ഏറ്റവും പഴക്കം ചെന്ന സാമ്പത്തിക നിക്ഷേപമാണ് സ്ഥിര നിക്ഷേപം. നിശ്ചിത തുക നിശ്ചിത മാസത്തേക്ക് മുൻകൂട്ടി നിക്ഷേപിച്ച പലിശയിൽ നിക്ഷേപം നടത്തുന്നു. കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപിച്ച തുകയും അതിന്‍റെ പലിശയും തിരികെ ലഭിക്കും. അതായത് പണം നിക്ഷേപിച്ചാൽ പിന്നെ നിങ്ങൾ ഒന്നും ചെയ്യേണ്ടതില്ല. പലിശ താനെ ലഭിക്കും. മികച്ച സുരക്ഷയും സ്ഥിര നിക്ഷേപങ്ങൾ വാഗ്ധാനം ചെയ്യുന്നുണ്ട്.
പണം നിക്ഷേപിക്കുന്ന ബാങ്കും തിരഞ്ഞെടുക്കുന്ന കാലാവധിക്കും അനുസരിച്ച് സ്ഥിര നിക്ഷേപത്തിന്‍റെ പലിശ നിരക്കുകളിൽ മാറ്റങ്ങളുണ്ടാകും. അതുകൊണ്ടുതന്നെ നിക്ഷേപം നടത്തുന്നതിന് മുൻപ് വിവിധ ബാങ്കുകളുടെ പലിശ നിരക്കുകൾ താരതമ്യം ചെയ്യേണ്ടത് അത്യാവശ്യമാണ്. മൂന്ന് വർഷത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് മികച്ച പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന മുൻനിര സ്വകാര്യ, പൊതുമേഖലാ ബാങ്കുകളുടെ വിശദാംശങ്ങൾ നമുക്ക് പരിശോധിക്കാം. പലിശ മുതിർന്ന പൗരന്മാർക്കുള്ളതല്ല. ഒരു ലക്ഷം രൂപയുടെ നിക്ഷേപത്തിന് കാലാവധി പൂർത്തിയാതുമ്പോൾ എത്ര രൂപ പലിശ ലഭിക്കുമെന്നും അറിയാം.
ഇൻഡസ്ഇൻഡ് ബാങ്ക്: മൂന്ന് വർഷത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ഇൻഡസ്ഇൻഡ് ബാങ്ക് 6.65 ശതമാനം മത്സരാധിഷ്ഠിത പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു, ഇത് സ്വകാര്യ ബാങ്കുകളിൽ ഏറ്റവും മികച്ച തിരഞ്ഞെടുപ്പാക്കി മാറ്റുന്നു. ഈ നിരക്ക് അനുസരിച്ച്, ഒരു ലക്ഷം രൂപ നിക്ഷേപിക്കുമ്പോൾ 19,950 രൂപ പലിശ നേടാം.
ഐസിഐസിഐ ബാങ്ക്: 3 വർഷത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് ഐസിഐസിഐ ബാങ്ക് 6.6 ശതമാനം പലിശ വാഗ്ധാനം ചെയ്യുന്നു. ഒരു ലക്ഷം രൂപയുടെ നിക്ഷേപം കാലാവധി പൂർത്തിയാകുമ്പോൾ 1,19,800 രൂപയായി വളരും.

ആക്സിസ് ബാങ്ക്: 6.6 ശതമാനം പലിശയാണ് ആക്സിസ് ബാങ്ക് നൽകുന്നത്. 1 ലക്ഷം രൂപ നിക്ഷേപിച്ചാൽ 3 വർഷം കഴിയുമ്പോൾ 19,800 രൂപ പലിശ നേടാം.
കൊട്ടക് മഹീന്ദ്ര ബാങ്ക്: 3 വർഷത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് ബാങ്ക് 6.4 ശതമാനം പലിശ വാഗ്ധാനം ചെയ്യുന്നു. ഒരു ലക്ഷം രൂപയുടെ നിക്ഷേപം കാലാവധി പൂർത്തിയാകുമ്പോൾ 1,19,200 രൂപയായി വളരും.
എച്ച്ഡിഎഫ്‌സി ബാങ്ക്: മൂന്ന് വർഷത്തെ എഫ്‌ഡിക്ക് 6.4 ശതമാനം പലിശ എച്ച്ഡിഎഫ്‌സി വാഗ്ദാനം ചെയ്യുന്നു. അതായത് കാലാവധി പൂർത്തിയാകുമ്പോൾ ഒരു ലക്ഷം രൂപ 1,19,200 രൂപയായി മാറും.
ബാങ്ക് ഓഫ് ബറോഡയും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയും: രണ്ട് ബാങ്കുകളും മൂന്ന് വർഷത്തെ കാലാവധിയുള്ള എഫ്‌ഡികൾക്ക് 6.4 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഒരു ലക്ഷം രൂപയുടെ എഫ്‌ഡി 1,19,200 രൂപയായി വളരും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: മൂന്ന് വർഷത്തെ എഫ്‌ഡിക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 6.3 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു, ഇത് കാലാവധി പൂർത്തിയാകുമ്പോൾ ഒരു ലക്ഷം രൂപ 1,18,900 രൂപയായി വളരും.
കാനറ ബാങ്കും പഞ്ചാബ് നാഷണൽ ബാങ്കും: മൂന്ന് വർഷത്തെ എഫ്‌ഡിക്ക് രണ്ട് 6.25 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. അതായത് കാലാവധി പൂർത്തിയാകുമ്പോൾ ഒരു ലക്ഷം രൂപ 1,18,750 രൂപയായി മാറും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications