കേന്ദ്ര സർക്കാരിന്റെ ഒരു അപകട ഇൻഷുറൻസ് പദ്ധതിയാണ് പ്രധാൻ മന്ത്രി സുരക്ഷാ ബീമ യോജന (പിഎംഎസ്ബിവൈ). ഇത് സമൂഹത്തിലെ ദരിദ്രർക്കും താഴ്ന്ന വരുമാനക്കാർക്കും പ്രയോജനകരമായ പദ്ധതിയാണ്. ഈ പദ്ധതി അനുസരിച്ച് ഒരോ വർഷത്തേയ്ക്കും അപകടം മൂലം ഉണ്ടാകുന്ന മരണത്തിനും അംഗ വൈകല്യങ്ങൾക്കും പരിരക്ഷ വാഗ്ദാനം ചെയ്യുന്നു. വർഷം തോറും ഈ പദ്ധതി പുതുക്കാനും കഴിയും. ഈ സാമൂഹിക സുരക്ഷാ പദ്ധതിയ്ക്കായി ഉയർന്ന പ്രീമിയം നൽകേണ്ട ആവശ്യമില്ല പ്രതിവർഷം വെറും 12 രൂപ രൂപയാണ് പ്രീമിയം തുക.
യോഗ്യത
സേവിംഗ്സ് ബാങ്ക് അക്കൌണ്ടുള്ള 18 മുതൽ 70 വയസ് വരെ പ്രായമുള്ള ആളുകൾക്ക് ഈ പദ്ധതിയിൽ ചേരാൻ അർഹതയുണ്ട്. അപകടം മൂലമുള്ള മരണങ്ങളും വൈകല്യങ്ങളും പദ്ധതിയിൽ ഉൾപ്പെടുന്നു. അപേക്ഷകൻ ആത്മഹത്യ ചെയ്യുകയാണെങ്കിൽ, ഈ പദ്ധതിയിൽ നിന്ന് കുടുംബത്തിന് പ്രയോജനം ലഭിക്കുന്നില്ല. സ്വാഭാവിക മരണങ്ങളും ഈ പദ്ധതിയിൽ ഉൾപ്പെടുന്നില്ല, ഭാഗിക വൈകല്യം സംഭവിക്കുന്ന കേസുകളും പദ്ധതിയിൽ ഉൾപ്പെടുന്നില്ല.
ഇൻഷുറൻസ് പരിരക്ഷ
പിഎംഎസ്ബിവൈ പ്രകാരം സ്ഥിരമായ മൊത്തം വൈകല്യവും ആകസ്മിക മരണത്തിനും ലഭിക്കുന്ന തുക 2 ലക്ഷം രൂപയാണ്. എന്നാൽ സ്ഥിരമായ ഭാഗിക വൈകല്യം സംഭവിക്കുകയാണെങ്കിൽ കവറേജ് ഒരു ലക്ഷമാണ്. അപകടത്തെത്തുടർന്ന് ആശുപത്രി ചെലവുകളിൽ നിന്ന് ഉണ്ടാകാനിടയുള്ള റീഇംബേഴ്സ്മെൻറുകൾ ഈ പദ്ധതിയിൽ ഉൾപ്പെടുന്നില്ല. പ്രധാനമന്ത്രി രക്ഷാ ബീമ യോജനയുടെ ചില ഗുണങ്ങൾ ഇതാ.
ആനുകൂല്യങ്ങൾ നോമിനിക്ക്
ക്ലെയിം തുക കുടുംബത്തിന് പ്രയോജനപ്പെടുത്താമെന്നതിനാൽ, ഇൻഷ്വർ ചെയ്ത വ്യക്തി മരിച്ചാൽ, ആനുകൂല്യങ്ങൾ നോമിനിക്ക് ലഭിക്കും. മറ്റ് പോളിസികളുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ പണം ചെലവഴിക്കാതെ തന്നെ അപകട ഇൻഷുറൻസ് പോളിസി വാഗ്ദാനം ചെയ്യുന്നു. ഇൻഷ്വർ ചെയ്ത വ്യക്തിയുടെ ആകസ്മിക മരണത്തിൽ 2 ലക്ഷം രൂപ നോമിനിയ്ക്ക് ലഭിക്കും. രണ്ട് കണ്ണുകളുടെയും നഷ്ടം, കൈകാലുകളും നഷ്ടപ്പെടുക തുടങ്ങിയ സന്ദർഭങ്ങളിൽ 2 ലക്ഷം രൂപയുടെ കവറേജ് ലഭിക്കും.
ഭാഗിക വൈകല്യം
ഭാഗിക വൈകല്യമുണ്ടെങ്കിൽ, ഇൻഷ്വർ ചെയ്ത വ്യക്തിക്ക് ഒരു ലക്ഷം രൂപയുടെ കവറേജ് ലഭിക്കും. ബാങ്ക് അക്കൗണ്ടിൽ നിന്ന് പ്രീമിയത്തിന്റെ ഓട്ടോ ഡെബിറ്റ് സംവിധാനം ഈ സ്കീമിന് ഉണ്ട്. അതിനാൽ പതിവായി പണമടയ്ക്കാൻ ഓർക്കേണ്ട ആവശ്യമില്ല.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications