ഉറപ്പായ വരുമാനവും കുറഞ്ഞ റിസ്കും നൽകുന്ന സ്ഥിര നിക്ഷേപങ്ങളാണ് ഒരു പ്രിയപ്പെട്ട സാമ്പത്തിക നിക്ഷേപ തിരഞ്ഞെടുപ്പാണ്. എന്നാൽ കാലാവധി, നിക്ഷേപിക്കുന്ന ബാങ്ക് തുടങ്ങിയവയെ ആശ്രയിച്ച് പലിശ നിരക്കിൽ മാറ്റങ്ങളുണ്ടാകും. അതുകൊണ്ടുതന്നെ നിക്ഷേപം നടത്തുന്നതിന് മുൻപ് വിവിധ ബാങ്കുകളുടെ പലിശ നിരക്കുകൾ പരിശോധിക്കണം.
ഒരു കോടി രൂപ വരെയുള്ള മൂന്ന് വർഷത്തെ സ്ഥിര നിക്ഷേപത്തിന് മികച്ച പലിശ വാഗ്ധാനം ചെയ്യുന്ന സ്വകാര്യ, പൊതുമേഖലാ ബാങ്കുകളുടെ വിശദാംശങ്ങൾ നമുക്ക് പരിശോധിക്കാം. നിരക്കുകൾ സാധാരണ നിക്ഷേപകരുടേതാണ്. അതേസമയം തന്നെ 1 ലക്ഷം രൂപയുടെ നിക്ഷേപത്തിന് കാലാവധി പൂർത്തിയാകുമ്പോൾ എത്ര രൂപ പലിശ ലഭിക്കുമെന്നും നോക്കാം. സെപ്റ്റംബർ 5 ലെ ബാങ്ക്ബസാർ സമാഹരിച്ച ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
ഇൻഡസ്ഇൻഡ് ബാങ്ക്: ഇൻഡസ്ഇൻഡ് ബാങ്ക് മൂന്ന് വർഷത്തെ സ്ഥിര നിക്ഷേപത്തിന് 6.75 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഇത് സ്വകാര്യ ബാങ്കുകളിൽ ഏറ്റവും മികച്ച പലിശ നിരക്കാണ്. ഈ നിരക്കിൽ ഒരു ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം മൂന്ന് വർഷത്തിനുള്ളിൽ 1,20,250 രൂപയായി വളരും.
ആക്സിസ് ബാങ്ക്: ആക്സിസ് ബാങ്ക് 3 വർഷത്തെ എഫ്ഡിക്ക് 6.6 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഈ നിരക്കിൽ, ഒരു ലക്ഷം രൂപയുടെ നിക്ഷേപം മൂന്ന് വർഷത്തിന് ശേഷം 1,19,800 രൂപയായി വളരും.
ഐസിഐസിഐ ബാങ്ക്: 3 വർഷത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് ബാങ്ക് 6.6 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഈ നിരക്കിൽ, ഒരു ലക്ഷം രൂപയുടെ നിക്ഷേപം മൂന്ന് വർഷത്തിന് ശേഷം 1,19,800 രൂപയായി വളരും.

എച്ച്.ഡി.എഫ്.സി ബാങ്ക്/ കൊട്ടക് മഹീന്ദ്ര ബാങ്ക്: രണ്ട് ബാങ്കുകളും 6.4 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. അതായത് കാലാവധി പൂർത്തിയാകുമ്പോൾ ഒരു ലക്ഷം രൂപ 1,19,200 രൂപയായി മാറും.
ബാങ്ക് ഓഫ് ബറോഡ/ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ: രണ്ട് പൊതുമേഖലാ ബാങ്കുകളും മൂന്ന് വർഷത്തെ കാലാവധിയുള്ള എഫ്‌ഡികൾക്ക് 6.4 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഒരു ലക്ഷം രൂപയുടെ എഫ്‌ഡി 1,19,200 രൂപയായി വളരും. പൊതുമേഖലാ ബാങ്കുകളിൽ, ഈ ബാങ്കുകളാണ് ഏറ്റവും മികച്ച നിരക്ക് വാഗ്ദാനം ചെയ്യുന്നത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: മൂന്ന് വർഷത്തെ എഫ്‌ഡിക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 6.3 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഇത് കാലാവധി പൂർത്തിയാകുമ്പോൾ ഒരു ലക്ഷം രൂപ 1,18,900 രൂപയായി വളരും.
പഞ്ചാബ് നാഷണൽ ബാങ്ക്/ കാനറ ബാങ്ക്: മൂന്ന് വർഷത്തെ കാലാവധിയുള്ള എഫ്‌ഡികൾക്ക് രണ്ട് ബാങ്കുകളും 6.25 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഒരു ലക്ഷം രൂപയുടെ നിക്ഷേപം 1,18,750 രൂപയായി വളരും.
സുരക്ഷ
ആർബിഐ അനുബന്ധ സ്ഥാപനമായ ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ, 5 ലക്ഷം രൂപ വരെയുള്ള സ്ഥിര നിക്ഷേപങ്ങളിലെ നിക്ഷേപങ്ങൾക്ക് ഗ്യാരണ്ടി നൽകുന്നു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
