കുറഞ്ഞ കാലയളവിൽ സുരക്ഷിതമായി നിക്ഷേപിക്കാൻ പ്ലാനുണ്ടെങ്കിൽ സ്ഥിര നിക്ഷേപങ്ങൾ ഒരു മികച്ച ഓപ്ഷനാണ്. രാജ്യത്തെ വിവിധ ബാങ്കുകൾ സ്ഥിര നിക്ഷേപം അഥവാ എഫ്ഡി സ്കീമുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ഓരോ സ്കീമും അതിൻ്റെ കാലാവധിയും, ബാങ്കും അനുസരിച്ച് വ്യത്യസ്ത പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. അതിൽ മുതിർന്ന പൗരൻമാർക്ക് ലഭിക്കുന്ന പലിശ വരുമാനം സാധാരണ നിക്ഷേപകരെ അപേക്ഷിച്ച് അൽപം കൂടുതലാണ്. ഇത് പൊതുവേ എല്ലാ ബാങ്കിലും ബാധകമാണ്.
അതായത് മുമുതിർന്ന പൗരന്മാർക്ക് 50 ബേസിസ് പോയിന്റുകളാണ് കൂടുതൽ. മുതിർന്ന പൗരന്മാർക്ക് സ്ഥിര നിക്ഷേപങ്ങളിൽ ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്ന ബാങ്കുകൾ ഏതെല്ലാമെന്ന് അറിയാം;
1. എച്ച്ഡിഎഫ്സി ബാങ്ക് : 18-21 മാസത്തെ കാലാവധിയിൽ മുതിർന്ന പൗരന്മാർക്ക് വാഗ്ദാനം ചെയ്യുന്ന എഫ്ഡിയുടെ പലിശ നിരക്ക് 7.1 ശതമാനമാണ്. ഇത് താരതമ്യേന ഉയർന്ന പലിശ നിരക്കാണ്.
2. ഐസിഐസിഐ ബാങ്ക് : 2 മുതൽ 5 വർഷം വരെ കാലാവധിയുള്ള എഫ്ഡിയിൽ മുതിർന്ന പൗരൻമാർക്ക് 7.2% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് 1 വർഷത്തെ എഫ്ഡിക്ക് 6.75% പലിശ നിരക്കാണ് ഉറപ്പാക്കുന്നത്.

3. കൊട്ടക് മഹീന്ദ്ര ബാങ്ക് : 391 ദിവസം മുതൽ 2 വർഷത്തിൽ താഴെ വരെ കാലാവധിയുള്ള എഫ്‌ഡിക്ക് 7.2% പലിശ നിരക്കാണ് മുതിർന്ന പൗരൻമാർക്ക് ലഭിക്കുന്നത്. എന്നാൽ 1 വർഷത്തേക്കാണെങ്കിൽ മുതിർന്ന പൗരൻമാർക്ക് 6.75% പലിശ നിരക്ക് ലഭിക്കും.
4. ഫെഡറൽ ബാങ്ക് : ഈ സ്വകാര്യ ബാങ്ക് 36 മാസത്തെ കാലാവധിയുള്ള എഫ്ഡിയിൽ മുതിർന്ന പൗരന്മാർക്ക് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 7.2 ശതമാനമാണ്. ഇതേ 1 വർഷത്തെ കാലാവധിയിൽ 6.75% പലിശ വാഗ്ദാനം ചെയ്യുന്നു.
5. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ 5 മുതൽ 10 വർഷം വരെ കാലാവധിയിൽ മുതിർന്ന പൗരൻമാർക്ക് 7.05% പലിശ വാഗ്ദാനം ചെയ്യുന്നു.
6. കാനറ ബാങ്ക് : 444 ദിവസത്തെ കാലാവധിയുള്ള പ്രത്യേക എഫ്ഡിയിൽ ഈ പൊതുമേഖലാ ബാങ്ക് മുതിർന്ന പൗരന്മാർക്ക് നൽകുന്ന പലിശ നിരക്ക് 7 ശതമാനമാണ്.
7. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ : മുതിർന്ന പൗരന്മാർക്ക് 3 വർഷത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 7.1% പലിശ വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഈ പൊതുമേഖലാ ബാങ്ക് 1 വർഷത്തെ കാലാവധിയിൽ പ്രായമായവർക്ക് നൽകുന്ന പലിശ നിരക്ക് 6.9 ശതമാനമാണ്.
ഈ പ്രമുഖ സ്വകാര്യ, പൊതുമേഖലാ ബാങ്കുകളെല്ലാം മുതിർന്ന പൗരൻമാർക്ക് വാഗ്ദാനം ചെയ്യുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് താരതമ്യേന ഉയർന്ന പലിശ വരുമാനമുണ്ട്. അപകട സാധ്യതയില്ലാതെ സുരക്ഷിതമായി നിക്ഷേപിക്കാൻ മുതിർന്ന പൗരൻമാർക്ക് ഈ ബാങ്കുകളെ പരിഗണിക്കാം.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications