കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്നു; ആശ്വാസ പദ്ധതികള്‍ക്കായി ആര്‍ബിഐയെ സമീപിച്ച് ബാങ്കുകള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെറുകിട, വന്‍കിട ബിസിനസ് സംരഭങ്ങളെയെല്ലാം കോവിഡ് രണ്ടാം തരംഗം പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. പോസിറ്റീവ് കേസുകളുടെ എണ്ണം ദിവസം തോറും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രതിസന്ധികളും കൂടുതല്‍ രൂക്ഷമായിക്കൊണ്ടിരിക്കും.

 

ഈ സാഹചര്യത്തില്‍ കോവിഡുമായുള്ള രണ്ടാം ഘട്ട യുദ്ധത്തിനായി ബാങ്കുകള്‍ ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ)യില്‍ നിന്നും സഹായം ഉറ്റുനോക്കുകയാണ്. നിഷ്‌ക്രിയ ആസ്തികള്‍ (നോണ്‍ പെര്‍ഫോമിംഗ് അസറ്റുകള്‍) ഉയര്‍ന്നു വരുന്നുവെന്ന ഭീഷണി നേരിടേണ്ടി വരുന്നതിനാല്‍ റിസര്‍വ് ബാങ്ക് അടിയന്തിര ദുരിതാശ്വാസ പദ്ധതികള്‍ പ്രഖ്യാപിക്കണമെന്നാണ് ബാങ്കുകളുടെ ആവശ്യം.

കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്നു; ആശ്വാസ പദ്ധതികള്‍ക്കായി ആര്‍ബിഐയെ സമീപിച്ച് ബാങ്കുകള്‍

ബാങ്കിംഗ മേഖലയിലെ നിലവിലെ അവസ്ഥയെക്കുറിച്ച് ആര്‍ബിഐ പഠിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ് ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ബിസിനസ് മേഖലയിലും സാമ്പത്തിക മേഖലയിലും കോവിഡ് രണ്ടാം തരംഗം പ്രഹരം തുടരുന്ന സാഹചര്യത്തില്‍ മോറട്ടോറിയം പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ക്കാണ് ആവശ്യമുയരുന്നത്.

നിലവിലെ അവസ്ഥ വിലയിരുത്തിക്കൊണ്ട് ഒരു നിശ്ചിത കാലത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് പറയാനാവില്ല. ഇപ്പോഴത്തെ സാഹചര്യം എന്നത് വ്യക്തയില്ലാത്ത ചിത്രം മാത്രമാണ് നമുക്ക് മുന്നില്‍ വയ്ക്കുന്നത്- ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ സിഇഒ സുനില്‍ മേത്ത മാധ്യമങ്ങളോട് പറഞ്ഞു. ബാങ്കുകള്‍ സാഹചര്യം വ്യക്തമായി പഠിച്ചു വിലയിരുത്തിയതിന് ശേഷം പൊതുവായ അഭിപ്രായം ആര്‍ബിഐയെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കെടിഡിഎഫ്‌സി സ്ഥിര നിക്ഷേപ പദ്ധതിയില്‍ ആദായം 6.98 ശതമാനം വരെ! ഇപ്പോള്‍ നിക്ഷേപിക്കുന്നോ?

ബാങ്കുകള്‍ക്ക് സഹായം ആവശ്യമുള്ള അടിയന്തിര സാഹചര്യമാണിതെന്ന് ആര്‍ബിഐ മനസ്സിലാക്കുകയും മതിയായ സഹായങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്യുമെന്നാണ് ബാങ്കിംഗ് മേഖല പ്രത്യാശിക്കുന്നത്.

ഇതിനോടകം തന്നെ മൂന്ന് ആശ്വാസ നടപടികള്‍ ആവശ്യമാണെന്ന് കാണിച്ച് ബാങ്കുകള്‍ ആര്‍ബിഐയ്ക്ക് കത്ത് എഴുതിയിരുന്നു. ഏപ്രില്‍ 12ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസും ബാങ്ക് തലവന്മാരുമായുള്ള യോഗത്തില്‍ ഈ വിഷയങ്ങള്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. പ്രവര്‍ത്തനം മൂല ധനം വിലയിരുത്തുന്നത് നീട്ടി വയ്ക്കണമെന്ന് ബാങ്കുകള്‍ ആര്‍ബിഐയോട് ആവശ്യപ്പെട്ടിരുന്നു. പുനര്‍രൂപീകരണത്തിനുള്ള വായ്പകളും അക്കൗണ്ടുകളും പൂര്‍ണമായും സമ്മര്‍ദത്തിലാണുള്ളത്. ഇവ നിഷ്‌ക്രിയ ആസ്തികളായി പ്രഖ്യാപിക്കുന്നത് പുനര്‍ രൂപീകരണ തീയ്യതി പ്രഖ്യാപിക്കും വരെ മാറ്റ് വയ്ക്കണമെന്ന് ബാങ്കുകള്‍ ആവശ്യപ്പെടുന്നു. 2020 മാര്‍ച്ച് 20നും 2021 മാര്‍ച്ച് 31നും ഇടയിലുള്ള വാണിജ്യ ഇടപാടുകള്‍ നടത്തുന്ന അക്കൗണ്ടുകള്‍ ഒരു വര്‍ഷത്തേക്ക് നീട്ടണമെന്നും ബാങ്കുകള്‍ ആവശ്യമുയര്‍ത്തുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷം ബിസിനസ് മേഖല നേരിട്ട പ്രതിസന്ധികളെ വിലയിരുത്തിയാണ് ഈ ആവശ്യം.

 

വിദേശത്ത് പോകാന്‍ തയ്യാറെടുക്കുകയാണോ? നിങ്ങളുടെ പിപിഎഫ് നിക്ഷേപത്തിന് എന്ത് സംഭവിക്കും എന്ന് അറിയാമോ?

കഴിഞ്ഞ വര്‍ഷം രാജ്യത്തൊട്ടാകെ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ വ്യാപകമായ തൊഴില്‍ നഷ്ടത്തിനും, ബിസിനസുകള്‍ തകരുന്നതിനുമൊക്കെ ഇടയാക്കിയിരുന്നു. ആ സാഹചര്യത്തിലാണ് ആര്‍ബിഐ 2020 മാര്‍ച്ച് 1 മുതല്‍ 2020 മെയ് 31 വരെയുള്ള കാലയളവില്‍ വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത്. ഇത് പിന്നീട് 2020 ആഗസ്ത് 31 വരെ മൂന്ന് മാസത്തേക്ക് വീണ്ടും നീട്ടി നല്‍കിയിരുന്നു. മോറട്ടോറിയം തിരഞ്ഞെടുത്തവര്‍ക്ക് ആ ആറുമാസ കാലയളവില്‍ വായ്പാ ഗഡുക്കള്‍ തിരിച്ചടയ്‌ക്കേണ്ടതില്ല എന്നതാണ് നേട്ടം.

Read more about: rbi
English summary

Banks request relief from RBI due to the covid second wave; moratorium is in the list |കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്നു; ആശ്വാസ പദ്ധതികള്‍ക്കായി ആര്‍ബിഐയെ സമീപിച്ച് ബാങ്കുകള്‍

Banks request relief from RBI due to the covid second wave; moratorium is in the list
Story first published: Wednesday, May 5, 2021, 15:00 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X