ബെംഗളൂരുവിൽ ഒരു വീട് വാടകയ്ക്ക് എടുക്കാൻ എത്ര രൂപ ചെലവ് വരും? ഒരു ദിവസത്തിൽ മൂന്ന് നേരം ഭക്ഷണം കഴിച്ച് കഴിയാൻ എത്ര രൂപ വേണം? യാത്ര മാർഗ്ഗങ്ങൾക്ക് ചെലവാക്കുന്ന പണം എത്രയായിരിക്കും? ബെംഗളൂരുവിലുള്ള സുഹൃത്തിനോടോ ബന്ധുക്കളോടോ ഒരിക്കലെങ്കിലും നമ്മൾ ഈ ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ടാകും. ഇതിനെല്ലാം ഉത്തരം നൽകി സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾക്ക് വഴി തുറന്നിരിക്കുകയാണ് സിഎക്കാരിയായ യുവതി. താനും പങ്കാളിയുമടങ്ങുന്ന കുടുംബത്തിന്റെ പ്രതിമാസ ചെലവ് മാത്രം 82,000 രൂപ വരുമെന്നാണ് മീനൽ ഗോയൽ എന്ന സിഎക്കാരി പറയുന്നത്.

ലിങ്ക്ഡിഇന്നിലായിരുന്നു ബെംഗളൂരുവിലെ ജീവിതചെലവ് മീനൽ പങ്കുവെച്ചത്. പോസ്റ്റിൽ പങ്കുവെച്ചിരിക്കുന്ന വിവരമനുസരിച്ച് വാടക ഇനത്തിൽ മാത്രം 37,000 രൂപയാണ് ചെലവ്. രണ്ട് ബെഡ്റൂമോടുകൂടിയ അപാർട്മെന്റിനാണ് ഈ തുക നൽകേണ്ടി വരുന്നത്. പലചരക്ക് സാധനങ്ങൾക്കും ഭക്ഷണത്തിനുമായി 15,000 രൂപയും ചെലവാകുന്നു. യാത്ര ചെലവുകൾക്ക് രണ്ടാളുകൾക്കുമായി ചെലവാകുന്നത് 5000 രൂപയും വൈദ്യുതി, വെള്ളം തുടങ്ങിയവയ്ക്ക് 4000 രൂപയും ചെലവാക്കുന്നു. ഇതിന് പുറമെ പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നതിനും ജിം മെമ്പർഷിപ്പ് പോലെയുള്ള കാര്യങ്ങൾക്കുമായി 17,000 രൂപയും പ്രതിമാസം മാറ്റിവെക്കുന്നു.
ഇത്തരത്തിൽ 82,000 രൂപ വരുന്ന പ്രതിമാസ ചെലവ് ഒരു വർഷം ആകുമ്പോഴേക്കും 9,84,000 രൂപയാകും. രണ്ട് പേർ മാത്രമടങ്ങുന്ന ഒരു കുടുംബത്തിന്റെ ചെലവ് എത്രത്തോളം വരും ബെംഗളൂരുവിലെന്ന് വ്യക്തമാക്കുകയാണ് മീനൽ ഗോയർ തന്റെ ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെ. എന്നാൽ മീനലിന്റെ പോസ്റ്റ് ലിങ്ക്ഡ്ഇന്നിൽ സമ്മിശ്ര പ്രതികരണങ്ങൾക്കാണ് വഴി തുറന്നതും.
വരുമാനവുമായി ഏറ്റവും അധികം ചേർന്ന് കിടക്കുന്നതാണ് ജീവിതശൈലി ചെലവുകളെന്നാണ് ഒരാളുടെ നിരീക്ഷണം. പ്രതിമാസം 25,000 രൂപ വരുമാനമുള്ള ആളുകൾക്കും അതിജീവിക്കാനും കുടുംബം നോക്കാനും സാധിക്കുന്നുണ്ടെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ഈ ചെലവുകൾ 90000ൽ നിന്ന് നേരെ പകുതിയായ 45000 ആക്കാൻ സാധിക്കുമെന്നും ബാക്കി തുക സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ വഴി ഓരോ മാസവും നിക്ഷേപിക്കുന്നത് അഞ്ച് വർഷത്തിനുള്ളിൽ ഗണ്യമായ വരുമാനം നേടാൻ സഹായിക്കുമെന്നും ഉപയോക്താവ് അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ സിലിക്കൺ വാലി എന്ന നിലയിൽ ബെംഗളൂരുവിന്റെ പ്രശസ്തി അധിക സാമ്പത്തിക ബാധ്യതയുമായി വരുന്നതായി മറ്റൊരാൾ അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ ജീവിതശൈലി ചെലവുകളുടെ കാര്യത്തിൽ നാലാം സ്ഥാനത്താണ് ബെംഗളൂരു. ഏറ്റവുമധികം ചെലവ് മുംബൈയിലാണ്. ന്യൂഡൽഹി, ചെന്നൈ നഗരങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
More From GoodReturns

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

സ്വാതന്ത്ര്യദിന അവധി: മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് മുന്നറിയിപ്പ്; NAV കട്ട്-ഓഫ് സമയത്തിൽ മാറ്റം വരുന്നു!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!



Click it and Unblock the Notifications