ബെംഗളൂരു: ആർ.വി റോഡ് മുതൽ ബൊമ്മസന്ദ്ര വരെയുള്ള ബെംഗളൂരു മെട്രോയുടെ യെല്ലോ ലൈനിൽ യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് പുതിയ ബസ് സ്റ്റോപ്പുകൾ സ്ഥാപിക്കുന്നു. മെട്രോ സ്റ്റേഷനുകളിൽ നിന്ന് മറ്റ് സ്ഥലങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനായി ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡും ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷനും സംയുക്തമായാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
ബയോക്കോൺ ഹെബ്ബഗോഡി, ബേരതന അഗ്രഹാര, സിംഗസന്ദ്ര, ഹോംഗസന്ദ്ര, സെൻട്രൽ സിൽക്ക് ബോർഡ്, ആർ.വി റോഡ് എന്നീ സ്റ്റേഷനുകളിൽ പുതിയ ബസ് സ്റ്റോപ്പുകൾ പ്രവർത്തനസജ്ജമായതായി ബി.എം.ആർ.സി.എൽ അറിയിച്ചു. ഇലക്ട്രോണിക് സിറ്റി, ഹോസ റോഡ്, രാഗിഗുഡ്ഡ എന്നീ സ്ഥലങ്ങളിലെ നിലവിലുള്ള ബസ് സ്റ്റോപ്പുകൾ മെട്രോ സ്റ്റേഷനുകൾക്ക് തൊട്ടടുത്തേക്ക് മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതുവഴി യാത്രക്കാർക്ക് മെട്രോയിൽ നിന്ന് ഇറങ്ങി ബസ് കയറാനുള്ള ദൂരം കുറയ്ക്കാൻ സഹായിക്കും.

കഴിഞ്ഞ ഓഗസ്റ്റിലാണ് ബെംഗളൂരു മെട്രോയുടെ (നമ്മ മെട്രോ) പുതിയ യെല്ലോ ലൈന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്. ആര്‍വി റോഡ് മുതല്‍ ബൊമ്മസാന്ദ്ര വരെ 19 കിലോമീറ്റര്‍ നീളത്തിലുള്ള പുതിയ മെട്രോ പാതയാണ് പ്രധാനമന്ത്രി തുറന്നുകൊടുത്തത്. 5,056.99 കോടി രൂപ മുടക്കിയാണ് യെല്ലോ ലൈന്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ആര്വിറോഡ്, ഹൊസ റോഡ്, കുട്ലു ഗേറ്റ്, ബൊമ്മനഹള്ളി, ഇലക്ട്രോണിക് സിറ്റി തുടങ്ങി 16 സ്റ്റേഷനുകള്‍ ഈ റൂട്ടിലുണ്ട്.
പൂര്‍ണമായും ആകാശപ്പാതയിലൂടെയുള്ള ഈ മെട്രോ സര്‍വീസ് നഗരത്തിലെ വൻ ഗതാഗത കുരുക്ക് കുറയ്ക്കുന്നതിന് ഒരുപരിധിവരെ സഹായമായിട്ടുണ്ട്. നിലവില്‍ ഈ റൂട്ടില്‍ പ്രതിദിനം ഒരു ലക്ഷത്തിലേറെ പ്പേര് യാത്രചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍. യെല്ലോ ലൈനിനു പുറമേ ഗ്രീന്‍, പര്‍പ്പിള്‍ ലൈനുകളാണ് ബെംഗളൂരു മെട്രോയ്ക്ക് ഉള്ളത്.
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications
