി സ്ഥിര നിക്ഷേപത്തിന്മേല് നിങ്ങള്‍ക്ക് വായ്പാ സേവനം ലഭ്യമാണോ എന്ന് അന്വേഷിച്ച് ഉറപ്പു വരുത്തുക. എല്ലാ സ്ഥിര നിക്ഷേപങ്ങളും നല്ലതാണ്. പക്ഷേ സ്ഥിര നിക്ഷേപങ്ങള്‍ വാഗ്ദാനം ചെയ്യുന്ന എല്ലാ ധനകാര്യ സ്ഥാപനങ്ങളും വിശ്വാസ യോഗ്യമായവയോ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവയോ ആകുവാന്‍ ഇടയില്ല. അതുകൊണ്ട് തന്നെ സ്ഥിര നിക്ഷേപം ആരംഭിക്കുന്നതിന് മുമ്പായി പ്രസ്തുത സ്ഥാപനത്തെക്കുറിച്ചും അതിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചും വ്യക്തമായി മനസ്സിലാക്കുക.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
