2021 മാര്‍ച്ച്് 31ന് ഏപ്രില്‍ - ജൂണ്‍ പാദത്തിലേക്കുള്ള ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് കുറച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുറപ്പെടുവിച്ചിരുന്നു.
2021 മാര്‍ച്ച് 31ന് ഏപ്രില്‍ - ജൂണ്‍ പാദത്തിലേക്കുള്ള ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് കുറച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ പ്രസ്തുത തീരുമാനം പിന്‍വലിക്കുകയും ചെയ്യുകയാണുണ്ടായത്. കഴിഞ്ഞ പാദത്തിലേ അതേ പലിശ നിരക്ക് തന്നെ ചെറുകിട സമ്പാദ്യ പദ്ധതികളില്‍ തുടരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് വ്യക്തമാക്കി.
ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക്
എന്നാല്‍ ജൂലൈ മുതല്‍ ആരംഭിക്കുന്ന അടുത്ത പാദത്തില്‍ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരയ്ക്ക് കുറയ്ക്കുവാനാണ് സാധ്യതയെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും രാജ്യത്തെ ബാങ്കുകളും ഈ പലിശ നിരക്ക് കുറയ്ക്കുന്നതിന് അനുകൂലമാണ്. ചെറുകിട സമ്പാദ്യ പദ്ധതികളുടെ ഉയര്‍ന്ന പലിശ നിരക്ക് കാരണം വായ്പാ ചിലവ് കുറച്ചുകൊണ്ടുവരുവാന്‍ കേന്ദ്ര ബാങ്ക് പ്രയാസപ്പെടുകയാണ്. അതിനാല്‍ തന്നെ അടുത്ത പാദത്തില്‍ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് കുറയ്ക്കുമെന്ന് ഏറെക്കുറെ വ്യക്തമാണ്.
നിലവിലുള്ള പലിശ നിരക്കില്‍ ചെറുകിട സമ്പാദ്യ പദ്ധതികളിലെ നിക്ഷേപം തുടരണമോ?
എന്നാല്‍ ഇപ്പോള്‍ നമ്മുടെ മനസ്സില്‍ വരുന്ന ഒരു ചോദ്യം നിലവിലുള്ള പലിശ നിരക്കില്‍ ചെറുകിട സമ്പാദ്യ പദ്ധതികളിലെ നിക്ഷേപം തുടരണമോ അതോ മ്യൂച്വല്‍ ഫണ്ടുകള്‍ പോലെയുള്ള മറ്റ് നിക്ഷേപ മാര്‍ഗങ്ങളിലേക്ക് തിരിയേണമോ എന്നതാണ്. മറ്റേതൊരു നിക്ഷേപ പദ്ധതിയേക്കാളും സുരക്ഷിതമായ നിക്ഷേപ മാര്‍ഗമാണ് ചെറുകിട സമ്പാദ്യ പദ്ധതികളെന്നാണ് സാമ്പത്തിക ആസൂത്രകര്‍ പറയുന്നത്. അവയ്ക്കുള്ള സ്വഭാവികമായ സോവറീന്‍ ഗ്യാരണ്ടി കാരണമാണത്. റിസ്ക് എടുക്കുവാന്‍ താത്പര്യമില്ലാത്ത നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ചെറുകിട നിക്ഷേപ പദ്ധതികളെക്കാള്‍ മികച്ച മറ്റ് നിക്ഷേപ മാര്‍ഗങ്ങളില്ല എന്ന് തന്നെ പറയാം.
മൂലധനത്തിന് സമ്പൂര്‍ണ സുരക്ഷ
സര്‍ക്കാര്‍ ഗ്യാരണ്ടി ഉറപ്പുള്ള , നികുതി നേട്ടങ്ങള്‍ ലഭിക്കുന്ന ചെറുകിട നിക്ഷേപ പദ്ധതികളാണ് സ്ഥിരമായ ആദായം ആഗ്രഹിക്കുന്ന നിക്ഷേപകരുടെ പോര്‍ട്ട്ഫോളിയോവിലെ ആദ്യ പരിഗണന. സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്തിരുന്ന ചില കോ ഓപ്പറേറ്റീവ് ബാങ്കുകളുടെ പരാജയത്തിന് ശേഷം മൂലധനത്തിന് സമ്പൂര്‍ണ സുരക്ഷ ഉറപ്പുനല്‍കുന്ന ചെറുകിട നിക്ഷേപ പദ്ധതികളിലേക്ക് റിസ്ക് എടുക്കാന്‍ താത്പര്യമില്ലാത്ത നിക്ഷേപകര്‍ പൂര്‍ണമായും മാറി.
പിപിഎഫും എസ്സിഎസ്എസും
ചെറുകിട നിക്ഷേപ പദ്ധതികള്‍ക്കിടയില്‍ ഇന്ത്യയ്ക്കാരുടെ ഏറ്റവും പ്രിയപ്പെട്ട നിക്ഷേപോപാധി പബ്ലിക് പ്രൊവിഡന്റ് ഫണ്ട് ആണ്. കൂട്ടുപലിശ നേട്ടങ്ങളും ഇഇഇ സ്റ്റാറ്റസുമുള്ളതിനാല് ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കായി പിപിഎഫ് ആണ് മിക്കവരും ആശ്രയിക്കുന്നത്. നിക്ഷേപം നടത്തുമ്പോള്‍, പലിശ നേടുമ്പോള്‍, നിക്ഷേപ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ എന്നിങ്ങനെ നിക്ഷേപത്തിന്റെ മൂന്ന് ഘട്ടങ്ങളിലും പിപിഎഫില്‍ നികുതി ആനുകൂല്യങ്ങളും ലഭിക്കുന്നു. അതുപോലെ മുതിര്‍ന്ന പൗരന്മാര്ക്ക് റിട്ടയര്‍മെന്റ് കാലത്ത് ഉയര്‍ന്ന പലിശ നിരക്കില്‍ സ്ഥിരമായ വരുമാനം ഉറപ്പു നല്കുന്ന പദ്ധതിയാണ് എസ്സിഎസ്എസ് അഥവാ സീനിയര്‍ സിറ്റിസണ്‍ സേവിംഗ് സ്കീം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications