നിങ്ങൾ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാറുണ്ടോ? ഏതെല്ലാം കാർഡുകളാണ് കൈവശമുള്ളത്? ഇന്ന് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാത്തവരുടെ എണ്ണം വളരെ കുറവാണ്. മികച്ച ഓഫറുകളും ആനുകൂല്യങ്ങളും നൽകുന്ന ക്രെഡിറ്റ് കാർഡുകളാണ് ആളുകൾ തിരഞ്ഞെടുക്കുന്നത്. അതായത് വിവിധ ഡിസ്കൗണ്ടുകൾ, ക്യാഷ്ബാക്കുകൾ, റിവാർഡ് പോയിൻ്റുകൾ, എയർപോർട്ട്/റെയിൽവേ ലോഞ്ച് ആക്സസ്, സിനിമാ ടിക്കറ്റുകളിലെ ഓഫറുകൾ തുടങ്ങി നിരവധി ഓഫറുകളാണ് പല ക്രെഡിറ്റ് കാർഡും വാഗ്ദാനം ചെയ്യുന്നത്.
മികച്ച ക്യാഷ്ബാക്കുകൾ നൽകുന്ന ക്രെഡിറ്റ് കാർഡുകൾ ഏതെല്ലാമാണ്. 2025ലേയ്ക്ക് നിർദ്ദേശിക്കാവുന്ന മൂന്ന് കിടിലൻ ക്രെഡിറ്റ് കാർഡുകളാണ് ക്യാഷ്ബാക്ക് എസ്.ബി.ഐ കാർഡ്, സ്വിഗ്ഗി എച്ചി.ഡി.എഫ്.സി ബാങ്ക് ക്രെഡിറ്റ് കാർഡ്, എച്ച്.എസ്.ബി.സി ലൈവ് പ്ലസ് ക്രെഡിറ്റ് കാർഡ് എന്നിവ. ഓരോന്നിന്റെയും സവിശേഷതകൾ പരിശോധിക്കാം...
ക്യാഷ്ബാക്ക് എസ്.ബി.ഐ കാർഡ്
മികച്ച ക്യാഷ്ബാക്ക് നൽകുന്ന ഏറ്റവും ജനപ്രിയമായ ക്രെഡിറ്റ് കാർഡുകളിലൊന്നാണ് കാഷ്ബാക്ക് എസ്.ബി.ഐ കാർഡ്. ഓൺലൈനിൽ മാത്രമല്ല ഓഫ്‌ലൈൻ പർച്ചേസുകൾക്കും ക്യാഷ്ബാക്ക് ലഭിക്കും.
1. ഓൺലൈൻ ചെലവുകൾക്ക് 5% ക്യാഷ്ബാക്കും ഓഫ്‌ലൈൻ ചെലവുകൾക്ക് 1% ക്യാഷ്ബാക്കും ലഭിക്കും. പരമാവധി ഒരു സൈക്കിളിൽ 5,000 വരെ ക്യാഷ്ബാക്ക് ലഭിക്കും.
2. വാലറ്റ് ലോഡുകൾ, വാടക/വസ്തു മാനേജ്മെൻ്റ്, ജ്വല്ലറി, സ്കൂൾ, വിദ്യാഭ്യാസ സേവനങ്ങൾ, യൂട്ടിലിറ്റികൾ, ഇൻഷുറൻസ് പ്രീമിയങ്ങൾ, റെയിൽവേ ഇടപാടുകൾ എന്നിവയ്ക്ക് ക്യാഷ്ബാക്ക് ലഭിക്കില്ല.
3. 500 മുതൽ രൂപ. 3,000 രൂപ വരെയുള്ള ഇടപാടുകൾക്ക് ഇന്ത്യയിലെ എല്ലാ പെട്രോൾ പമ്പുകളിലും 1% ഇന്ധന സർചാർജ് ഒഴിവാക്കും. പരമാവധി 100 രൂപ വരെയാണ് ഒരു മാസത്തിൽ ഒഴിവാക്കുന്ന സർചാർജ്.
4. പ്രതിമാസ സ്റ്റേറ്റ്മെൻ്റ് ജനറേഷൻ കഴിഞ്ഞ് രണ്ട് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ കാർഡ് ഉടമയുടെ എസ്.ബി.ഐ കാർഡ് അക്കൗണ്ടിലേക്ക് ക്യാഷ്ബാക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യപ്പെടും.
