ഭാവിയിലേക്കുള്ള സുരക്ഷ എന്ന നിലയിലാണ് നമ്മൾ എല്ലാവരും ഫിക്‌സഡ് ഡെപ്പോസിറ്റുകളെ ( FD ) ആശ്രയിക്കാറുള്ളത്. അതിൽത്തന്നെ ഏറ്റവുവുമധികം പലിശ കിട്ടുന്ന ബാങ്കുകൾ മാത്രം നോക്കിയാൽ പോരാ അതോടൊപ്പം തന്നെ നിക്ഷേപിക്കുന്ന പണം എല്ലാക്കാലത്തും സുരക്ഷിതമാണോ എന്നുകൂടി നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇപ്പോഴിതാ ഇന്ത്യയിൽ ഫിക്‌സഡ് ഡെപ്പോസിറ്റിന് ഏറ്റവുമധികം പലിശ നൽകുന്ന ബാങ്കുകളുടെ വിവരങ്ങളാണ് ഞങ്ങൾ പങ്കുവെക്കുന്നത്.
എന്തുകൊണ്ട് ബാങ്കുകൾ ഉയർന്ന പലിശനിരക്ക് നൽകുന്നു?
വിദേശ, ചെറുകിട ബാങ്കുകൾ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ ഉയർന്ന പലിശ നിരക്കുകൾ നൽകുക പതിവാണ്. ഇത് വലിയ ബാങ്കുകളുമായി മത്സരിമ്പോൾ അവരുടെ ആവശ്യം കൂടിയാണ്. ആളുകളിൽ നിന്ന് വരുന്ന ഡെപ്പോസിറ്റുകൾ കൂടുമ്പോൾ ലോണുകൾ നൽകാനും ബാങ്കിന്റെ ബിസിനസ് വളർത്താനും കഴിയും എന്നതാണ് മറ്റൊരു കാരണം.
വയോവൃദ്ധരുടെ മുന്നേറ്റം
ഇന്ത്യയിൽ ഒട്ടുമിക്ക എല്ലാ ബാങ്കുകളും സീനിയർ സിറ്റിസൻമാർക്ക് 50 മുതൽ 75 ബേസിസ് പോയിന്റ് വരെ അധിക പലിശനിരക്ക് നൽകാറുണ്ട്. ഇത് ജോലിയിൽ നിന്ന് വിരമിക്കുമ്പോൾ ആളുകൾക്ക് ലഭിക്കുന്ന ലംസം അമൗണ്ടിനെയും മറ്റും മുന്നിൽ കണ്ടുകൊണ്ടുള്ളതാണ്.
ചെറുകിട ബാങ്കുകളുടെ പലിശയും വൻകിട ബാങ്കുകളുടെ പലിശയും തമ്മിലുള്ള വ്യത്യാസം
ഉദാഹരണം
ബാങ്ക് A ഒരു വർഷത്തെ FDയ്ക്ക് 6% പലിശനിരക്ക് നൽകുന്നു. എന്നാൽ ചെറുകിട ബാങ്ക് ആയ B 7.5% പലിശനിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. അതായത് ₹10 ലക്ഷം ഒരാൾ നിക്ഷേപിച്ചാൽ, ബാങ്ക് A: ₹60,000 രൂപയും
ബാങ്ക് B: ₹75,000 രൂപയും നൽകും. ഇവിടെ ₹15,000യുടെ വ്യത്യാസം വരുന്നുണ്ട്.

ഫിക്‌സഡ് ഡെപ്പോസിറ്റിന്റെ റിസ്കുകൾ എന്തൊക്കെ?
1. ബാങ്കിന്റെ സ്ഥിരത
ബാങ്ക് സാമ്പത്തികമായി നിലനിൽക്കുന്നുണ്ടോ? എന്ന് ആദ്യം പരിശോധിക്കുക. ക്രെഡിറ്റ് റേറ്റിംഗുകൾ പരിശോധിച്ചാൽ അവ വിലയിരുത്താവുന്നതാണ്.
2. ഡെപ്പോസിറ്റ് ഇൻഷുറൻസ്
ഇന്ത്യയിൽ ₹5 ലക്ഷം വരെ DICGC ഇൻഷുറൻസ് ലഭ്യമാണ്. അതിനുമുകളിലുള്ള തുക സുരക്ഷിതമല്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
3. ലിക്വിഡിറ്റി
ചെറുകിട ബാങ്കുകൾക്ക് ലിക്വിഡിറ്റി പ്രശ്നങ്ങൾ നേരിടാൻ സാധ്യതയുണ്ട്. അത് മനസിലാക്കി മാത്രം പണം നിക്ഷേപിക്കുക.
സുരക്ഷിതമായ എഫ് ഡിയ്ക്ക് ഉപഭോക്താക്കൾക്ക് ചെയ്യാൻ കഴിയുന്നത്
1. ഡെപ്പോസിറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്ന ബാങ്കിനെ കുറിച്ച് കൂടുതൽ പഠിക്കുക
2. ഡെപ്പോസിറ്റ് ₹5 ലക്ഷം ഇൻഷുറൻസ് പരിധിക്കുള്ളിൽ നിർത്തുക
3. എല്ലാ പണവും ഒരു ബാങ്കിൽ നിക്ഷേപിക്കാതെ നിങ്ങളുടെ പക്കൽ ഉള്ള പണത്തെ ഡൈവേഴ്‌സിഫൈ ചെയ്യുക
4. ബാങ്കിന്റെ ഉപഭോക്തൃ സേവനം, പ്രീമേച്ച്വർ വിത്ഡ്രോവൽ നിബന്ധനകൾ എന്നിവ കൃത്യമായി പരിശോധിക്കുക.
ബാങ്ക് FD പലിശ നിരക്കുകൾ (1-2 വർഷ FD)
RBL ബാങ്ക് 8 %
ഡോയ്‌ച് ബാങ്ക് 8 %
ബന്ധൻ ബാങ്ക് 8.05 %
DCB ബാങ്ക് 8.05 %
AU സ്മോൾ ഫിനാൻസ് ബാങ്ക് 8 %
Equitas സ്മോൾ ഫിനാൻസ് ബാങ്ക് 8.15 %
ESAF സ്മോൾ ഫിനാൻസ് ബാങ്ക് 8.25 %
Jana സ്മോൾ ഫിനാൻസ് ബാങ്ക് 8.25 %
Suryoday സ്മോൾ ഫിനാൻസ് ബാങ്ക് 8.5 %
Utkarsh സ്മോൾ ഫിനാൻസ് ബാങ്ക് 8.5 %
Ujjivan സ്മോൾ ഫിനാൻസ് ബാങ്ക് 8.25 %
ഉയർന്ന പലിശനിരക്കുകൾ ആകർഷകമാണ്, പക്ഷേ റിസ്കുകൾ അവഗണിക്കരുത്. ബാങ്കിന്റെ നിലനിൽപ്പ്, ഇൻഷുറൻസ് പരിധി, ഡൈവർസിഫിക്കേഷൻ എന്നിവ ശ്രദ്ധിച്ച് മാത്രം ഫണ്ടുകൾ നിക്ഷേപിക്കുക. ചെറിയ ബാങ്കുകളിൽ കുറച്ച് തുകയ്ക്ക് കുറച്ചു കാലാവധിയുള്ള FD നിക്ഷേപിക്കുകയും, വലിയ ബാങ്കുകളിൽ ദീർഘകാല സുരക്ഷിത നിക്ഷേപങ്ങൾ നടത്തുകയും ചെയ്യുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
