മാസം ആയിരമോ, അഞ്ഞൂറോ രൂപയില്‍ ആരംഭിക്കുന്ന റീട്ടെയില്‍ നിക്ഷേപ പദ്ധകളുമുണ്ട്. പ്രതിമാസം വെറും 1000 രൂപ മാത്രം മാറ്റി വയ്ക്കേണ്ടി വരുന്ന അഞ്ച് നിക്ഷേപ വഴികളെക്കുറിച്ചാണ് ഇവിടെ പറയാന്‍ പോകുന്നത്.
കൈയ്യില്‍ വലിയൊരു തുകയുണ്ടാകുന്നത് വരെ കാത്തിരിക്കേണ്ടതില്ല എന്നത് തന്നെയാണ് നിക്ഷേപ പദ്ധതികളുടെ പ്രധാന ആകര്‍ഷണം. നിക്ഷേപിച്ചു തുടങ്ങുവാന്‍ നമ്മുടെ കൈയ്യില്‍ വലിയ തുക ഒറ്റയടിക്ക് വേണമെന്നില്ല എന്ന് ചുരുക്കം. എന്നാല്‍ വസ്തു വാങ്ങുന്നത് പോലെ വലിയ തുക ആദ്യം തന്നെ ആവശ്യമായി വരുന്ന വന്‍കിട നിക്ഷേപ പദ്ധതികളും ഉണ്ട് കേട്ടോ.
പറഞ്ഞു വരുന്നത് എന്റെ കൈയ്യില്‍ ചെറിയ തുകയേ ഉള്ളൂ എന്ന് വിചാരിച്ച് നിക്ഷേപത്തെക്കുറിച്ച് ചിന്തിക്കാതെ ഇരിക്കരുത് എന്നാണ്. മാസം ആയിരമോ, അഞ്ഞൂറോ രൂപയില്‍ ആരംഭിക്കുന്ന റീട്ടെയില്‍ നിക്ഷേപ പദ്ധകളുമുണ്ട്. പ്രതിമാസം വെറും 1000 രൂപ മാത്രം മാറ്റി വയ്ക്കേണ്ടി വരുന്ന അഞ്ച് നിക്ഷേപ വഴികളെക്കുറിച്ചാണ് ഇവിടെ പറയാന്‍ പോകുന്നത്.
ഓഹരികള്‍
മാസം ആയിരം രൂപ മാത്രം മുടക്കിയാലും നിങ്ങള്‍ക്ക് ഓഹരികളില്‍ നിക്ഷേപിക്കുവാനും മികച്ച പോര്‍ട്ടോ ഫോളിയോ ഉണ്ടാക്കുവാനും സാധിക്കും. നമ്മള് നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്ന തുകയ്ക്ക് ലഭ്യമാകുന്ന നിരവധി ഓഹരികള്‍ വിപണിയില്‍ ലഭ്യമാണ്. മികച്ച വിപണി ഗവേഷണത്തിലൂടെ യുക്തിപൂര്‍വം നിക്ഷേപം നടത്തുവാന്‍ സാധിച്ചാല്‍ ഉറപ്പായും മികച്ച ഫലം നേടുവാന്‍ സാധിക്കും.
