മുതിർന്ന പൗരന്മാർ സുരക്ഷ, ഉറപ്പായ വരുമാനം, കുറഞ്ഞ റിസ്ക് എന്നിവ കാരണമാണ് സ്ഥിര നിക്ഷേപത്തെ കൂടുതലായി ഇഷ്ടപ്പെടുന്നത്. റിസ്ക് രഹിത നിക്ഷേപം ഇഷ്ടപ്പെടുന്ന ഈ വിഭാഗത്തിന് ബാങ്കുകൾ പലപ്പോഴും ഉയർന്ന പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. അതുകൊണ്ടുതന്നെ സ്ഥിര നിക്ഷേപത്തിന്‍റെ റിട്ടേണുകൾ പരമാവധിയാക്കാൻ മത്സരാധിഷ്ഠിത പലിശ നിരക്കുകളുള്ള ബാങ്ക് തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്.
ഒരു കോടി രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് മികച്ച പലിശ വാഗ്ധാനം ചെയ്യുന്ന മുൻനിര സ്വകാര്യ, പൊതുമേഖലാ ബാങ്കുകളുടെ പട്ടിക നമുക്ക് പരിശോധിക്കാം. സെപ്റ്റംബർ 1 ലെ ബാങ്ക്ബസാർ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ് വിവരങ്ങൾ.
ഇൻഡസ്ഇൻഡ് ബാങ്ക്: ഇൻഡസ്ഇൻഡ് ബാങ്ക് മുതിർന്ന പൗരന്മാർക്ക് രണ്ട് വർഷത്തെ എഫ്ഡികൾക്ക് 7.5 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഇത് സ്വകാര്യ ബാങ്കുകളിൽ ഏറ്റവും ഉയർന്ന നിരക്കാണ്.
ആക്‌സിസ് ബാങ്ക്: മുതിർന്ന പൗരന്മാർക്ക് 5-10 വർഷത്തെ എഫ്‌ഡികൾക്ക് ആക്‌സിസ് ബാങ്ക് 7.35 ശതമാനം പലിശ നൽകുന്നു.
എച്ച്.ഡി.എഫ്.സി ബാങ്ക്: 18 മുതൽ 21 മാസം കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് ബാങ്ക് 7.10 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു.
ഐസിഐസിഐ ബാങ്ക്: ഐസിഐസിഐ ബാങ്ക് മുതിർന്ന പൗരന്മാർക്ക് രണ്ട് വർഷം ഒരു ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള എഫ്‌ഡികൾക്ക് 7.10 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു.

കൊട്ടക് മഹീന്ദ്ര ബാങ്ക്: 391 ദിവസം മുതൽ 23 മാസത്തിൽ താഴെ കാലാവധിയുള്ള എഫ്‌ഡികൾക്ക് കൊട്ടക് മഹീന്ദ്ര ബാങ്ക് മുതിർന്ന പൗരന്മാർക്ക് 7.1 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു.
ബാങ്ക് ഓഫ് ബറോഡ: ബാങ്ക് ഓഫ് ബറോഡ മുതിർന്ന പൗരന്മാർക്ക് 444 ദിവസത്തെ കാലാവധിയുള്ള എഫ്‌ഡികൾക്ക് 7.10 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു.
പഞ്ചാബ് നാഷണൽ ബാങ്ക്: പഞ്ചാബ് നാഷണൽ ബാങ്ക് മുതിർന്ന പൗരന്മാർക്ക് 390 ദിവസത്തെ കാലാവധിയുള്ള എഫ്‌ഡികൾക്ക് 7.10 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ മുതിർന്ന പൗരന്മാർക്ക് 456 ദിവസത്തെ കാലാവധിയുള്ള എഫ്‌ഡികൾക്ക് 7.10 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുതിർന്ന പൗരന്മാരുടെ 5-10 വർഷത്തെ എഫ്ഡിക്ക് 7.05 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
കാനറ ബാങ്ക്: കാനറ ബാങ്ക് മുതിർന്ന പൗരന്മാർക്ക് 444 ദിവസത്തെ കാലാവധിയുള്ള എഫ്‌ഡികൾക്ക് 7 ശതമാനം പലിശ നിരക്ക് നൽകുന്നു.
ഇൻഷുറൻസ്
ആർബിഐ അനുബന്ധ സ്ഥാപനമായ ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ, 5 ലക്ഷം രൂപ വരെയുള്ള സ്ഥിര നിക്ഷേപങ്ങളിലെ നിക്ഷേപങ്ങൾക്ക് ഗ്യാരണ്ടി നൽകുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
