ആദ്യമായി ഒരു ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുമ്പോൾ പലരും ഒന്നിലധികം തവണ ചിന്തിക്കാറുണ്ട്. ഓരോ വ്യക്തിക്കും വ്യത്യസ്ത ക്രെഡിറ്റ് കാർഡുകളാണ് അനുയോജിക്കുന്നത്. കാരണം ഓരോരുത്തരുടേയും ക്രെഡിറ്റ് ഉപയോഗം വ്യത്യസ്തമാണ്. മാത്രമല്ല നിങ്ങളുടെ പർച്ചേസിംഗ് സ്വഭാവത്തിന് അനുസൃമായ പ്രത്യേകം ക്രെഡിറ്റ് കാർഡുകളും വിപണിയിൽ ലഭ്യമാണ്. അവ ഏതാണെന്ന് തിരഞ്ഞെടുക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്.
നിങ്ങളുടെ ആദ്യത്തെ ക്രെഡിറ്റ് കാർഡ് ആരോഗ്യകരമായ ക്രെഡിറ്റ് ഹിസ്റ്ററിക്കും സാമ്പത്തിക ഭാവിക്കും പ്രധാന കാരണമാവും. ഇതുവരെ ഒരു വായ്പ പോലും എടുക്കാത്ത ധാരാളം ആളുകളുണ്ട്. അവരുടെ ക്രെഡിറ്റ് ചരിത്രം മോശമായിരിക്കും. എന്നാൽ അത്തരം ആളുകൾക്ക് വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ള എൻട്രി ലെവൽ ക്രെഡിറ്റ് കാർഡുകൾ ലഭ്യമാണ്.
"നിങ്ങൾ ക്രെഡിറ്റ് കാർഡ് ആദ്യമായിട്ടാണ് ഉപയോഗിക്കുന്നതെങ്കിൽ അതിനെ പണമടയ്ക്കാനുള്ള ഒരു മാർഗമായിട്ട് കാണാതെ ഒരു ഉപകരണമായി കണക്കാക്കുക. തുടക്കക്കാർക്ക് അനുയോജ്യമായ ഈ ക്രെഡിറ്റ് കാർഡുകൾ നിങ്ങൾ അവ വിവേകത്തോടെ ഉപയോഗിക്കുകയാണെങ്കിൽ മികച്ച ക്രെഡിറ്റ് സൃഷ്ടിക്കാൻ സാധിക്കും. അതിനുള്ള തുടക്കമായിരിക്കും ഈ എൻട്രി ലെവൽ കാർഡുകൾ.
കുറഞ്ഞ ഫീസുള്ള ഒരു കാർഡ് തിരഞ്ഞെടുക്കുക. ദൈനംദിന അവശ്യവസ്തുക്കൾക്കായി അത് ഉപയോഗിക്കുക. എല്ലായ്പ്പോഴും നിങ്ങളുടെ മുഴുവൻ ബാലൻസും കൃത്യസമയത്ത് അടയ്ക്കുക. ഒരു ക്രെഡിറ്റ് കാർഡ് കൈവശം വച്ചാൽ മാത്രം പോരാ, അത് ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യാൻ കഴിയുമെന്ന് തെളിയിക്കേണ്ടതുണ്ട്. നിങ്ങൾ ഇപ്പോൾ വളർത്തിയെടുക്കുന്ന ശീലങ്ങൾ ഭാവിയിൽ മികച്ച സാമ്പത്തിക അവസരങ്ങൾ ഉറപ്പാക്കാൻ നിങ്ങളെ സഹായിക്കും, "Bankbazaar.com. സി.ഇ.ഒ ആദിൽ ഷെട്ടി പറഞ്ഞു.
മുകളിൽ സൂചിപ്പിച്ച വിവിധ എൻട്രി ലെവൽ ക്രെഡിറ്റ് കാർഡുകളെ കുറിച്ച് അറിയാം;
1. എസ്.ബി.ഐ സിംപ്ലിക്ലിക്ക് ക്രെഡിറ്റ് കാർഡ്
- മിന്ത്ര, സ്വിഗി, ക്ലിയർ ട്രിപ്, ബുക്ക്മൈ ഷോ, Apollo 24x7 തുടങ്ങിയ മുൻനിര ബ്രാൻഡുകളിൽ 10X റിവാർഡ് പോയിന്റുകൾ നേടൂ.
- ഒരു ലക്ഷം, രണ്ട് ലക്ഷം എന്നിങ്ങനെ വാർഷിക ചെലവുകൾക്ക് 2,000 രൂപ ക്ലിയർട്രിപ്പ്/യാത്ര ഇ-വൗച്ചറുകൾ നേടൂ.
- 499 രൂപ വാർഷിക ഫീസ് അടച്ചാൽ 500 രൂപ ആമസോൺ ഗിഫ്റ്റ് കാർഡ് വെൽകം ആനുകൂല്യമായി നേടൂ.
- മറ്റെല്ലാ ഓൺലൈൻ ഇടപാടുകളിലും 5X റിവാർഡ് പോയിന്റുകൾ ഉറപ്പാക്കാം.
- ഒരു വർഷത്തിൽ ഒരു ലക്ഷം രൂപ ചെലവഴിച്ചാൽ 499 രൂപയുടെ കാർഡ് പുതുക്കൽ ഫീസ് ഒഴിവാക്കും.

2. ഇന്ത്യൻ ഓയിൽ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ്
- 100 ശതമാനം ഇന്ധന ക്യാഷ്ബാക്ക് നേടൂ: 30 ദിവസത്തിനുള്ളിൽ നിങ്ങളുടെ ആദ്യ ഇന്ധന ഇടപാടിൽ 1,250 എഡ്ജ് റിവാർഡ് പോയിന്റുകൾ വരെ നേടൂ.
- 400 രൂപ മുതൽ 4,000 രൂപ വരെയുള്ള ഇന്ധന ഇടപാടുകളിൽ 1 ശതമാനം ലാഭിക്കൂ (ഒരു സ്റ്റേറ്റ്മെന്റ് സൈക്കിളിന് പരമാവധി 50 രൂപ).
- ബുക്ക്മൈ ഷോ വഴി സിനിമാ ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ 10 ശതമാനം വരെ കിഴിവ് നേടൂ.
- EazyDiner വഴി കാർഡിൻ്റെ പങ്കാളി റെസ്റ്റോറന്റുകളിൽ 15 ശതമാനം വരെ കിഴിവ് ആസ്വദിക്കൂ.
- ഫ്ലൈറ്റുകൾ, ഹോട്ടലുകൾ, സ്വിഗ്ഗി, ആമസോൺ ഫ്രഷ് എന്നിവയ്ക്ക് ആകർഷകമായ കിഴിവുകൾ ഉണ്ട്.
3. ആമസോൺ പേ ഐസിഐസിഐ ക്രെഡിറ്റ് കാർഡ്
- ജോയിനിംഗ് ചാർജുകളും വാർഷിക ചാർജുകളും ഇല്ലാത്തതിനാൽ ഈ കാർഡ് സൗജന്യമായി സ്വന്തമാക്കാം.
- ആമസോണിൽ 5 ശതമാനം വരെയും, പങ്കാളി വ്യാപാരികൾക്ക് 2 ശതമാനം വരെയും, മറ്റ് എല്ലാ ചെലവുകൾക്കും 1 ശതമാനം വരെയും ക്യാഷ്ബാക്ക് ലഭിക്കും.
- ക്യാഷ്ബാക്ക് നിങ്ങളുടെ ആമസോൺ പേ ബാലൻസിലേക്ക് നേരിട്ട് വരും. മാനുവലായി റിഡീം ചെയ്യേണ്ട ആവശ്യമില്ല.
