ഒന്നും ചെയ്യാതെ എങ്ങനെ ധനവാനാകാം?

റോമാ നഗരം ഒരൊറ്റ ദിനം കൊണ്ട് നിര്‍മിക്കപ്പെട്ടതല്ലെന്ന് നമുക്കെല്ലാം അറിയാവുന്ന കാര്യമാണ്. എല്ലാ നല്ല കാര്യങ്ങള്‍ക്കും അതിന്റെതായ സമയം ആവശ്യമാണ്. ഇന്ന് എല്ലാം ഇന്‍സ്റ്റന്റ് സാറ്റിസ്ഫാക്ഷനുകളുടെ ഈ കാലത്ത് 20 വര്‍ഷത്തിന് ശ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റോമാ നഗരം ഒരൊറ്റ ദിനം കൊണ്ട് നിര്‍മിക്കപ്പെട്ടതല്ലെന്ന് നമുക്കെല്ലാം അറിയാവുന്ന കാര്യമാണ്. എല്ലാ നല്ല കാര്യങ്ങള്‍ക്കും അതിന്റെതായ സമയം ആവശ്യമാണ്. ഇന്ന് എല്ലാം ഇന്‍സ്റ്റന്റ് സാറ്റിസ്ഫാക്ഷനുകളുടെ ഈ കാലത്ത് 20 വര്‍ഷത്തിന് ശേഷം നമുക്ക് ലഭിക്കുന്ന നേട്ടങ്ങളെക്കുറിച്ച് ആലോചിക്കുവാനുള്ള സാവകാശമോ, സമാധാനമോ പലപ്പോഴും നമുക്കാര്‍ക്കും ഉണ്ടാകാറുമില്ല.

ഒന്നും ചെയ്യാതെ എങ്ങനെ ധനവാനാകാം?

നിക്ഷേപം നമ്മുടെ ജീവിത നിലവാരം ഉയര്‍ത്തുമെന്ന കാര്യം എല്ലാവരും സമ്മതിച്ചു തരുന്ന കാര്യമാണ്. എന്നാല്‍ അതേ സമയം നിക്ഷേപത്തെക്കുറിച്ചുള്ള അടിസ്ഥാനപരമായ അറിവുകള്‍ ഇല്ലാത്തത് കാരണം പലപ്പോഴും അത്ഭുതകരമായ ഈ വളര്‍ച്ചയോട് മുഖം തിരിക്കുന്നവരാണ് കൂടുതലും. അറിവില്ലായ്മയും ഒപ്പം റിസ്‌കുകള്‍ ഏറ്റെടുക്കേണ്ടുന്നതിന്റെ ഭയവും നിക്ഷേപത്തില്‍ നിന്ന് പലരേയും അകറ്റി നിര്‍ത്തുന്നു.

സമ്പത്ത് സൃഷ്ടിക്കുന്നതിന്റെ തന്ത്രം വളരെ എളുപ്പമാണ്. ശരിയായത് വാങ്ങിക്കുക, ഇവ മുറുകെ പിടിക്കുക എന്നതില്‍ തുടങ്ങി നിറയ്ക്കുക, അവസാനിപ്പിക്കുക, മറക്കുക എന്നിങ്ങനെ ആ പട്ടിക നീളുന്നു. എന്നാല്‍ ഇവയിലെല്ലാം നിലനില്‍ക്കുന്ന പ്രധാനപ്പെട്ട ഒരു കാര്യമാണ് ഡു നത്തിംഗ് അഥവാ ഒന്നും ചെയ്യാതെ ഇരിക്കുക എന്നത്. ഒന്നും ചെയ്യാതെ ഇരുന്ന് നിങ്ങളുടെ സ്വപ്‌നങ്ങള്‍ ഒക്കെ സാക്ഷാത്ക്കരിക്കുവാന്‍ സാധിക്കും വിധം ധനവാനാകുവാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ? കേള്‍ക്കുമ്പോള്‍ ഇതെന്തൊരു ഭ്രാന്തന്‍ ചിന്തയാണെന്ന് തോന്നുന്നുണ്ടല്ലേ? ഇതൊക്കെ എങ്ങനെയാണ് നടക്കുക?

