ദില്ലി: കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഇന്ത്യയില്‍ 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആളുകളെല്ലാം പൊതുസ്ഥലങ്ങള്‍ ഒഴിവാക്കി വീട്ടിനുള്ളില്‍ തന്നെ ഇരിക്കുകയാണ്. എന്നിരുന്നാലും അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിന് പണം അത്യാവശ്യമാണ്. പക്ഷേ എടിഎമ്മുകള്‍ പൊതു ഇടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്നതിനാല്‍ വൈറസ് ബാധിതനായ ഒരാള്‍ സ്പര്ശിച്ചിട്ടുണ്ടോയെന്ന കാര്യം അറിയാന്‍ സാധിക്കില്ല. ഇത്തരം സാഹചര്യങ്ങളില്‍ കാര്‍ഡ് രഹിത പണം പിന്‍വലിക്കല്‍ സൗകര്യം രാജ്യത്തെ നിരവധി ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നു.
ഇതുവഴി നിങ്ങളുടെ കാര്‍ഡ് ഉപയോഗിക്കാതെ തന്നെ പണം പിന്‍വലിക്കാന്‍ സാധിക്കും. അത്തരത്തിലൊന്നാണ് എസ്ബിഐയുടെ യോനോ ആപ്ലിക്കേഷന്‍. ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കാതെ പണം പിന്‍വലിക്കാന്‍ ഈ ആപ്പ് വഴി സാധിക്കുന്നു. ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ ബാങ്കുകളും കാര്‍ഡ് രഹിത പിന്‍വലിക്കല്‍ സൗകര്യം നല്‍കുന്നുണ്ട്. എടിഎമ്മുകളില്‍ നിന്നും കാര്‍ഡ് രഹിത പണം പിന്‍വലിക്കല്‍ വാഗ്ദാനം ചെയ്യുന്ന ബാങ്കുകള്‍ ഇതാ:
1. എസ്ബിഐ
എസ്ബിഐയുടെ യോനോ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കാതെ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാം. ഒരു ഇടപാടില്‍ കുറഞ്ഞത് 500 രൂപ മുതല്‍ 10,000 രൂപ വരെ പിന്‍വലിക്കാന്‍ കഴിയും എന്നതാണ് ഇതുവഴിയുള്ള സൗകര്യം. അതേസമയം എസ്ബിഐയുടെ എടിഎമ്മില്‍ നിന്നും ഉപഭോക്താവിന് പരമാവധി 20,000 രൂപ വരെ പിന്‍വലിക്കാം. കാര്‍ഡ് ഇല്ലാതെ എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കാനുള്ള വിവിധ ഘട്ടങ്ങള്‍ ഇവയാണ്;
ആദ്യ ഘട്ടം: എസ്ബിഐ യോനോ അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ലോഗിന്‍ ചെയ്യുക.
രണ്ടാം ഘട്ടം: ഹോം സ്ക്രീനിലെ യോനോ പേ ഓപ്ഷന്, ഹാംബര്‍ഗര്‍ മെനുവിലെ യോനോ പേ ഓപ്ഷന്, ഹോം സ്ക്രീനിലെ ക്വിക്ക് ലിങ്കുകള്‍ എന്നിവ വഴി യോനോ കാഷ് തിരഞ്ഞെടുക്കാം.
മൂന്നാം ഘട്ടം: അക്കൗണ്ട് നമ്പര്‍ തിരഞ്ഞെടുത്ത് വേണ്ട തുക നല്‍കുക.
നാലാം ഘട്ടം: യോനോ ക്യാഷ് പിന് നമ്പര്‍ നല്‍കുന്നതോടെ പണം ലഭിക്കും
യോനോ ക്യാഷ് പിന് ഉപയോഗിച്ച് എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കുന്ന വിധം
ആദ്യ ഘട്ടം: എടിഎം സ്ക്രീനില്‍ 'യോനോ ക്യാഷ്' തിരഞ്ഞെടുത്ത് യോനോ ക്യാഷ് ഇടപാട് നമ്പര്‍ നല്‍കുക.
രണ്ടാം ഘട്ടം: നിങ്ങള്‍ക്ക് പിന്‍വലിക്കേണ്ട തുക നല്‍കുക.
മൂന്നാം ഘട്ടം: യോനോ ക്യാഷ് പിന് യോനോ സെര്‍വറില്‍ നല്‍കുക.
നാലാം ഘട്ടം: ഇടപാട് പൂര്‍ത്തിയാക്കി പണം ശേഖരിക്കുക.
2. ഐസിഐസിഐ ബാങ്ക്
ഒരു ബാങ്കിലും സേവിംഗ്സ് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും ഐസിഐസിഐ ബാങ്കിന്റെ എടിഎമ്മില്‍ നിന്ന് പണം നല്‍കാനാകും. ഉദാഹരണത്തിന്, ബാങ്ക് അക്കൗണ്ട് ഇല്ലാത്ത ഒരാള്‍ക്ക് പണം കൈമാറാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവരുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഇത് സാധിക്കും. ഒരു ഡെബിറ്റ് കാര്‍ഡ് ഇല്ലാതെ തന്നെ ഐസിഐസിഐ ബാങ്കിന്റെ എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാം. ഈ സേവനം ഞായറാഴ്ചയും ബാങ്ക് അവധി ദിവസങ്ങളിലും ഉള്‍പ്പെടെ 24 മണിക്കൂറും ലഭ്യമാണ്. ഐസിഐസിഐ ബാങ്ക് എടിഎമ്മില്‍ നിന്ന്, ഒരു ഇടപാടില്‍ പരമാവധി 10,000 രൂപയും ഒരു ദിവസം 20,000 രൂപ വരെയും കൈമാറാന്‍ കഴിയും.
ഐമൊബൈലില് നിന്ന് പണം പിന്‍വലിക്കാനുള്ള വിവിധ ഘട്ടങ്ങള്‍
ഘട്ടം 1: സേവനങ്ങളിലേക്ക് പോകുക. കാര്‍ഡ്ലെസ്സ് ക്യാഷ് പിന്‍വലിക്കല്‍ ഓപ്ഷന് തിരഞ്ഞെടുക്കുക.
ഘട്ടം 2: തുക, 4 അക്ക താല്‍ക്കാലിക പിന് എന്നിവ നല്കി അക്കൗണ്ട് നമ്പര്‍ തിരഞ്ഞെടുക്കുക.
ഘട്ടം 3: സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വിശദാംശങ്ങള്‍ സ്ഥിരീകരിച്ച് സബ്മിറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
ഘട്ടം 4: ഇടപാട് പൂര്‍ത്തിയായതായി സ്ക്രീനില്‍ സന്ദേശം ലഭിക്കും.
ഐസിഐസിഐ ബാങ്ക് എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്ന വിധം
ഘട്ടം 1: നിര്‍ദ്ദിഷ്ട ഐസിഐസിഐ ബാങ്ക് എടിഎം സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍, താല്‍ക്കാലിക 4 അക്ക കോഡ്, 6 അക്ക കോഡ്, പിന്‍വലിക്കല്‍ തുക എന്നിവ നല്‍കുക.
ഘട്ടം 2: എല്ലാ വിശദാംശങ്ങളും സമര്‍പ്പിച്ച് കഴിഞ്ഞാല്‍ പണം ലഭിക്കും.
3. ആക്സിസ് ബാങ്ക് എടിഎം
ആക്സിസ് ബാങ്ക് എടിഎമ്മില്‍ നിന്ന് കാര്‍ഡില്ലാത്ത പണം പിന്‍വലിക്കുന്നതിന് ഐഎംടി സേവനം ആരംഭിക്കേണ്ടതുണ്ട്. ബാങ്കിന്റെ എടിഎമ്മില്‍, നിന്നും ഐഎംടി ഓപ്ഷന് തിരഞ്ഞെടുത്ത് ഐഎംടി പിന്‍വലിക്കുക. ഉപഭോക്താക്കള്‍ മൊബൈല്‍ നമ്പര്‍, അയച്ചയാളുടെ കോഡ്, എസ്എംഎസ് കോഡ്, ഐഎംടി തുക തുടങ്ങിയ വിശദാംശങ്ങള്‍ നല്‍കണം. ഇതിന് ശേഷം എടിഎമ്മില്‍ നിന്നും പണം ലഭിക്കും.
4. ബാങ്ക് ഓഫ് ബറോഡ
ബാങ്ക് ഓഫ് ബറോഡയില്‍ അക്കൗണ്ട് ഉള്ള ഒരാള്‍ക്ക് എടിഎം കാര്‍ഡ് ഇല്ലാതെ തന്നെ പണം ലഭിക്കും. ബറോഡ മൊബൈല്‍ ബാങ്കിംഗ് ആപ്ലിക്കേഷന്‍ തുറന്ന് 'ക്യാഷ് ഓണ്‍ മൊബൈല്‍' ഓപ്ഷന് തിരഞ്ഞെടുക്കുക. തുക നല്‍കിയതിന് ശേഷം എംപിന്‍ രേഖപ്പെടുത്തുക. ഇതോടെ നിങ്ങളുടെ മൊബൈലില്‍ 6 അക്ക ഒടിപി ലഭിക്കും. 15 മിനിട്ടിനുള്ളില്‍ ഈ ഒടിപി എടിഎം സ്ക്രീനില്‍ നല്‍കണം. ഇതോടെ പണം ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