- നേടിയ റിവാർഡുകൾ ഒരിക്കലും കാലഹരണപ്പെടില്ല, ഇത് നിങ്ങൾക്ക് എപ്പോൾ വേമമെങ്കിലും ഉപയോഗിക്കാൻ സാധിക്കും.
4. എച്ച്.ഡി.എഫ്.സി ബാങ്ക് ടൈംസ് ക്രെഡിറ്റ് കാർഡ്
- 30 ദിവസത്തിനുള്ളിൽ കാർഡ് ആക്ടിവേറ്റാവുമ്പോൾ ഷോപ്പിംഗ്, ഡൈനിംഗ്, വസ്ത്രങ്ങൾക്കുള്ള വൗച്ചറുകൾ എന്നിവയിൽ 5,000 രൂപ നേടൂ.
- ഒരു പാദത്തിൽ ഒരു ഇടപാടിന് ശേഷം Gaana Plus, SonyLIV, TOI+, Chaayos, Uber, Myntra എന്നിവയിൽ നിന്നുള്ള ആനുകൂല്യങ്ങൾക്കൊപ്പം സൗജന്യ ടൈംസ് പ്രൈം അംഗത്വം ഉറപ്പാക്കൂ.
- ബുക്ക് മൈഷോ ടിക്കറ്റുകളിൽ 50 ശതമാനം ലാഭിക്കൂ, ഓരോ ഇടപാടിനും 600 രൂപ വരെ.
- EazyDiner-ലെ PayEazy വഴി ഡൈനിങ്ങിൽ 1,500 രൂപ വരെ കിഴിവുണ്ട്. പരമാവധി ബില്ലിന്റെ 15 ശതമാനം വരെ ആസ്വദിക്കൂ.
7000 രൂപ നിക്ഷേപിച്ച് 3 കോടി സമ്പാദിക്കാം; കൂട്ടുപലിശയുടെ ഈ കണക്കനുസരിച്ച് നിക്ഷേപിച്ചു നോക്കൂ
നിങ്ങളുടെ ആദ്യത്തെ ക്രെഡിറ്റ് കാർഡ് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...
ക്രെഡിറ്റ് പരിധി: അമിത ചെലവ് ഒഴിവാക്കാൻ എപ്പോഴും ഒരു പരിധിയിൽ നിന്ന് മാത്രം ചിലവഴിക്കുക.
പൂർണ്ണമായി അടയ്ക്കുക: അമിതമായ പലിശ നിരക്കുകൾ ഒഴിവാക്കാൻ എല്ലാ മാസവും നിങ്ങളുടെ തിരിച്ചടവ് തുക പൂർണ്ണമായും അടയ്ക്കാൻ ശ്രദ്ധിക്കുക.
പണമടക്കുന്നതിനുള്ള അവസാന തീയതികൾ: ഒരു പേയ്‌മെന്റ് തീയതി ഒരിക്കലും മറക്കാതിരിക്കുക - ഓട്ടോമാറ്റിക് പേയ്‌മെന്റുകൾ സജ്ജീകരിക്കുന്നതിനെ കുറിച്ച് ചിന്തിക്കുക.
ക്രെഡിറ്റ് ഉപയോഗം: നിങ്ങളുടെ ക്രെഡിറ്റ് സ്കോർ പ്രയോജനപ്പെടുത്തുന്നതിന് നിങ്ങളുടെ ക്രെഡിറ്റ് പരിധിയുടെ 30 ശതമാനത്തിൽ താഴെ ബാലൻസ് നിലനിർത്തുക.
ചെലവ് ട്രാക്ക് ചെയ്യുക: നിങ്ങളുടെ ഇടപാടുകളും ചെലവ് രീതികളും ഇടക്കിടെ പരിശോധിച്ച് മനസിലാക്കുന്നത് നല്ലതാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications