സ്വന്തമായി ഒരു വാഹനം ഉണ്ടാകുന്നത് നല്ലതാണ്. ഇഷ്ടമുള്ള സമയത്ത് ഇഷ്ടമുള്ള സ്ഥലങ്ങളിലെല്ലാം പോകാൻ സ്വന്തമായി ഒരു വാഹനം ഉണ്ടെങ്കിൽ സാധിക്കും. കുടുംബവുമായി യാത്ര ആഗ്രഹിക്കുന്നവർക്ക് കാറ് തന്നെയാണ് നല്ലത്. എന്നാൽ ഇതുവരെ കാർ വാങ്ങാത്ത ആളാണ് നിങ്ങളെങ്കിൽ, അല്ലെങ്കിൽ നിങ്ങൾ ഒരു കാർ ലോൺ അന്വേഷിക്കുകയാണെങ്കിൽ വിവിധ ബാങ്കുകൾ വാഗ്ധാനം ചെയ്യുന്ന കാർ ലോൺ പലിശ നിരക്കുകൾ പരിശോധിക്കുന്നത് വല്ലതാണ്. കാരണം കുറഞ്ഞ പലിശ നിരക്കുള്ള കാർ ലോൺ സാമ്പത്തിക ലാഭം നേടിത്തരും.
അഞ്ച് വർഷത്തെ കാലാവധിയുള്ള 10 ലക്ഷം രൂപയുടെ പുതിയ കാർ ലോണിന് പൊതു, സ്വകാര്യ ബാങ്കുകൾ 7.85 ശതമാനം മുതൽ 9.99 ശതമാനം വരെ പലിശ നിരക്കുകൾ ഈടാക്കുന്നുണ്ട്. അതേസമയം ഉപഭോക്താവിന്റെ ക്രെഡിറ്റ് പ്രൊഫൈൽ, വരുമാനം മുതലായവ കാരണം ഈ പലിശ നിരക്കിൽ ചിലപ്പോൾ മാറ്റങ്ങളുണ്ടായേക്കാം.
പഞ്ചാബ് നാഷണൽ ബാങ്ക്: പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് അഞ്ച് വർഷത്തെ കാലാവധിയുള്ള 10 ലക്ഷം രൂപയുടെ പുതിയ കാർ ലോണിന് 7.85 ശതമാനം ഈടാക്കുന്നു. ഇഎംഐ 20,205 രൂപയാണ്.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ: 5 വർഷത്തേക്ക് 7.90 ശതമാനം പലിശ നിരക്കിൽ 10 ലക്ഷം രൂപയുടെ പുതിയ കാർ ലോൺ വാഗ്ദാനം ചെയ്യുന്നു, 20,229 രൂപ ഇഎംഐയും.
ഐഡിബിഐ ബാങ്ക്: 10 ലക്ഷം രൂപയുടെ പുതിയ കാർ ലോൺ 7.95 ശതമാനം പലിശ നിരക്കിൽ അഞ്ച് വർഷത്തേക്ക് 20,252 രൂപ ഇഎംഐയിൽ വാഗ്ദാനം ചെയ്യുന്നു.

ബാങ്ക് ഓഫ് ബറോഡ : അഞ്ച് വർഷത്തെ കാലാവധിയുള്ള 10 ലക്ഷം രൂപയുടെ പുതിയ കാർ ലോണിന് ബാങ്ക് ഓഫ് ബറോഡ 8.15 ശതമാനം പലിശ ഈടാക്കുന്നു. ഇഎംഐ 20,348 രൂപയാണ്.
കാനറ ബാങ്ക്: 5 വർഷത്തേക്ക് 8.20 ശതമാനം പലിശ നിരക്കിൽ 10 ലക്ഷം രൂപയുടെ പുതിയ കാർ ലോൺ വാഗ്ദാനം ചെയ്യുന്നു, 20,372 രൂപ ഇഎംഐയും.
ഐസിഐസിഐ ബാങ്ക്: അഞ്ച് വർഷത്തെ കാലാവധിക്ക് ഐസിഐസിഐ ബാങ്ക് 8.5 ശതമാനം ഈടാക്കുന്നു. ഇഎംഐ 20,517 രൂപയാണ്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, അഞ്ച് വർഷത്തെ കാലാവധിയുള്ള 10 ലക്ഷം രൂപയുടെ പുതിയ കാർ ലോണിന് 8.75 ശതമാനം പലിശ നിരക്ക് ഈടാക്കുന്നു. ഇഎംഐ 20,638 രൂപയാണ്.
ആക്സിസ് ബാങ്ക് : അഞ്ച് വർഷത്തെ കാലാവധിക്ക് ആക്സിസ് ബാങ്ക് 8.8 ശതമാനം ഈടാക്കുന്നു. ഇഎംഐ 20,661 രൂപയാണ്.
എച്ച്ഡിഎഫ്‌സി ബാങ്ക്: 9.4 ശതമാനം ഈടാക്കുന്നു. ഇഎംഐ 20,953 രൂപയാണ്. ഇത് ഒരു റാക്ക് പലിശ നിരക്കാണ് - ഇത് ലോൺ തുക, കാലാവധി, ക്രെഡിറ്റ് സ്കോർ എന്നിവയെ ആശ്രയിച്ച് വ്യത്യാസപ്പെടുന്നു.
ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് : 9.99 ശതമാനം പലിശ നിരക്കിൽ അഞ്ച് വർഷത്തേക്ക് 10 ലക്ഷം രൂപയുടെ പുതിയ കാർ ലോൺ വാഗ്ദാനം ചെയ്യുന്നു, 21,242 രൂപ ഇഎംഐയും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

ഓഗസ്റ്റിൽ ബാങ്ക് അവധികൾ ഏറെ; പണമിടപാടുകൾ മുടങ്ങാതെ നടത്താൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!



Click it and Unblock the Notifications