പ്രായം 60 കഴിയുമ്പോൾ റിസ്ക് എടുക്കാൻ ആരും താത്പര്യപ്പെടില്ല. അതിനാൽ മുതിർന്ന പൗരൻമാർ കൂടുതലും സ്ഥിര നിക്ഷേപങ്ങൾ തന്നെയായിരിക്കും പരിഗണിക്കുക. ജോലിയിൽ നിന്നും വിരമിക്കുമ്പോൾ ലഭിക്കുന്ന നിശ്ചിത തുക സുരക്ഷിതമായി നിക്ഷേപിക്കാൻ സ്ഥിര നിക്ഷേപം അഥവാ എഫ്ഡി തന്നെയാണ് മികച്ച ഓപ്ഷൻ. ആർബിഐ ഡിസംബറിലും റിപ്പോ നിരക്ക് കുറച്ചതോടെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് എല്ലാ ബാങ്കുകളും കുറച്ചിട്ടുണ്ട്. അതിനാൽ സാധാരണ നിക്ഷേപകർക്ക് എഫ്ഡിയിൽ നിന്നും കുറഞ്ഞ വരുമാനം മാത്രമാണ് ലഭിക്കുന്നത്.
സാധാരണ നിക്ഷേപകരെ അപേക്ഷിച്ച് മുതിർന്ന പൗരൻമാർക്ക് ഉയർന്ന പലിശ വരുമാനം ലഭിക്കാറുണ്ട്. നിലവിൽ 8 ശതമാനം വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ബാങ്കുകളുണ്ട്. നിക്ഷേപകർ 5 വർഷത്തേക്ക് നിക്ഷേപിക്കാൻ റെഡിയാണെങ്കിൽ ഉയർന്ന വരുമാനം ഉറപ്പാക്കാം. മുതിർന്ന പൗരന്മാർക്ക് 8 ശതമാനം വരെ എഫ്ഡി പലിശ വാഗ്ദാനം ചെയ്യുന്ന ബാങ്കുകൾ ഏതെല്ലാമെന്ന് നോക്കാം;
സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക്
ഈ സ്മോൾ ഫിനാൻസ് ബാങ്കിൽ മുതിർന്ന പൗരന്മാർ 5 വർഷത്തെ കാലാവധിയിൽ നിക്ഷേപിച്ചാൽ 8 ശതമാനം എന്ന ഉയർന്ന പലിശ വരുമാനം ഉറപ്പാക്കാം.
ജന സ്മോൾ ഫിനാൻസ് ബാങ്ക്
5 വർഷത്തെ എഫ്ഡിയ്ക്ക് ഈ ബാങ്കിൽ 7.77 ശതമാനം പലിശ നിരക്ക് ലഭ്യമാകും.
ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക്
5 വർഷത്തെ എഫ്ഡിയ്ക്ക് മുതിർന്ന പൗരൻമാർക്ക് 7.70 ശതമാനം വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.

ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്
5 വർഷത്തെ എഫ്ഡിയിൽ 7.50 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു.
ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക്
ഈ സ്മോൾ ഫിനാൻസ് ബാങ്കും മുതിർന്ന പൗരൻമാർക്ക് 7.50 ശതമാനം പലിശ നിരക്ക് ഉറപ്പാക്കുന്നു.
എയു സ്മോൾ ഫിനാൻസ് ബാങ്കും, സ്ലൈസ് സ്മോൾ ഫിനാൻസ് ബാങ്കും
ഈ രണ്ട് ബാങ്കുകളും 5 വർഷത്തെ എഫ്ഡിയ്ക്ക് 7.25 ശതമാനം പലിശ നിരക്കാണ് നൽകുന്നത്.
ശിവാലിക് സ്മോൾ ഫിനാൻസ് ബാങ്ക്
ഈ ബാങ്ക് 5 വർഷത്തെ കാലാവധിയുള്ള എഫ്ഡിയ്ക്ക് 6.75 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു.
ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്
ഈ സ്മോൾ ഫിനാൻസ് ബാങ്ക് 6.25 ശതമാനം പലിശ വരുമാനം വാഗ്ദാനം ചെയ്യുന്നു.
എഫ്ഡി പലിശ വരുമാനത്തിൽ ടിഡിഎസ് കുറയ്ക്കുന്നത് എപ്പോഴാണ്?
മുതിർന്ന പൗരന്മാർക്ക് ഒരു ബാങ്കിലെ സ്ഥിര നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്ന മൊത്തം പലിശ ഒരു ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ ബാങ്കുകൾ ടിഡിഎസ് കുറയ്ക്കണം. ടിഡിഎസ് ഒരു അധിക നികുതിയല്ല, ഇത് റീഫണ്ടായി തിരികെ ക്ലെയിം ചെയ്യാം, അല്ലെങ്കിൽ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ അടയ്ക്കേണ്ട മൊത്തത്തിലുള്ള നികുതിയിൽ നിന്നും കുറയ്ക്കാം.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ



Click it and Unblock the Notifications