എല്ലാവരുടെയും സ്വപ്നമായിരിക്കും ധനവാനാവുക, ധാരാളം സമ്പത്ത് സ്വന്തമായുണ്ടാവുക എന്നത്. നമ്മുടെ ബാങ്ക് അക്കൗണ്ടില്‍ എപ്പോഴും പണമിങ്ങനെ നിറഞ്ഞു കിടക്കണം എന്ന് ആഗ്രഹിക്കാത്തവരായി നമ്മളില്‍ ആരെങ്കിലുമുണ്ടോ? ഒരു മധ്യ വര്‍ഗ്ഗ ക
എല്ലാവരുടെയും സ്വപ്നമായിരിക്കും ധനവാനാവുക, ധാരാളം സമ്പത്ത് സ്വന്തമായുണ്ടാവുക എന്നത്. നമ്മുടെ ബാങ്ക് അക്കൗണ്ടില്‍ എപ്പോഴും പണമിങ്ങനെ നിറഞ്ഞു കിടക്കണം എന്ന് ആഗ്രഹിക്കാത്തവരായി നമ്മളില്‍ ആരെങ്കിലുമുണ്ടോ? ഒരു മധ്യ വര്‍ഗ്ഗ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം ഈ കാര്യങ്ങളൊന്നും അത്ര എളുപ്പത്തില്‍ സാധിക്കുന്ന ഒന്നല്ല. അടിസ്ഥാന ആവശ്യങ്ങള്‍ കഴിഞ്ഞ് ഇത്രയധികം പണം അത്തരക്കാരുടെ പക്കല്‍ ഉണ്ടാകുവാനുള്ള സാധ്യതകള്‍ തുലോം കുറവാണ്. കുറഞ്ഞ അളവിലുള്ള വരുമാനവും വര്‍ധിച്ചു വരുന്ന ചിലവുകളും കാരണം സമ്പാദ്യത്തിനായി മാറ്റി വയ്ക്കുവാന്‍ സാധിക്കാത്തതാമ് ഇതിന് കാരണം.
കോടിപതിയാകുവാന്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ എസ്ഐപി
എന്നാല്‍ ആര്‍ക്കും കോടിപതിയാകുവാന്‍ സാധിക്കുന്ന ഒരു മാര്‍ഗമാണ് ഇനി ഇവിടെ പറയുവാന്‍ പോകുന്നത്. ഒരു കോടിപതിയായി മാറുക എന്ന നിങ്ങളുടെ സ്വപ്നം മ്യൂച്വല്‍ ഫണ്ടുകളില്‍ എസ്ഐപി (സിസ്റ്റമെറ്റിക് ഇന്‍വസ്റ്റ്മെന്റ് പ്ലാന്‍) രീതിയില്‍ നിക്ഷേപം നടത്തുന്നതിലൂടെ സാക്ഷാത്ക്കരിക്കുവാന്‍ സാധിക്കും. ദിവസം വെറും 50 രൂപ നിക്ഷേപത്തിനായി മാറ്റി വയ്ക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ നിങ്ങള്‍ റിട്ടയര്‍ ചെയ്യുന്ന സമയമാകുമ്പോഴേക്കും നിങ്ങള്‍ക്കൊരു കോടിപതിയായി മാറാം.
മ്യൂച്വല്‍ ഫണ്ട് എസ്ഐപി നിക്ഷേപത്തിലൂടെ
മ്യൂച്വല്‍ ഫണ്ട് എസ്ഐപി നിക്ഷേപത്തിലൂടെ ചെറിയ പ്രതിമാസ ഗഢുക്കളായി വലിയൊരു തുക തന്നെ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കും. ദീര്‍ഘ കാലാടിസ്ഥാനത്തില്‍ ഈ നിക്ഷേപ രീതി നിങ്ങള്‍ക്ക് ഏറെ പ്രയോജനകരമാണ്. ഒരു കോടിപതിയായി വളരണമെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ കരിയറിന്റെ തുടക്ക കാലത്ത് തന്നെ നിക്ഷേപം ആരംഭിക്കേണ്ടതുണ്ട്. 25ാം വയസ്സില്‍ തന്നെ നിക്ഷേപിക്കുവാന്‍ ആരംഭിക്കുകയാണെങ്കില്‍ വലിയ നേട്ടങ്ങളില്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാം.
