ക്രെഡിറ്റ് വായ്പ്പകള്‍ക്കുള്ള റിസ്ക് അസ്സ്മെന്റ് കൂടുതല്‍ കര്‍ശനമാക്കി ഉയര്‍ന്ന ക്രെഡിറ്റ് സ്കോര്‍ ഉള്ളവര്‍ക്ക് മാത്രം ക്രെഡിറ്റ് കാര്‍ഡുകള്‍ അനുവദിച്ചാല്‍ മതിയെന്ന തീരുമാനത്തിലാണ് ബാങ്കുകള്‍.
ക്രെഡിറ്റ് കാര്‍ഡുകള്‍ അത്യാവശ്യ ഘട്ടങ്ങളില്‍ നമുക്കെല്ലാം രക്ഷകനാണ്. അതേസമയം സാമ്പത്തിക അച്ചടക്കം കൈമുതലായി ഇല്ലാത്തവര്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് വില്ലനാകുമെന്നും നമുക്കറിയാം. ഏതെങ്കിലും ഒരു ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡെങ്കിലും സ്വന്തമായി വേണമെന്ന് ആഗ്രഹിക്കാത്തവരും ഇന്ന് കുറവല്ല. എന്നാല്‍ പുതുതായി ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വന്തമാക്കുക എന്നത് അത്ര എളുപ്പമാകില്ല എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പഴയ ക്രെഡിറ്റ് സ്കോറുമായി ബാങ്കിനെ സമീപിച്ചാല്‍ അവര്‍ നിങ്ങളുടെ അപേക്ഷ നിഷ്ക്കരുണം തള്ളിക്കളയാമെന്ന് സാരം.
ക്രെഡിറ്റ് വായ്പ്പകള്‍ക്കുള്ള റിസ്ക് അസ്സ്മെന്റ് കൂടുതല്‍ കര്‍ശനമാക്കി ഉയര്‍ന്ന ക്രെഡിറ്റ് സ്കോര്‍ ഉള്ളവര്‍ക്ക് മാത്രം ക്രെഡിറ്റ് കാര്‍ഡുകള്‍ അനുവദിച്ചാല്‍ മതിയെന്ന തീരുമാനത്തിലാണ് ബാങ്കുകള്‍.
നേരത്തെ ക്രെഡിറ്റ് കാര്‍ഡ് അനുവദിക്കുന്നതിനുള്ള ചുരുങ്ങിയ ക്രെഡിറ്റ് സ്കോര്‍ 700 ആയിരുന്നു. എന്നാല്‍ ഇത് 780 ആക്കി ഉയര്‍ത്താനൊരുങ്ങുകയാണ്. വായ്പ്പയോ മറ്റ് ക്രെഡിറ്റ് സേവനങ്ങളോ നല്‍കുന്നതിനായി ബാങ്കുകളുടെ പ്രാഥമിക അളവുകോലായാണ് ക്രെഡിറ്റ് സ്കോര്‍ വിലയിരുത്തപ്പെടുന്നത്. സ്കോര്‍ എത്ര ഉയര്ന്നതാകുന്നുവോ ലോണ്‍ അപേക്ഷിക്കുന്നയാള്‍ക്ക് മേലുള്ള ബാങ്കിന്റെ റിസ്ക് അത്രത്തോളം കുറയും. പലിശ നിരക്കില്‍ ഇടിവുണ്ടായതോടെ ഭവന വായ്പകള്‍ അനുവദിക്കുന്നതിലും നേരത്തെ ബാങ്കുകള്‍ ക്രെഡിറ്റ് സ്കോര്‍ ഉയര്‍ത്തിയിരുന്നു. ഉപഭോക്താക്കള്‍ തിരിച്ചടവ് മുടക്കുമ്പോള്‍ ബാങ്കുകള്‍ക്കുണ്ടാകുന്ന അധിക ബാധ്യത ഒഴിവാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിനുള്ളില്‍ ക്രെഡിറ്റ് കാര്‍ഡുകളില്‍ കിട്ടാക്കടമായി നില്ക്കുന്ന തുകയില്‍ 4.6 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. 2019ല്‍ ഇതേ കാലയളവില്‍ ഇത് 17.5 ശതമാനം വരെ കുടിശ്ശിക ഉയര്‍ന്നിരുതായി റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ പറയുന്നു. 2020 മാര്‍ച്ചിനും ഓഗസ്റ്റിനും ഇടയില്‍ ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശികയില്‍ 0.14 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. അതേസമയം പിഒഎസ്, എടിഎം എന്നിവ ഉപയോഗിച്ചുള്ള ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളില്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെ 4.1 ശതമാനം കുറവാണുണ്ടായത്.
ലോക്ഡൗണ്‍ ആരംഭിച്ച് 2020 മാര്‍ച്ചിനും ഓഗസ്റ്റിനും ഇടയില്‍ ക്രെഡിറ്റ് കാര്‍ഡ് കുടിശികയില്‍ 0.14 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
