ഓണം ഇങ്ങെത്താറായി. ഇനി ചുരുക്കം ദിവസങ്ങൾ മാത്രമാണുള്ളത്. ഈ ഓണത്തിന് ഒരു അടിപൊളി കാർ വാങ്ങിയാലോ..? കാരണം ഉത്സവ സീസണിൽ കാർ വാങ്ങുന്നവർക്ക് ബാങ്കുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ആവേശകരമായ ലോൺ ഓഫറുകൾ പ്രതീക്ഷിക്കാം. പൂജ്യം ഫോർക്ലോഷർ ചാർജുകൾ, വഴക്കമുള്ള തിരിച്ചടവ് ഓപ്ഷനുകൾ, പൂജ്യം പ്രോസസ്സിംഗ് ഫീസ്, ഉയർന്ന ക്രെഡിറ്റ് സ്കോറുകൾ ഉള്ളവർക്ക് കൂടുതൽ കിഴിവുകൾ തുടങ്ങിയ ആനുകൂല്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. എന്നിരുന്നാലും, നിങ്ങളുടെ ബജറ്റിനുള്ളിൽ ഏറ്റവും മികച്ച കാർ ലോൺ കണ്ടെത്തുന്നതിന് നിബന്ധനകളും വ്യവസ്ഥകളും ശ്രദ്ധാപൂർവ്വം അവലോകനം ചെയ്യേണ്ടത് അത്യാവശ്യമാണ്.
ഓഗസ്റ്റ് 19 ലെ ബാങ്ക് വെബ്‌സൈറ്റുകളിൽ നിന്നുള്ള ഡാറ്റ പ്രകാരം, അഞ്ച് വർഷത്തെ കാലാവധിയുള്ള 10 ലക്ഷം രൂപയുടെ പുതിയ കാർ ലോണിന്, മുൻനിര പൊതു, സ്വകാര്യ ബാങ്കുകൾ 7.80 ശതമാനം മുതൽ 9.99 ശതമാനം വരെ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് ബാങ്ക് ബസാർ പറയുന്നു. അതേസയമം ഈ നിരക്കുകളിൽ മാറ്റം വരാം. കാരണം അന്തിമമായി പലിശ നിരക്ക് ലോൺ എടുക്കുന്ന വ്യക്തിയുടെ ക്രെഡിറ്റ് സ്കോറുമായി ബന്ധപ്പെട്ടരിക്കുന്നു.
പഞ്ചാബ് നാഷണൽ ബാങ്ക്: പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് അഞ്ച് വർഷത്തെ കാലാവധിയിൽ 10 ലക്ഷം രൂപയുടെ പുതിയ കാർ ലോണിന് 7.80 ശതമാനം ഈടാക്കുന്നു. ഇഎംഐ 20,181 രൂപയായിരിക്കും.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ: 10 ലക്ഷം രൂപയുടെ പുതിയ കാർ ലോണിന് അഞ്ച് വർഷത്തെ കാലാവധിയിൽ 7.90 ശതമാനം പലിശയാണ് യൂണിയൻ ബാങ്ക് ഈടാക്കുന്നത്. ഇഎംഐ 20,229 രൂപയാണ്.

കാനറ ബാങ്ക്: അഞ്ച് വർഷത്തെ കാലാവധിയുള്ള 10 ലക്ഷം രൂപയുടെ പുതിയ കാർ ലോണിന് കാനറ ബാങ്ക് 8.25 ശതമാനം ഈടാക്കുന്നു. ഇഎംഐ 20,396 രൂപയാണ്.
ബാങ്ക് ഓഫ് ബറോഡ: സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്ക് ഓഫ് ബറോഡ 10 ലക്ഷം രൂപയുടെ പുതിയ കാർ വായ്പയ്ക്ക് അഞ്ച് വർഷത്തേക്ക് 8.40 ശതമാനം പലിശ നിരക്ക് ഈടാക്കുന്നു. ഇഎംഐ 20,468 രൂപയായിരിക്കും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, അഞ്ച് വർഷത്തെ കാലാവധിയുള്ള 10 ലക്ഷം രൂപയുടെ പുതിയ കാർ ലോണിന് 9.00 ശതമാനം പലിശ നിരക്ക് ഈടാക്കുന്നു. ഇഎംഐ 20,758 രൂപയാണ്.
ഐഡിബിഐ ബാങ്ക്: അഞ്ച് വർഷത്തെ കാലാവധിയുള്ള 10 ലക്ഷം രൂപയുടെ പുതിയ കാർ ലോണിന് ഐഡിബിഐ ബാങ്ക് 8.30 ശതമാനം ഈടാക്കുന്നു. ഇഎംഐ 20,420 രൂപയാണ്.
ആക്‌സിസ് ബാങ്ക് : അഞ്ച് വർഷത്തെ കാലാവധിയുള്ള 10 ലക്ഷം രൂപയുടെ പുതിയ കാർ ലോണിന് ആക്‌സിസ് ബാങ്ക് 8.90 ശതമാനം ഈടാക്കുന്നു. ഇഎംഐ 20,710 രൂപയാണ്.
ഐസിഐസിഐ ബാങ്ക്: അഞ്ച് വർഷത്തെ കാലാവധിയുള്ള 10 ലക്ഷം രൂപയുടെ പുതിയ കാർ ലോണിന് ഐസിഐസിഐ ബാങ്ക് 9.15 ശതമാനം ഈടാക്കുന്നു. ഇഎംഐ 20,831 രൂപയാണ്.
എച്ച്ഡിഎഫ്സി ബാങ്ക്: അഞ്ച് വർഷത്തെ കാലാവധിയുള്ള 10 ലക്ഷം രൂപയുടെ പുതിയ കാർ ലോണിന് എച്ച്ഡിഎഫ്സി ബാങ്ക് 9.40 ശതമാനം ഈടാക്കുന്നു. ഇഎംഐ 20,953 രൂപയാണ്.
ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്: അഞ്ച് വർഷത്തെ കാലാവധിയുള്ള 10 ലക്ഷം രൂപയുടെ പുതിയ കാർ ലോണിന് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് 9.99 ശതമാനം ഈടാക്കുന്നു. ഇഎംഐ 21,242 രൂപയാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