എന്നാല്‍ അതേപ്പറ്റി ഒരുപാട് ആലോചിക്കണ്ട, നടക്കും. എങ്ങനെയാണെന്നോ? പറയാം. ഹ്രസ്വകാലത്തേക്ക് എപ്പോഴും ഓഹരി വിപണി വളരെയധികം ചാഞ്ചാട്ടം നിറഞ്ഞതായിരിക്കും. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ അവ മുകളിലേക്ക് വളരും. 25 വര്‍ഷത്തേക്ക് ഒന്നും ചെയ്യാതിരുന്നാല്‍ അത് നിങ്ങളെ ധനവാനാക്കും. തീര്‍ച്ചയായും ആദ്യം നിങ്ങള്‍ നിക്ഷേപം നടത്തേണ്ടതുണ്ട്. എന്നാല്‍ തുടര്‍ച്ചയായി അതിനുചുറ്റും കറങ്ങി നടക്കേണ്ടതില്ല. എന്നാല്‍ വലിയൊരു കാലയളവിലേക്ക് ഇത്തരത്തില്‍ ഒന്നും ചെയ്യാതിരിക്കുന്നത് എളുപ്പമുള്ള കാര്യമല്ല.

50 ശതമാനത്തിന് മുകളില്‍ വരുന്ന ഉയര്‍ന്ന മൂലധനമുള്ള വ്യക്തികളായ നിക്ഷേപകര്‍ക്ക് പോലും 2 വര്‍ഷത്തേക്ക് പോലും നിക്ഷേപം തുടരുവാന്‍ സാധിക്കുന്നില്ല എന്ന പഠനങ്ങളില്‍ വ്യക്തമാകുന്നു. നിക്ഷേപ യാത്ര എന്നത് ഒരു വൈകാരിക റോളര്‍ കോസ്റ്റര്‍ ആണെന്ന് പറയാം. അനുനിമിഷം താഴേക്കും മുകളിലേക്കും മുന്നോട്ടും പുറകോട്ടും പോകുന്നത് ഇവിടെ നിങ്ങളുടെ പണമാണ്.

വിപണി ഉയരുമ്പോള്‍ നിക്ഷേപകന് ലീഭം ലഭിക്കും. വീണ്ടും വിപണി മുകളിലേക്ക് പോകുമ്പോള്‍ കൂടുതല്‍ ലാഭം ലഭ്യമാകും. എന്നാല്‍ സ്വന്തം പണം നഷ്ടപ്പെടുന്നതായിരിക്കും ഈ ലോകത്ത് ഒരു മനുഷ്യന്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്ന കാര്യം. വൈകാരികതയുള്ള മനുഷ്യര്‍ക്ക് ഈ ചാഞ്ചാട്ടങ്ങള്‍ കണ്ടുകൊണ്ട് ഒന്നും ചെയ്യാതെയിരിക്കുക എന്നത് ഏറെക്കുറെ അസാധ്യമായ കാര്യമാണ്.

നിക്ഷേപം നടത്തിക്കഴിഞ്ഞ ഉടന്‍ അതേപ്പറ്റി മറക്കുക എന്നതാണ് ഈ വൈകാരിക പോരാട്ടത്തില്‍ നിന്നും രക്ഷപ്പെടാനുള്ള ഏക മാര്‍ഗം. വിപണിയെക്കുറിച്ച് ശ്രദ്ധിക്കുകയേ ചെയ്യരുത്. നേരത്തേ നിക്ഷേപം ആരംഭിക്കുന്നത് കൂടുതല്‍ സമ്പത്ത് സ്വന്തമാക്കാന്‍ നിങ്ങളെ സഹായിക്കും.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Read more about: investment
English summary

become a wealthy person by without doing anything; know the technique

become a wealthy person by without doing anything; know the technique
Story first published: Tuesday, October 19, 2021, 13:50 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X