5. ജോയിൻ ചെയ്യുന്നതിനും വാർഷിക ഫീസിനും 999 + ടാക്സ് ഈടാക്കും.
6. ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ പ്രത്യേക സെയിൽ നടക്കുമ്പോൾ ഈ കാർഡിലൂടെ 10% ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കില്ല.

സ്വിഗ്ഗി എച്ചി.ഡി.എഫ്.സി ബാങ്ക് ക്രെഡിറ്റ് കാർഡ്
ഭക്ഷണം കഴിക്കുമ്പോൾ മികച്ച ക്യാഷ്ബാക്ക് നൽകുന്ന കിടിലൻ കാർഡാണ് സ്വിഗ്ഗി എച്ചി.ഡി.എഫ്.സി ബാങ്ക് ക്രെഡിറ്റ് കാർഡ്. 10% വരെ ക്യാഷ്ബാക്ക് ലഭിക്കും.
1. സ്വിഗ്ഗി ആപ്പിൽ 10% ക്യാഷ്ബാക്ക് ലഭിക്കും
2. മറ്റു വിഭാഗങ്ങളിലും ഓഫർ നൽകും. അതായത് വസ്ത്രങ്ങൾ, ഡിപ്പാർട്ട്‌മെൻ്റ് സ്റ്റോറുകൾ, ഇലക്ട്രോണിക്‌സ്, എന്റ്ർടെയ്ൻമെന്റ്, മരുന്ന്, പേഴ്‌സണൽ കെയർ, ലോക്കൽ ക്യാബുകൾ, ഓൺലൈൻ പെറ്റ് സ്റ്റോറുകൾ, ഡിസ്‌കൗണ്ട് സ്റ്റോറുകൾ (ഫ്ലിപ്കാർട്ട്, ആമസോൺ, മീഷോ, അജിയോ) തുടങ്ങിയവയ്ക്ക് 5% വരെ ക്യാഷ്ബാക്ക് ലഭിക്കും. പരമാവധി ലഭിക്കുന്ന ക്യാഷ്ബാക്ക് 1,500 രൂപയാണ്.
4. കാർഡ് ആക്ടിവേറ്റായാൽ കോംപ്ലിമെൻ്ററി സ്വിഗ്ഗി വൺ മെമ്പർഷിപ്പ് ലഭിക്കും.
5. ജോയിൻ ചെയ്യുന്നതിനും വാർഷിക ഫീസിനും 500 + ടാക്സ് നൽകണം.
എച്ച്.എസ്.ബി.സി ലൈവ് പ്ലസ് ക്രെഡിറ്റ് കാർഡ്
ഈ കാർഡിലൂടെ വിവിധ തരം ആവശ്യങ്ങൾ നിറവേറ്റാം.
1. എല്ലാ ഡൈനിംഗ്, ഫുഡ് ഡെലിവറി, ഗ്രോസറി ആവശ്യങ്ങൾക്കായി 1000 രൂപ വരെ ചിലവാക്കിയാൽ 10% ക്യാഷ്ബാക്ക് ലഭിക്കും.
2. യൂട്ടിലിറ്റികൾ, നികുതി പേയ്‌മെൻ്റുകൾ, വാടക, മറ്റ് പ്രോപ്പർട്ടി മാനേജ്‌മെൻ്റ് ഫീസ്, ആഭരണങ്ങൾ, ഇൻഷുറൻസ് പ്രീമിയങ്ങൾ, ഇന്ധനം, വാലറ്റ് ലോഡുകൾ, വിദ്യാഭ്യാസം, സർക്കാർ പേയ്‌മെൻ്റുകൾ, ടോൾ ഫീസ്, ചാരിറ്റി, മൊത്തവ്യാപാര ക്ലബ്ബുകൾ തുടങ്ങിയവയ്ക്ക് ഓഫറുകളില്ല.
3. നാല് കോംപ്ലിമെൻ്ററി ഡൊമസ്റ്റിക് എയർപോർട്ട് ലോഞ്ച് ആക്സസ് ലഭിക്കും. (ഒരു പാദത്തിൽ ഒന്ന്).
4. ജോയിനിംഗ് ഫീസും വാർഷിക ഫീസും 999 + ടാക്സ് ഈടാക്കും. മുൻ വർഷത്തിൽ 2 ലക്ഷം വരെ ചിലവഴിച്ചിട്ടുണ്ടെങ്കിൽ വാർഷിക ഫീസ് ഒഴിവാക്കും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications