സ്വന്തമായി ഒരു വാഹനം വാങ്ങണമെന്ന് ആഗ്രഹമില്ലാത്ത ആരും തന്നെ ഉണ്ടാകില്ല. എന്നാൽ അതിനായുള്ള പണം എങ്ങനെ കണ്ടെത്തും എന്നതാണ് പലരുടേയും ചിന്ത. കാറ് വാങ്ങണമെന്ന മോഹവുമായി നടക്കുന്ന ആളുകൾ ഇനി അധികം ചിന്തിച്ച് തല പുണ്ണാക്കേണ്ടതില്ല. തൊട്ടടുത്തുള്ള ബാങ്കുകളിലേക്ക് ചെന്ന് കാർ ലോണിന് അപേക്ഷിച്ചാൽ മതി. നാല് വർഷത്തെ കാലാവധിയിൽ 10 ലക്ഷം രൂപ വരെ ബാങ്കുകളിൽ നിന്നും ലോൺ ലഭിക്കും. അക്ഷയ തൃതീയ ദിവസം സ്വർണം മാത്രമല്ല, പുതിയ കാർ വാങ്ങുന്നതും നല്ലതാണ്.
വിവിധ ബാങ്കുകൾ കാർ ലോണിന് ഈടാക്കുന്ന പലിശ നിരക്ക് എത്രയാണെന്ന് നമുക്ക് പരിശോധിക്കാം.
1. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
പൊതുമേഖലാ ബാങ്കായ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ നാല് വർഷത്തെ കാലാവധിയുള്ള 10 ലക്ഷം രൂപയുടെ കാർ ലോണിന് 8.70 ശതമാനം പലിശ ഈടാക്കുന്നു. 24,565 രൂപയാണ് പ്രതിമാസ തിരിച്ചടവ്.

2. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
8.75 ശതമാനം പലിശ നിരക്കിലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും കാർ ലോൺ വാഗ്ധാനം ചെയ്യുന്നത്. 10 ലക്ഷം രൂപയുടെ ലോണിന്റെ തിരിച്ചടവ് കാലാവധി 4 വർഷം. പ്രതിമാസ തിരിച്ചടവ് തുക ഏകദേശം 24,587 രൂപയാണ്.
3. പഞ്ചാബ് നാഷണൽ ബാങ്ക്
പഞ്ചാബ് നാഷണൽ ബാങ്ക് 4 വർഷത്തെ കാലാവധിയുള്ള കാർ ലോൺ 8.5 ശതമാനം പലിശ നിരക്കിലാണ് നൽകുന്നത്. 10 ലക്ഷം രൂപ വരെ ലോൺ ലഭിക്കും. പ്രതിമാസ തിരിച്ചടവ് തുക ഏകദേശം 24,587 രൂപയാണ്.
4. കാനറ ബാങ്ക് / ഇന്ത്യൻ ബാങ്ക്
നാല് വർഷത്തെ കാലാവധിയുള്ള 10 ലക്ഷം രൂപയുടെ കാർ ലോണിന് 8.70 ശതമാനം പലിശയാണ് കാനറ ബാങ്ക് / ഇന്ത്യൻ ബാങ്ക് ഈടാക്കുന്നത്. 24,587 രൂപയാണ് പ്രതിമാസ തിരിച്ചടവ്.
5. ബാങ്ക് ഓഫ് ഇന്ത്യ
8.85 ശതമാനം പലിശ നിരക്കിലാണ് ബാങ്ക് ഓഫ് ഇന്ത്യ 10 ലക്ഷം രൂപ കാർ ലോൺ നൽകുന്നത്. നാല് വർഷത്തെ തിരിച്ചടവ് കാലാവധിയുള്ള ലോണിന്റെ ഇഎംഐ തുക 24,632 രൂപയാണ്.
6. ബാങ്ക് ഓഫ് ബറോഡ
നാല് വർഷത്തെ കാലാവധിയുള്ള 10 ലക്ഷം രൂപയുടെ പുതിയ കാർ ലോണിന് 8.90 ശതമാനം പലിശ നിരക്കാണ് ബാങ്ക് ഓഫ് ബറോഡ ഈടാക്കുന്നത്. ഇഎംഐ 24,655 രൂപയാകും.

7. ഐസിഐസിഐ ബാങ്ക്
ഐസിഐസിഐ ബാങ്ക് നാല് വർഷത്തെ കാലാവധിയുള്ള 10 ലക്ഷം രൂപയുടെ പുതിയ കാർ ലോണിന് 9.10 ശതമാനം ഈടാക്കുന്നു. ഇഎംഐ 24,745 രൂപയാകും
8. ആക്സിസ് ബാങ്ക്
10 ലക്ഷം രൂപയുടെ കാർ ലോണിന് 9.30 ശതമാനം പലിശയാണ് ആക്സിസ് ബാങ്ക് ഈടാക്കുന്നത്. നാല് വർഷത്തെ കാലാവധിയുള്ള ലോണിന്റെ പ്രതിമാസ തിരിച്ചടവ് തുക 24,835 രൂപയാകും.
9. എച്ച്ഡിഎഫ്സി ബാങ്ക്
എച്ച്ഡിഎഫ്സി ബാങ്ക് നാല് വർഷത്തെ കാലാവധിയോടെ 9.40 ശതമാനം പലിശ നിരക്കിൽ 10 ലക്ഷം രൂപയുടെ പുതിയ കാർ ലോൺ വാഗ്ദാനം ചെയ്യുന്നു. ഇഎംഐ 24,881 രൂപയാകും.
ചില ബാങ്കുകൾ കാർ ലോൺ നൽകുന്ന സമയത്ത് പ്രോസസ്സിംഗ് ചാർജുകൾ ഈടാക്കാറുണ്ട്. അതുകൊണ്ടു തന്നെ ലോൺ എടുക്കുന്നതിന് മുൻപ് ബാങ്കിന്റെ നിബന്ധനകൾ ശ്രദ്ധാപൂർവ്വം വായിക്കുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
