ജൂണ്‍ 30ന് മുമ്പ് പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍) ആധാറുമായി ബന്ധിപ്പിച്ചില്ല എങ്കില്‍ നിങ്ങള്‍ക്ക് ഉയര്‍ന്ന ടാക്സ് ഡിഡക്ഷന് അറ്റ് സോഴ്സ് (ടിഡിഎസ്) നല്‍കേണ്ടി വരും.
ജൂണ്‍ 30ന് മുമ്പ് പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍) ആധാറുമായി ബന്ധിപ്പിച്ചില്ല എങ്കില്‍ നിങ്ങള്‍ക്ക് ഉയര്‍ന്ന ടാക്സ് ഡിഡക്ഷന് അറ്റ് സോഴ്സ് (ടിഡിഎസ്) നല്‍കേണ്ടി വരും. 2021 ജൂണ്‍ 30ന്് മുമ്പ് ആധാര്‍ കാര്‍ഡ് പാന്‍ നമ്പറുമായി ബന്ധിപ്പിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ 1962ലെ ആദായ നികുതി നിയമത്തിലെ വകുപ്പ് 206എഎ, നിയമം 114എഎഎ(3) പ്രകാരം 20 ശതമാനം ഉയര്‍ന്ന ടിഡിഎസ് നല്‍കേണ്ടതായി വരും.

സ്ഥിര നിക്ഷേപങ്ങളില്‍ നിന്നും, ഡിവിഡന്റുകളില്‍ നിന്നും ലഭിക്കുന്ന വരുമാനത്തില്‍ നിന്നാണ് 20 ശതമാനം ടിഡിഎസ് കുറയ്ക്കുക. പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ല എങ്കില്‍ ടിഡിഎസ് ഈടാക്കുന്ന എല്ലാ വരുമാനങ്ങളും 20 ശതമാനം ടിഡിഎസ് അടയ്ക്കേണ്ടതായി വരും.
നിങ്ങള്‍ പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചു കഴിഞ്ഞാല്‍ അത് നിങ്ങളുടെ നിക്ഷേപങ്ങള്‍ കൈകാര്യം ചെയ്യുന്ന ബാങ്കുകളെയും പോസ്റ്റ് ഓഫീസിലുമൊക്കെ അത് അറിയിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ അവര്‍ക്ക് നിങ്ങളുടെ നിക്ഷേപങ്ങളില്‍ നിന്നും ടിഡിഎസ് കുറയ്ക്കാതിരിക്കുവാന്‍ സാധിക്കുകയുള്ളൂ.
ഇനി ബാങ്കുകള്‍ നിങ്ങളുടെ നിക്ഷേപത്തില്‍ നിന്നും നേരത്തേ തന്നെ ടിഡിഎസ് കുറച്ചു എങ്കില്‍ അധികമായി ഈടാക്കിയ ആ തുക റീഫണ്ട് ചെയ്യാന്‍ ആവശ്യപ്പെടാം. ടിഡിഎസ് ഈടാക്കിയ സാമ്പത്തിക വര്‍ഷത്തിലേക്ക് ആദായ നികുതു റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോഴാണ് ഫീണ്ടിനായി ആവശ്യപ്പെടുവാന്‍ സാധിക്കുക.
അധികമായി ടിഡിഎസ് നല്‍കേണ്ടി വരുന്നതിന് പുറമേ, മറ്റ് പല ബാങ്കിംഗ് സേവനങ്ങളും ആധാര്‍ പാനുമായി ബന്ധിപ്പിക്കാത്തവര്‍ക്ക് ലഭ്യമാവുകയില്ല. മൗബൈല്‍ ബാങ്കിംഗ് വഴിയുള്ള ഓണ്‍ലൈന്‍ ഇടപാടുകള്‍, യുപിഐ ഇടപാടുകള്‍ എന്നിവ അവയില്‍ ചിലതാണ്. ഡെബിറ്റ് കാര്‍ഡുകളും, ക്രെഡിറ്റ് കാര്‍ഡുകളും ഉപയോഗിച്ച് ഇടപാടുകള്‍ നടത്തുന്നതിലും തടസ്സങ്ങള്‍ നേരിട്ടേക്കാം.
2021 ജൂണ്‍ 30ന് മുമ്പായി നിങ്ങളുടെ പാന്‍ കാര്‍ഡ് ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ചില്ല എങ്കില്‍ 2021 ജൂലൈ 1 മുതല്‍ നിങ്ങളുടെ പാന്‍ കാര്‍ഡ് നിഷ്ക്രിയമായാണ് കണക്കാക്കുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
