സാമ്പത്തിക പ്രതിസന്ധികളെ നേരിടാൻ പ്രായം ഒരിക്കലും ഒരു തടസ്സമല്ല. നിങ്ങൾക്ക് ഓരോ പ്രായത്തിലും വ്യത്യസ്ത നിക്ഷേപങ്ങൾ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുണ്ട്. എന്നാൽ പ്രായം 60 കഴിഞ്ഞാൽ നിക്ഷേപകർക്ക് റിസ്ക് എടുക്കാൻ സാധിക്കില്ല. അതിനാൽ മുതിർന്ന പൗരൻമാർ പലപ്പോഴും സ്ഥിരനിക്ഷേപങ്ങൾ തന്നെയാണ് തിരഞ്ഞെടുക്കുന്നത്. പൊതുവേ മുതിർന്ന പൗരൻമാർക്ക് എഫ്ഡിയിൽ നിന്നും ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യാറുണ്ട്.
ചില ബാങ്കുകൾ പ്രായമായവർക്ക് മൂന്ന് വർഷത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 8.25% വരെ പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. അതായത് 3 കോടി വരെ നിക്ഷേപ പരിധിയുള്ള എഫ്ഡികൾക്കാണ് ഇത് ബാധകം. അങ്ങനെയെങ്കിൽ ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്ന ഈ ബാങ്കുകൾ ഏതൊക്കെയെന്ന് പരിശോധിക്കാം;
1. സ്ലൈസ് സ്മോൾ ഫിനാൻസ് ബാങ്ക്
മുതിർന്ന പൗരൻമാരുടെ എഫ്ഡിക്ക് ഉയർന്ന പലിശ നൽകുന്ന ഒരു ചെറുകിട ധനകാര്യ സ്ഥാപനമാണ് ഇത്. ഇവിടെ മൂന്ന് വർഷത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 8.25% പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് സാധാരണ ബാങ്കുകൾ നൽകുന്ന എഫ്ഡി പലിശയേക്കാൾ കൂടുതലാണ്.
2. ഉത്‌കർഷ് സ്‌മോൾ ഫിനാൻസ് ബാങ്ക്
മുതിർന്ന പൗരന്മാർക്ക് മൂന്ന് വർഷത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് ഈ ചെറുകിട ബാങ്ക് 8.15% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഇതും താരതമ്യേന ഉയർന്ന നിരക്കാണ്.
3. ജന സ്മോൾ ഫിനാൻസ് ബാങ്ക്
60 വയസ്സ് കഴിഞ്ഞാൽ മൂന്ന് വർഷത്തെ കാലാവധിയുള്ള ഈ എഫ്‌ഡിയിൽ നിക്ഷേപിച്ചാൽ നിങ്ങൾക്ക് 8% വരെ പലിശ നിരക്ക് ഉറപ്പാക്കാം.

4. ശിവാലിക് സ്മോൾ ഫിനാൻസ് ബാങ്ക്
മൂന്ന് വർഷത്തെ കാലാവധിയുള്ള എഫ്‌ഡിയിൽ ഈ ചെറുകിട ധനകാര്യ ബാങ്ക് 8% വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.
മുതിർന്ന പൗരൻ്റെ സാമ്പത്തിക വളർച്ച
പണം എപ്പോഴും വളരാൻ ശരിയായ രീതിയിൽ നിക്ഷേപം തുടരണം. 60 വയസ്സ് കഴിഞ്ഞാൽ പല നിക്ഷേപങ്ങളുടെയും അപകട സാധ്യത ഉയർന്നതായിരിക്കും. അതിൽ നിന്നും വ്യത്യസ്തമായി സുരക്ഷിതമായ നേട്ടം സ്ഥിര നിക്ഷേപം അഥവാ എഫ്ഡി വാഗ്ദാനം ചെയ്യുന്നു. സാധാരണ നിക്ഷേപകരെ അപേക്ഷിച്ച് ഉയർന്ന പലിശ നിരക്കാണ് മുതിർന്ന പൗരൻമാർക്ക് ലഭിക്കുന്നത്.
ആർബിഐ പോളിസി പ്രകാരം നിലവിൽ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറവാണെങ്കിലും സീനിയർ സിറ്റിസൺ എഫ്ഡികൾക്ക് പലിശ നിരക്ക് കൂടുതലുണ്ട്.
അപകട സാധ്യത
ചെറുകിട ധനകാര്യ ബാങ്കുകൾ ഉയർന്ന പലിശ നിരക്കുള്ള സ്ഥിര നിക്ഷേപങ്ങൾ വാഗ്ദാനം ചെയ്യുമെങ്കിലും അവക്ക് അപകട സാധ്യതയും ഉണ്ട്. മറ്റു പൊതു, സ്വകാര്യ ബാങ്കുകളെ അപേക്ഷിച്ച് ഈ റിസ്ക് ഫാക്ടർ കൂടുതലാണ്. ചിലപ്പോൾ നിങ്ങൾ പൂർണമായും പലിശ വരുമാനം ലഭിക്കണമെന്നില്ല. അതിനാൽ ഇത്തരം എഫ്ഡിയിൽ നിക്ഷേപിക്കുന്നതിനു മുന്നേ ബാങ്കിനെ കുറിച്ചും വിശദമായി മനസിലാക്കുക.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