50 രൂപാ നിക്ഷേപിച്ചാല്‍
25ാം വയസ്സ് മുതള്‍ നിങ്ങള്‍ ദിവസേന 50 രൂപാ വീതം മാറ്റി വച്ചുകൊണ്ട് എസ്ഐപി രീതിയില്‍ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നു എന്ന് കരുതുക. എങ്കില്‍ നിങ്ങള്‍ക്ക് 60 വയസ്സ് പൂര്‍ത്തിയാകുമ്പോഴേക്കും നിങ്ങള്‍ കോടിപതിയായി മാറിയിട്ടുണ്ടാകും. അതായത് ഈ 35 വര്‍ഷത്തേക്ക് നിങ്ങളാകെ സമ്പാദിക്കേണ്ടത് 50 രൂപാ വീതം മാത്രമാണ്.
നിക്ഷേപം ഇങ്ങനെ
ഒരു ദിവസം 50 രൂപ കണക്കില്‍ മാറ്റിവച്ചാല്‍ ഒരു മാസം അത് 1,500 രൂപയാകും. അതേ സമയം ദീര്‍ഘ കാല നിക്ഷേപങ്ങളില്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ ശരാശരി 12 ശതമാനം മുതല്‍ 15 ശതമാനം വരെ ആദായം നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. 35 വര്‍ഷത്തേക്ക് മേല്‍പ്പറഞ്ഞ രീതിയില്‍ നിങ്ങള്‍ നിക്ഷേപം നടത്തിയാല്‍ നിങ്ങള്‍ ആകെ നിക്ഷേപിക്കുന്നത് 6.3 ലക്ഷം രൂപയായിരിക്കും. 12.5 ശതമാനം പ്രതീക്ഷിത ആദായത്തില്‍ ആ നിക്ഷേപ തുക 35 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ 1.1 കോടി രൂപയായി വളരും.
30ാം വയസ്സില്‍ എസ്ഐപി നിക്ഷേപം ആരംഭിച്ചാല്‍
ഇനി നിങ്ങള്‍ 30ാം വയസ്സിലാണ് എസ്ഐപി മ്യൂച്വല്‍ ഫണ്ട് നിക്ഷേപം ആരംഭിക്കുന്നത് എങ്കില്‍ നിക്ഷേപ കാലയളവില്‍ 5 വര്‍ഷത്തിന്റെ കുറവുണ്ടായിക്കഴിഞ്ഞു. മൂപ്പതാം വയസ്സില്‍ നിക്ഷേപം ആരംഭിച്ചാല്‍ പിന്നീടുള്ള 30 വര്‍ഷങ്ങളാണ് നിങ്ങള്‍ക്ക് മുന്നില്‍ നിക്ഷേപത്തിനായുള്ളത്. ഇക്കാലയളവില്‍ മാസം 1,500 രൂപ വീതം നിക്ഷേപം നടത്തിയാല്‍ ആകെ നിങ്ങള്‍ നിക്ഷേപിക്കുന്ന തുക 5.4 ലക്ഷം രൂപയായിരിക്കും. നിക്ഷേപ കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന തുക 59.2 ലക്ഷം രൂപയും. അതായത് നിക്ഷേപ കാലയളവില്‍ 5 വര്‍ഷത്തെ കുറവ് സംഭവിച്ചപ്പോള്‍ നിങ്ങള്‍ക്ക് നഷ്ടമായിരിക്കുന്നത് ഏകദേശം 40 ലക്ഷം രൂപയാണ്.
അറിയിപ്പ്
മുകളില്‍ സൂചിപ്പിച്ച ലേഖനം പൂര്‍ണ്ണമായും വിവര ആവശ്യങ്ങള്‍ക്കുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും രചയിതാവും ഉത്തരവാദികളല്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
