ഫിക്സ്ഡ് ഡെപ്പോസിറ്റുകൾ എപ്പോഴും ഒരു മനുഷ്യന്റെ ജീവിതത്തിൽ അത്യന്താപേക്ഷിത ഘടകമാണ്. ഒരുപക്ഷേ എന്തെങ്കിലും പ്രധാനപ്പെട്ട കാര്യങ്ങൾ ആയിരിക്കാം അതല്ലെങ്കിൽ, റിട്ടയർമെന്റ് ജീവിതം ഭംഗിയാക്കാൻ ആയിരിക്കാം പലരും ഇത്തരത്തിലുള്ള നിക്ഷേപമാർഗങ്ങൾ സ്വീകരിക്കുന്നത്. പലിശ എത്രത്തോളം കൂടുതൽ നൽകുന്നു എന്നതിനനുസരിച്ചാണ് ആളുകൾ ഫിക്സഡ് ഡെപ്പോസിറ്റുകൾക്ക് വേണ്ടി ബാങ്കുകൾ അല്ലെങ്കിൽ ധനകാര്യ സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുന്നത്.
സാധാരണ നിക്ഷേപകർക്ക് 9% വരെയും മുതിർന്ന പൗരന്മാർക്ക് 9.5% വരെയും ആകർഷകമായ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന രണ്ട് ബാങ്കുകളെ കുറിച്ചാണ് ഇപ്പോൾ വ്യക്തമാക്കുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) റിപ്പോ നിരക്ക് 6.50% ൽ നിന്ന് 6.25% ആയി കുറച്ചതോടെ, ഭാവിയിൽ എഫ് ഡി പലിശ നിരക്കുകൾ കുറയാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ, ഇപ്പോഴുള്ള ഉയർന്ന നിരക്കുകളിൽ നിങ്ങൾക്ക് എഫ്ഡികൾ നിക്ഷേപിക്കണമെങ്കിൽ തുടർന്ന് വായിക്കുക.
ഇന്നത്തെ വിപണിയിൽ മികച്ച എഫ് ഡി നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന ബാങ്കുകൾ, അവരുടെ പലിശ നിരക്കുകൾ, നിക്ഷേപ കാലാവധി, മറ്റ് പ്രധാന വിവരങ്ങൾ എന്നിവ നോക്കാം.
ആർ ബി ഐയുടെ റിപ്പോ നിരക്ക് കുറയുന്നതിന്റെ പ്രാധാന്യം
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2025-ൽ റിപ്പോ നിരക്ക് 6.50% ൽ നിന്ന് 6.25% ആയി കുറച്ചു. ഇത് 25 ബേസിസ് പോയിന്റ് കുറവാണ്. റിപ്പോ നിരക്കിൽ വരുന്ന ഈ മാറ്റം ബാങ്കുകൾക്ക് കുറഞ്ഞ ചെലവിൽ ധനം സമാഹരിക്കാൻ അവസരമൊരുക്കും, അതുവഴി ഭാവിയിൽ ലോൺ പലിശ നിരക്കുകൾക്കും എഫ് ഡി പലിശ നിരക്കുകൾക്കും കുറവുണ്ടാകാനിടയുണ്ട്.
ഒരു സ്ഥിര നിക്ഷേപം നടത്തുമ്പോൾ, നിലവിലെ ഉയർന്ന നിരക്കുകൾ പ്രയോജനപ്പെടുത്തുക എന്നത് മികച്ച നീക്കമായിരിക്കും. കാരണം ബാങ്കുകൾ അടുത്ത മാസം മുതലെങ്കിലും നിരക്കുകൾ കുറയ്ക്കാൻ സാധ്യതയുണ്ട്. എഫ് ഡി നിക്ഷേപകരായ പൊതുജനങ്ങളും മുതിർന്ന പൗരന്മാരും ഈ അവസരം ഉപയോഗപ്പെടുത്താൻ ശ്രദ്ധിക്കേണ്ടതാണ്.
2025-ലെ മികച്ച എഫ് ഡി നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന ചെറുകിട ധനകാര്യ ബാങ്കുകൾ
ചെറുകിട ധനകാര്യ ബാങ്കുകൾ സാധാരണയായി പൊതുമേഖല ബാങ്കുകളേക്കാൾ എഫ് ഡിയ്ക്ക് മികച്ച പലിശ നിരക്കുകൾ നൽകാറുണ്ട്. ഇവരുടെ പ്രധാന ലക്ഷ്യം ചെറുകിട നിക്ഷേപകരെ ആകർഷിക്കുക എന്നുള്ളതാണ്. അതുകൊണ്ടുതന്നെ, സാധാരണ നിക്ഷേപകർക്കും മുതിർന്ന പൗരന്മാർക്കുമുള്ള ഏറ്റവും മികച്ച എഫ് ഡി നിരക്കുകൾ ഇവ വാഗ്ദാനം ചെയ്യുന്നു.
1. യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക്
മികച്ച എഫ് ഡി നിരക്കുകൾ:
പ്രധാന ഗുണങ്ങൾ:
*1001 ദിവസത്തേക്ക് നിക്ഷേപിക്കുന്ന മുതിർന്ന പൗരന്മാർക്ക് 9.50% എന്ന ഏറ്റവും ഉയർന്ന പലിശ ലഭിക്കും.
*കുറഞ്ഞത് 7 ദിവസത്തേയ്ക്കും കൂടിയത് 10 വർഷത്തേയ്ക്കും എഫ് ഡി തുടങ്ങാൻ കഴിയും.
*2025 ഫെബ്രുവരി 12 മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ.

2. സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക്
മികച്ച എഫ് ഡി നിരക്കുകൾ:
പ്രധാന ഗുണങ്ങൾ:
*5 വർഷം എഫ് ഡി നിക്ഷേപിക്കുന്ന മുതിർന്ന പൗരന്മാർക്ക് 9.10% പലിശ ലഭിക്കും.
*കുറഞ്ഞത് 7 ദിവസത്തേയ്ക്കും കൂടിയത് 10 വർഷത്തേയ്ക്കും എഫ് ഡി തുടങ്ങാൻ കഴിയും.
*2025 ഫെബ്രുവരി 1 മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ.
3. ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക്
മികച്ച എഫ് ഡി നിരക്കുകൾ:
പ്രധാന ഗുണങ്ങൾ:
*1500 ദിവസത്തേക്ക് എഫ് ഡി നിക്ഷേപിക്കുന്ന മുതിർന്ന പൗരന്മാർക്ക് 9.10% പലിശ ലഭിക്കും.
*കുറഞ്ഞത് 7 ദിവസത്തേയ്ക്കും കൂടിയത് 10 വർഷത്തേയ്ക്കും എഫ് ഡി തുടങ്ങാൻ കഴിയും.
*2024 ജൂൺ 7 മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ.
എഫ് ഡി നിക്ഷേപത്തിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എഫ് ഡി നിക്ഷേപിക്കുമ്പോൾ, പലിശ നിരക്ക് മാത്രമല്ല, ബാങ്കിന്റെ വിശ്വാസ്യതയും നോക്കേണ്ടതാണ്.
ചില പ്രധാന നിർദ്ദേശങ്ങൾ:
*ബാങ്കിന്റെ ക്രെഡിബിൽറ്റി പരിശോധിക്കുക:
ചെറുകിട ധനകാര്യ ബാങ്കുകൾക്ക് മുൻഗണന നൽകി എഫ് ഡി നിക്ഷേപിക്കുമ്പോൾ, അവരുടെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കണം.
*നിരക്കുകൾ താരതമ്യം ചെയ്യുക:
വിവിധ ബാങ്കുകളുടെ നിരക്കുകളും നിബന്ധനകളും പരിശോധിച്ച് മികച്ച ഓപ്ഷൻ തിരഞ്ഞെടുക്കുക.
*കാലാവധി തെരഞ്ഞെടുക്കുക: കുറച്ചു വർഷത്തേക്ക് എഫ് ഡി നിക്ഷേപിക്കുമ്പോൾ,
വിപണിയിലെ നിരക്കുകളിൽ വരാവുന്ന മാറ്റങ്ങൾ മുതൽ പരിഗണിക്കുക.
*ടാക്സ് ബാധ്യതകൾ മനസ്സിലാക്കുക:
ചില എഫ് ഡി നിക്ഷേപങ്ങളിൽ ടിഡിഎസ് (TDS) ബാധകമാണ്, അതിനാൽ നിക്ഷേപത്തിന് മുമ്പ് ഈ വിഷയത്തിൽ വ്യക്തത വരുത്തുക.
2025-ൽ ചെറുകിട ധനകാര്യ ബാങ്കുകൾ എഫ് ഡി നിക്ഷേപകർക്ക് മികച്ച പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. പ്രത്യേകിച്ച്, യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക് 9.50% വരെ പലിശ നിരക്കുകൾ നൽകുന്നത് നിക്ഷേപകരുടെ ശ്രദ്ധ ആകർഷിക്കുന്നു. സൂര്യോദയ് 9.10% വരെ പലിശ വാഗ്ദാനം ചെയ്യുമ്പോൾ, ഉത്കർഷ് 9.10% നിരക്കിൽ മികച്ചൊരു നിക്ഷേപ അവസരമൊരുക്കുന്നു.
റിപ്പോ നിരക്കുകൾ കുറയാൻ സാധ്യതയുള്ളതിനാൽ, ഉയർന്ന പലിശ നിരക്കുകൾ എത്രയും പെട്ടെന്ന് പ്രയോജനപ്പെടുത്തുക. എഫ് ഡി നിക്ഷേപം പ്ലാൻ ചെയ്യുമ്പോൾ വിവിധ ബാങ്കുകളുടെ വിശ്വാസ്യതയും നിരക്കുകളും താരതമ്യം ചെയ്ത് പ്രാധാന്യമുള്ള തീരുമാനം കൈക്കൊള്ളുക.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി



Click it and Unblock the Notifications