മ്യൂച്വല്‍ ഫണ്ടുകള്‍
മാസം 500 രൂപ കൈയ്യിലുണ്ടെങ്കില്‍ നമുക്ക് മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിച്ചു തുടങ്ങാം. 500 രൂപയോ 1000 രൂപയോ മാത്രം നിക്ഷേപിച്ചാലും മികച്ച മൂല്യമുള്ള ഓഹരികള്‍ കൈയ്യാളാന്‍ മ്യൂച്വല്‍ ഫണ്ടിലൂടെ സാധിക്കും. മിക്ക മ്യൂച്വല്‍ ഫണ്ട് സ്കീമുകളും സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനുകള്‍ അഥവാ എസ്ഐപികള്‍ നിക്ഷേപകര്‍ക്കായി വാഗ്ദാനം ചെയ്യുന്നുണ്ട്. എല്ലാ മാസങ്ങളിലും തുടര്‍ച്ചയായി ഒരു നിശ്ചിത തുക നിക്ഷേപിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയാണിത്. ഇക്വിറ്റികള്‍ക്ക് പുറമേ നിങ്ങള്‍ കടപ്പത്രങ്ങളിലും മ്യൂച്വല്‍ ഫണ്ടുകളിലൂടെ നിക്ഷേപിക്കുവാന്‍ സാധിക്കും.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട്
നമ്മുടെ പണം നിക്ഷേപിക്കുന്നതിനുള്ള ഏറ്റവും റിസ്ക് സാധ്യത കുറഞ്ഞ വഴിയാണിത്. പബ്ലിക് പ്രൊവിഡന്റ് ഫണ്ടില്‍ നിക്ഷേപിക്കുകയാണെങ്കില്‍ നിലവില്‍ നിങ്ങള്‍ക്ക് പ്രതിവര്‍ഷം 7.1 ശതമാനം നിരക്കില്‍ പലിശ ലഭിക്കും. വരുമാന നികുതി ഒഴിവാക്കുവാനാണ് മിക്കവരും ഇത് ഉപയോഗപ്പെടുത്തുന്നത്. എന്തെന്നാല്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഈ പദ്ധതിയ്ക്ക് ഇന്‍കം ടാക്സ് ആക്ട്, 1961ലെ സെക്ഷന്‍ 80C പ്രകാരം പ്രതിവര്‍ഷം 1.5 ലക്ഷം രൂപവരെ വരുമാന നികുതിയില്‍ ഒഴിവ് ലഭിക്കും 15 വര്‍ഷത്തെ ലോക്ക് ഇന്‍ പീരിഡും ഈ പദ്ധതിയ്ക്കുണ്ട്. മാസം 1000 രൂപ വച്ച് പബ്ലിക് പ്രൊവിഡന്റ് ഫണ്ടില്‍ നിക്ഷേപിക്കുന്ന ഒരു നിക്ഷേപകന് 15 വര്‍ഷം കഴിയുമ്പോള്‍ 180000 രൂപയാണ് നിക്ഷേപിച്ചിട്ടുണ്ടാവുക. അയാള്‍ക്ക് നികുതി ഇളവുകളോടെ 325457 രൂപ ലോക്ക് ഇന്പിരീഡിന് ശേഷം ലഭിക്കും.
റെക്കറിംഗ് ടേം ഡെപ്പോസിറ്റുകള്‍
മിക്ക ബാങ്കുകളും റെക്കറിംഗ് ടേം ഡെപ്പോസിറ്റ് എന്ന പേരില്‍ ഒരു സേവനം ഉപയോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്യുന്നുണ്ട്. ഓരോ മാസവും ഒരു നിശ്ചിത തുക നമുക്ക് ഇത് പ്രകാരം ബാങ്കില്‍ നിക്ഷേപിക്കാം. ഡെപ്പോസിറ്റ് അക്കൗണ്ടുകള്‍ക്ക് ബാധകമായ നിരക്കില്‍ നമുക്ക് നിക്ഷേപത്തിന് അനുസരിച്ച പലിശയും ലഭിക്കും. പ്രതിവര്‍ഷം 3-9 ശതമാനം വരെയാണ് പലിശ നിരക്ക്. സിറോ റിസ്കില്‍ നിക്ഷേപം ആഗ്രിക്കുന്നവര്ക്കുള്ള മികച്ച തിരഞ്ഞെടുപ്പാണിത്.
നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്
സര്‍ക്കാര്‍ പദ്ധതിയായ നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് അഥവാ എന്എസ്സിയില് മുതല്‍ തുയ്ക്കും പലിശയ്ക്കും പരിപൂര്‍ണ സുരക്ഷയുണ്ട്. നിലവില്‍ 5 വര്‍ഷത്തേക്ക് നിക്ഷേപിക്കുമ്പോള്‍ 6.80 ശതമാനമാണ് എന്എസ്സിയിലെ പലിശ നിരക്ക്. ഏതെങ്കിലും പൊതുമേഖലാ ബാങ്കില്‍ നിന്നോ, സ്വകാര്യ ബാങ്കുകളായ എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവടങ്ങളില്‍ നിന്നോ എന്എസ്സി വാങ്ങിക്കാവുന്നതാണ്. ഇതില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് ഇന്‍കംടാക്സ് ആക്ടിന് കീഴില്‍ നികുതിയിളവ് ലഭിക്കുകയും ചെയ്യും.
അപ്പോള്‍ ഇനി നിങ്ങള്‍ പണത്തെപ്പറ്റി ആശങ്കപ്പെടേണ്ട, ഇന്ന് തന്നെ നിക്ഷേപിച്ചു തുടങ്ങിക്കോളൂ.
More From GoodReturns

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications