യാത്രകൾ ഇഷ്ടമില്ലാത്തവർ ആരുണ്ട്? പലപ്പോഴും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണമാണ് പലരും അവരുടെ സ്വപ്ന യാത്രകൾ മാറ്റിവെക്കുന്നത്. കുറഞ്ഞ ബജറ്റിൽ വിമാന യാത്ര നടത്തി വിദേശത്തേക്ക് പോവാൻ സാധിക്കുമോ? ചില ക്രെഡിറ്റ് കാർഡുകൾ കൈവശമുണ്ടെങ്കിൽ വിമാന ടിക്കറ്റ് ബുക്കിംഗുകൾ മുതൽ ഹോട്ടൽ ബുക്കിംഗ് കിഴിവ് വരെയുള്ള നിരവധി ആനുകൂല്യങ്ങൾ ഉറപ്പാക്കാം.
ഏതെല്ലാം ക്രെഡിറ്റ് കാർഡുകളാണ് നിങ്ങൾക്ക് മികച്ച വിമാന യാത്രാ അനുഭവം വാഗ്ദാനം ചെയ്യുന്നത്? ഓരോ ക്രെഡിറ്റ് കാർഡുകളെ കുറിച്ചും വിശദമായി അറിയാം;
1. എച്ച്ഡിഎഫ്സി ഇൻഫിനിയ ക്രെഡിറ്റ് കാർഡ്
ഈ ക്രെഡിറ്റ് കാർഡിന് അപേക്ഷിച്ചാൽ ജോയിംനിംഗ് ഫീസും, വാർഷിക ഫീസും 12,500 രൂപയായിരിക്കും. ഈ കാർഡിലൂടെ ആഡ്-ഓൺ കാർഡുകളും വിതരണം ചെയ്യുന്നുണ്ട്. അതിനാൽ പ്രൈമറി കാർഡ് ഉടമക്കും, ആഡ്-ഓൺ അംഗങ്ങൾക്കും പരിധിയില്ലാത്ത എയർപോർട്ട് ലോഞ്ച് ആക്‌സസ്, സ്മാർട്ട്ബൈയിൽ യാത്ര, ഷോപ്പിംഗ് ചെലവുകൾക്ക് 10x റിവാർഡ് പോയിന്റുകൾ എന്നിവ ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നുണ്ട്.
2. ആക്സിസ് അറ്റ്ലസ് ക്രെഡിറ്റ് കാർഡ്
നിങ്ങൾ അന്താരാഷ്ട്ര യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കൂ. ഈ കാർഡിൻ്റെ ജോയിനിംഗ് ഫീസും, വാർഷിക ഫീസും 5,000 രൂപയാണ്. ഈ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് യാത്രാ ചെലവുകളിൽ 2.5x EDGE മൈലുകൾ നേടാനും, പ്രതിവർഷം 12 അന്താരാഷ്ട്ര ലോഞ്ച് ആക്‌സസും 18 ആഭ്യന്തര ലോഞ്ച് ആക്‌സസും നേടാനും അനുവദിക്കുന്നു. നിങ്ങൾക്ക് വലിയ സാമ്പത്തിക പ്രതിസന്ധികൾ ഇല്ലാതാക്കാൻ ഈ കാർഡുകൾ സഹായിക്കും.

3. യെസ് മാർക്യൂ ക്രെഡിറ്റ് കാർഡ്
ഈ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുമ്പോൾ ജോയിനിംഗ് ഫീസായി 9,999 രൂപ+ നികുതി അടക്കണം. വാർഷിക പുതുക്കൽ ഫീസായി 4,999 രൂപ+ നികുതിയാണ് നൽകേണ്ടത്. പ്രൈമറി കാർഡ് ഉടമകൾക്കും, ആഡ്-ഓൺ അംഗങ്ങൾക്കും പരിധിയില്ലാത്ത അന്താരാഷ്ട്ര ലോഞ്ച് ആക്സസ് ഉറപ്പാക്കാം. മാത്രമല്ല ഒരു വർഷത്തിൽ 24 ആഭ്യന്തര ലോഞ്ച് ആക്സസും സ്വന്തമാക്കാം.
കാർഡ് അംഗങ്ങളല്ലാത്ത അതിഥികൾക്ക് എട്ട് സൗജന്യ ആഭ്യന്തര, അന്തരാഷ്ട്ര ലോഞ്ച് ആക്സസും ഉറപ്പാക്കാം. ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് 200 രൂപയുടെ ഓരോ പർച്ചേസിനും ഏകദേശം 36 റിവാർഡ് പോയിന്റുകളും, ഓഫ്‌ലൈൻ ചെലവുകളിൽ 200 രൂപ വരെയുള്ള ഓരോ പർച്ചേസുകൾക്കും ഏകദേശം 18 റിവാർഡ് പോയിന്റുകളും ലഭിക്കും.
4. ഐഡിഎഫ്സി ഫസ്റ്റ് വെൽത്ത് ക്രെഡിറ്റ് കാർഡ്
ഈ ക്രെഡിറ്റ് കാർഡിൽ ജോയിനിംഗ് ഫീസും വാർഷിക ഫീസും ഇല്ല. ഈ കാർഡ് ആക്ടിവേറ്റ് ചെയ്ത് 90 ദിവസത്തിനുള്ളിൽ 15,000 രൂപ ചെലവഴിച്ചാൽ 500 രൂപ വിലമതിക്കുന്ന ഗിഫ്റ്റ് വൗച്ചറുകൾ ലഭിക്കും. കൂടാതെ, 90 ദിവസത്തിനുള്ളിൽ അവരുടെ ആദ്യ ഇഎംഐ ഇടപാടിൽ ക്യാഷ്ബാക്ക് ലഭിക്കും. കുറഞ്ഞ ഫോറെക്സ് ചാർജുകൾ, വിമാന അപകട ഇൻഷുറൻസ്, ലോഞ്ച് ആക്‌സസ് തുടങ്ങിയ ആനുകൂല്യങ്ങളും നിങ്ങൾക്ക് നേടാം. ഫീസില്ലാതെ ഫ്രീയായി ഈ കാർഡും സ്വന്തമാക്കാം.
5. സ്റ്റാൻഡേർഡ് ചാർട്ടേഡ് ഈസ് മൈ ട്രിപ്പ് ക്രെഡിറ്റ് കാർഡ്
ഈ ക്രെഡിറ്റ് കാർഡിന് അപേക്ഷിച്ചാൽ ജോയിനിംഗ് ഫീസും വാർഷിക ഫീസും 350 രൂപയാണ്. ഇത് താരതമ്യേന കുറഞ്ഞ നിരക്കാണ്. ആഭ്യന്തര ഹോട്ടൽ ബുക്കിംഗുകളിൽ കാർഡ് ഉടമകൾക്ക് 20% വരെ കിഴിവ് ലഭിക്കും. അന്താരാഷ്ട്ര വിമാന ബുക്കിംഗുകൾക്ക് ഏകദേശം 20% കിഴിവ് ഉറപ്പാക്കാം.
ഈ 5 ക്രെഡിറ്റ് കാർഡുകളും യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് സൂക്ഷിക്കാവുന്നതാണ്. വിമാന യാത്രകൾ ചെയ്യുമ്പോൾ ടിക്കറ്റ് ബുക്ക് ചെയ്യാനും മറ്റു ചിലവുകൾക്കുമെല്ലാം അമിതമായ ചിലവില്ലാതെ യാത്ര ചെയ്യാൻ ഈ കാർഡുകൾ നിങ്ങളെ അനുവദിക്കുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications