സ്ഥിരനിക്ഷേപങ്ങള്‍ എത്ര പലിശ കിട്ടും? ഇക്കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ട്. പുതിയ കാലത്ത് രാജ്യത്തെ ഒട്ടുമിക്ക ബാങ്കുകളും 5.5 ശതമാനം മാത്രമാണ് സ്ഥിരനിക്ഷേപങ്ങള്‍ നല്കുന്ന പലിശ. ഇതേസമയം, വിരലിലെണ്ണാവുന്ന ബാങ്കുകള്‍ 7 ശതമാനം വരെ പലിശനിരക്ക് നല്‍കുന്നുണ്ട്. ഈ അവസരത്തില്‍ സ്ഥിരനിക്ഷേപങ്ങള്‍ക്ക് 7 ശതമാനം പലിശ ഉറപ്പുവരുത്തുന്ന ബാങ്കുകളെ ചുവടെ അറിയാം.

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്
ഇന്ത്യയില്‍ സ്ഥിരനിരക്ഷേപങ്ങള്ക്ക് 7 ശതമാനം പലിശ നല്കുന്ന ബാങ്കുകളില്‍ ഒന്നാണ് ഇന്‍ഡസ്ഇന്‍ഡ്. 1 മുതല്‍ 3 വര്‍ഷംവരെ കാലാവധി പൂര്‍ത്തിയാക്കുന്ന സ്ഥിരനിക്ഷേപങ്ങള്‍ക്ക് ബാങ്ക് 7 ശതമാനം പലിശ നല്‍കും. ഇതേസമയം, 3 വര്‍ഷത്തിന് മുകളിലാണ് കാലാവധിയെങ്കില്‍ പലിശനിരക്ക് ഒരല്‍പ്പം കുറയും. നിക്ഷേപകര്‍ക്ക് ഓണ്‍ലൈന്‍ വഴി സ്ഥിരനിക്ഷേപം തുടങ്ങാനുള്ള സൗകര്യം ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഉറപ്പുവരുത്തുന്നുണ്ട്. ഇതിന് പുറമെ നിക്ഷേപകന് നികുതി ലാഭിക്കല്‍ സാധ്യമാക്കാന്‍ 6.75 ശതമാനം പലിശനിരക്കുള്ള നിക്ഷേപ പദ്ധതിയും ബാങ്ക് മുന്നോട്ടുവെയ്ക്കുന്നുണ്ട്. ഓരോ ത്രൈമാസപാദത്തിലുമാണ് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് പലിശ കണക്കാക്കുന്നത്. ഇക്കാരണത്താല്‍ ഉയര്‍ന്ന കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന തിരിച്ചടവ് ലഭിക്കും.
യെസ് ബാങ്ക്
ഇന്ത്യയില്‍ സ്ഥിരനിക്ഷേപങ്ങള്‍ക്ക് 7 ശതമാനം പലിശനിരക്ക് ഉറപ്പുവരുത്തുന്ന മറ്റൊരു ബാങ്കാണ് യെസ് ബാങ്ക്. 1 മുതല്‍ 2 വര്‍ഷത്തേക്കുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്കാണ് ബാങ്ക് 7 ശതമാനം പലിശ നല്‍കുക. നിലവിലെ സാഹചര്യത്തില്‍ 7 ശതമാനം പലിശ ചില്ലറക്കാര്യമല്ല. ഇതേസമയം, പലിശത്തുക 10,000 രൂപയില്‍ കൂടുതലാണെങ്കില്‍ നിക്ഷേപകന്റെ പക്കല്‍ നിന്നും ആദായനികുതിവകുപ്പ് ടിഡിഎസ് (ഉറവിടത്തില്‍ നിന്നും ഈടാക്കുന്ന നികുതി) പിടിക്കും. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ യെസ് ബാങ്കില്‍ അക്കൗണ്ട് തുറക്കുക എളുപ്പമാണ്. അടുത്തിടെ ഓഹരികള്‍ വില്‍പ്പനയ്ക്ക് വെച്ച് 15,000 കോടി രൂപ സമാഹരിക്കാന്‍ യെസ് ബാങ്കിന് സാധിച്ചിരുന്നു. ഇതിന് പുറമെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും യെസ് ബാങ്കിന്റെ മൂലധനം വര്‍ധിപ്പിക്കുകയുണ്ടായി.
നിക്ഷേപങ്ങളുടെ സുരക്ഷ
ബാങ്കുകള്‍ എത്രത്തോളം സുരക്ഷിതമാണെന്ന് പ്രവചിക്കുക ദുഷ്കരമാണ്. മേല്‍പ്പറഞ്ഞ ബാങ്കുകളുടെയും കാര്യത്തില്‍ ഇതു ബാധകംതന്നെ. യെസ് ബാങ്കിന്റെ കാര്യം ഉദ്ദാഹരണമായി എടുത്താല്‍ ബാങ്ക് പ്രതിസന്ധിയില്‍ അകപ്പെട്ടത് അപ്രതീക്ഷിതമായാണ്. കൊവിഡ് മഹാമാരിയില്‍ സമ്പദ്ഘടന ഉലയുമ്പോള്‍ ഏതു ബാങ്കാണ് സുരക്ഷിതമെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാനാവില്ല. എന്നാല്‍ അടിയുറച്ച ശൃഖലയുള്ള വലിയ ബാങ്കുകള്‍ ഒരുപരിധിവരെ സുരക്ഷിതമായി നിലകൊള്ളുമെന്ന് അനുമാനിക്കാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications